Today: 08 Aug 2020 GMT   Tell Your Friend
Advertisements
മെയില്‍ അല്ലെങ്കില്‍ ജയില്‍ ?
Photo #1 - India - Samakaalikam - mail syber criminal

തിരുവനന്തപുരം: പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇമെയില്‍ അയച്ചതിന്റെ പേരില്‍ രണ്ടുപേരെ മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് സൈബര്‍ നിയമങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു.

വ്യക്തികള്‍ തമ്മില്‍ സ്വകാര്യമായി ആശയവിനിമയം നടത്തുന്ന ഇമെയില്‍ സംവിധാനം പൊതുവേദിയായി കണക്കാക്കാമോ എന്നതാണു പ്രധാനചോദ്യം. ഇമെയിലുകള്‍ മറ്റൊരാള്‍ക്ക് അയയ്ക്കുന്നത്(ഫോര്‍വേഡ്ചെയ്യുന്നത) മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറാം എന്നത് ആശങ്ക ഉയര്‍ത്തുന്നു.

ആഡംബരഭവനം പിണറായിയുടേതെന്നു ചിത്രീകരിക്കുന്ന ഇമെയില്‍ മലയാളീകരിച്ച് ചില വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അറസ്റ്റിലായ മനോജും കാര്‍ത്തിക്കും നിരവധി പേര്‍ക്കു ഫോര്‍വേഡ്ചെയ്തത്.

എന്നാല്‍, ചിത്രവും വാചകങ്ങളും വിവിധ ഓണ്‍ലൈന്‍ മലയാളി കൂട്ടായ്മ(കമ്യൂണിറ്റി)കളില്‍ പോസ്റ്റ് ചെയ്തത് ഇവരല്ലെന്നും സൈബര്‍ പോലീസ് പറയുന്നു. ഓണ്‍ലൈന്‍ സൗഹൃദസൈറ്റായ 'ഓര്‍ക്കുട്ടി'ല്‍നിന്നു ലഭിച്ച ആഡംബര ഭവനത്തിന്റെ ചിത്രം പിണറായിയുടേതാണെന്ന മെയില്‍ ആദ്യം ഫോര്‍വേഡ് ചെയ്തതു ഖത്തറിലുള്ള മലയാളി റിനി മാത്യൂസാണെന്നു വ്യക്തമായി. മനോജ് ഏഴുപേര്‍ക്കു മാത്രമാണു മെയില്‍ ഫോര്‍വേഡ് ചെയ്തത്.കാര്‍ത്തിക്156 പേര്‍ക്ക് സന്ദേശം കൈമാറി. ഭേദഗതി വരുത്തിയ ഐടി വകുപ്പിലെ 66 (എ) പ്രകാരമുള്ള കുറ്റമാണ് ഇവരില്‍ ചുമത്തിയത്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഉപയോഗിച്ചു വ്യക്തിഹത്യ നടത്തുന്നവരെ ശിക്ഷിക്കാനുള്ള വകുപ്പാണിത്.ഇമെയില്‍ ആശയവിനിമയം ഈ വകുപ്പിനു കീഴില്‍ വരുന്നുണ്ടോ എന്നതാണു പ്രധാന പ്രശ്നം. ഓരോരുത്തരും സ്വന്തം പാസ്വേഡ് ഉപയോഗിച്ചു സ്വകാര്യമായി ഉപയോഗിക്കുന്നതാണ് ഇമെയില്‍. കത്തുകളിലെ വ്യക്തിഗത പരാമര്‍ശങ്ങള്‍ അപകീര്‍ത്തിക്കേസിന്റെ പരിധിയില്‍ വരാറില്ല.

40 ലക്ഷത്തോളം പേരില്‍ എത്തിയെന്നു സൈബര്‍സെല്‍ അവകാശപ്പെടുന്ന വിവാദ മെയില്‍ അറസ്റ്റിലായ രണ്ടുപേര്‍ മാത്രമല്ല ഫോര്‍വേഡ്ചെയ്തിട്ടുള്ളത്.ആയിരക്കണക്കിനു പേര്‍ കൂട്ടുകാര്‍ക്കും അപരിചിതര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്.മെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചകളും നടന്നു. അപകീര്‍ത്തികരമായ മെയില്‍ ഫോര്‍വേഡ് ചെയ്യുന്നതു കുറ്റകരമാണെങ്കില്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്യേണ്ടതാണ്.

മെയില്‍ വ്യാപകമായി പ്രചരിക്കാന്‍ കാരണക്കാരായ നൂറിലധികം പേരെ കണ്ടെത്തി, കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നാണു സൈബര്‍ സെല്ലിന്റെ വിശദീകരണം. അന്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പരാമര്‍ശങ്ങള്‍
ഇമെയിലില്‍ ഉണ്ടാകരുത് എന്ന നിയന്ത്രണം അപ്രായോഗികമാണ്. വസ്തുതാവിരുദ്ധവും അപകീര്‍ത്തികരവുമായ ലക്ഷക്കണക്കിന്ഇമെയില്‍ നിത്യേന ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ നല്ലൊരു
പങ്ക് തമാശരൂപേണയുള്ളതാണ്.

ആഡംബരവീടിന് ഓണ്‍ലൈന്‍ പ്രചാരണം നല്‍കിയ കേസില്‍ പിടിയിലായവര്‍ ക്രിമിനലുകളല്ലെന്നു സൈബര്‍ പോലീസ് സമ്മതിക്കുന്നു. ആഡംബരവീട് പ്രചാരണം തമാശയായിരുന്നെന്നു പോലീസ്സമ്മതിക്കുമ്പോഴും'പ്രതി'കള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതു കടുത്ത വകുപ്പുകളാണ്.
കപ്പാട്
മംഗളം

- dated 25 Nov 2009


Comments:
Keywords: India - Samakaalikam - mail syber criminal India - Samakaalikam - mail syber criminal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us