Advertisements
|
തെറ്റിദ്ധാരണകളുടെ വലിയ ഇടയന് : മാര്‍ ജോസഫ് പവ്വത്തില്‍
ജോ കാവാലം
ജോ കാവാലം (ചങ്ങനാശ്ശേരി അതിരുപത പ്രവാസി ഫോറം ജന:സെക്രട്ടറി യു.എ.ഇ)
തെറ്റിദ്ധാരണകളുടെയും കുറ്റാരോപണങ്ങളുടെയും കാറും കോളും നിറയുമ്പോഴും അക്ഷോഭ്യനായി ചുണ്ടില്‍ വിരിയുന്ന ചെറുചിരിയില്‍ എല്ലാത്തിനെയും നേരിടുന്ന ചങ്ങനാശേരിയുടെ വലിയ പിതാവ് മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലിത്താ, അദ്ദേഹത്തിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും കൊണ്ടാടുകയാണ്.
സീറോമലബാര്‍ സഭയുടേയും, കേരള കത്തോലിക്കാസഭയുടെയും സംരക്ഷകന്റെ പടച്ചട്ടയണിഞ്ഞ് ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും, കരുത്തുറ്റ തീരുമാനങ്ങളും സമൂഹത്തില്‍ വലിയ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടുണ്ട്. വിശ്വാസസംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത നമ്മുടെ വലിയ ഇടയന് കേരളസഭയുടെ ചരിത്രത്തില്‍ ഏറ്റവുംവലിയ സ്ഥാനം അലങ്കരിക്കുന്നുണ്ട് എന്ന കാര്യം കേരളത്തിലെ കത്തോലിക്കരും കമ്മ്യൂണിസ്ററുകാരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. വിശ്വാസികളുടെ ചുടുനിണം വീണ മണ്ണില്‍ സഭ തഴച്ചുവളരുമെങ്കിലും, വിശ്വാസത്തെ ചുട്ടുകരിച്ചാല് കേരളത്തില്‍ പിന്നെ കത്തോലിക്കാസഭക്ക് നിലനില്പ്പുണ്ടാകുകയില്ല എന്ന ബോദ്ധ്യമാണ്, സഭാവിശ്വാസത്തെ തകര്‍ക്കുന്ന ചെറിയ സംഭവങ്ങളെ പോലും ചെറുത്തുതോല്‍പ്പിക്കാന്‍ അദ്ദേഹത്തിന് ശക്തി നല്‍കിയത്.
കാലഘട്ടത്തിന്റെ വെല്ലു വിളികളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞു അതിനെതിരെ പ്രതികരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന പിതാവിന്റെ ദീര്‍ഘ വിക്ഷണത്തെ ജാതി മത ഭേദമന്യേ മലയാളികള്‍ ഒന്നടങ്കം അംഗീ കരിച്ചിട്ടുള്ളതാണ്, അതുകൊണ്ടാവണം സമകാലിക വിഷയങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി കാതോര്‍ക്കുന്നത്. സമൂഹ മനസാക്ഷിയുടെ സ്വരമാണ് പൗവ്വത്തില്‍ പിതാവെന്നു നായര്‍ സമുദായത്തിന്റെ സമുന്നത നേതാവായിരുന്ന നാരായണപണിക്കര്‍ പറഞ്ഞതും ഇതുകൊണ്ടുതന്നെ.
പൗവ്വത്തില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നീക്കങ്ങള്‍ കൊണ്ടു മാത്രമാണ് സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ചു വളരെ ശക്തമായ സ്വാധീനം കത്തോലിക്കാ സഭയില്‍ ഉറപ്പിച്ചു കൊണ്ട് ഒരു സ്വതന്ത്ര സഭയായി വളരുവാന്‍ സിറോ മലബാര്‍ സഭയ്ക്ക് സാധിച്ചത്. കാലം ചെയ്ത വാഴ്ത്തപ്പെട്ട മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമനും, ഇപ്പോഴത്തെ മാര്‍പ്പാപ്പ ബനഡിക്റ്റ് പതിനാറാമനുമായും വ്യക്തി ബന്ധവും അടുപ്പവും സൂക്ഷിച്ചിരുന്ന അഭിവന്ദ്യ പിതാവിന് അധികാര സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമായിരുന്നിട്ടും സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി അവയെല്ലാം ഉപേക്ഷിക്കാന്‍ പിതാവ് സന്നദ്ധനായത് അദേഹത്തിന്റെ ത്യാഗമനസ്ഥിതി ഒന്നുകൊണ്ടു മാത്രമാണ്. അഭിവന്ദ്യ പിതാവിനെ മേജര്‍ ആര്‍ച്ച് ബിഷപ്പായും, കര്‍ദ്ദിനാളായും, സഭയുടെ പാത്രിയാര്ക്കീസായുമൊക്കെ കാണാന്‍ ആഗ്രഹിച്ച ഞങ്ങളെ നിരാശരാക്കിയ പിതാവ് എല്ലാം സഭയുടെ നന്മയ്ക്കായി കാഴ്ചവച്ചു. ഒരു പക്ഷെ രണ്ടായിരം വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള സുറിയാനി സഭ കെട്ടുറപ്പോടെ നില്‍ക്കുന്നത് പിതാവിന്റെ ത്യാഗോജ്വലമായ സഭാസ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം കുടിയാണെന്ന് പറഞ്ഞാല്‍ അതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ആരും ആക്ഷേപിക്കും എന്ന് തോന്നുന്നില്ല.
ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം പൗവ്വത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്ററ് 14 നാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിലെ ശാന്തശീലനും സൗമ്യനുമായിരുന്ന ജോസഫ്- തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയില്‍ ചേരുകയും 1962 ഒക്ടോബര്‍ 3 ന് പൂനയില്‍ വെച്ച് പൗരോഹിത്യപട്ടം സ്വീകരിക്കുകയും ചെയ്തു. വൈദികനായ ജോസഫ് പൗവ്വത്തില്‍ 1963 മുതല്‍ 1972 വരെ ഭാരതത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ എസ്.ബി കോളേജിലെ എക്കണോമിക്സ് ലക്ചററായി സേവനം അനുഷ്ടിച്ചു. ഇക്കാലയളവിലെ പരിചയങ്ങളും,അനുഭവങ്ങളും, വിദ്യാഭ്യാസവീക്ഷണമുള്ള ഒരു സഭാശുശ്രുഷകനായി അദ്ദേഹത്തെ വളര്‍ത്തുകയായിരുന്നു. ഈ സമയത്തുതന്നെ ലോകോത്തര സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡില്‍ ഉപരിപഠനം നടത്തി, അവിടെ നിന്നും അദ്ദേഹം ഡോക്ടറേറ്റ് സമ്പാദിച്ചു.
മിശിഹായുടെ ശിഷ്യത്വം സ്വീകരിച്ച് സഭാസ്നേഹം ഉള്ളില്‍ ജ്വലിപ്പിച്ച് വിനയാന്വിതനായി വൈദിക ശുശ്രൂഷചെയ്ത ഈ വൈദികനെക്കുറിച്ചുള്ള ദൈവീക പദ്ധതി വളരെ വലുതായിരുന്നു. 1972 ഫെബ്രുവരി 26 ന് വത്തിക്കാനില്‍ വച്ച് പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ കൈവെപ്പു ശുശ്രൂഷയാല്‍ അദ്ദേഹത്തെ ദൈവം മെത്രാനായി ഉയര്‍ത്തി. 1972 മുതല്‍ 1977 വരെ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി സേവനം അനുഷ്ടിച്ച പൗവ്വത്തില്‍ പിതാവ് യുവാക്കളെ സഭയുടെ ശക്തി സ്ശ്രോതസായി തീര്‍ക്കുന്നതില്‍ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ആരംഭിച്ച " യുവദീപ്തി " എന്ന യുവജനപ്രസ്ഥാനം കേരളത്തിനു മുഴുവന്‍ മാതൃകയായി കെസിവൈഎം എന്ന പേരില്‍ ഇന്ന് ഒരു ശക്തിയായി നില്‍ക്കുന്നത് .
ചെറുപുഷ്പമിഷന്‍ ലീഗിന്റെ ചങ്ങനാശ്ശേരി അതിരൂപതാ സെക്രട്ടറി ആയിരിക്കെ അഭിവന്ദ്യ പിതാവിനോട് പലപ്പോഴും സംസാരിക്കാനും, അദേഹത്തിന്റെ പാണ്ഡിത്യം നിറഞ്ഞ ഉപദേശം സ്വീകരിക്കാനും, ഒപ്പം ഭക്ഷണം കഴിക്കാനുമൊക്കെ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ നടപ്പിലും, സംസാരത്തിലും, ഇരിപ്പിലും, പെരുമാറ്റത്തിലും, പ്രഭാഷണത്തിലും ഒക്കെ നിറഞ്ഞു നിന്നിരുന്ന വിശുദ്ധിയും ലാളിത്യവുമൊക്കെ അന്ന് കുട്ടികളായ ഞങ്ങള്‍ക്ക് വലിയ മാതൃകയായിരുന്നു. കുട്ടികളോട് പ്രത്യേക സ്നേഹവും വാത്സല്യവും അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു.
ഇരട്ട ജൂബിലിയുടെ നിറവില്‍ നില്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിന് മംഗളാശംസകള്‍
|
|
- dated 01 Oct 2012
|
|
Substituted english content/keywords:
mar joseph powathil jubilee |
Comments:
Keywords: India - Samakaalikam - marjosephpowathiljubileeoct2 India - Samakaalikam - marjosephpowathiljubileeoct2,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|