Today: 01 Jun 2020 GMT   Tell Your Friend
Advertisements
മാര്‍ മാത്യു അറയ്ക്കല്‍ ; വലുതായി ചിന്തിക്കുന്ന ഇടയന്‍ ; ഒപ്പം ദീര്‍ഘവീക്ഷണത്തിന്റെ ആള്‍രൂപം
Photo #1 - India - Samakaalikam - marmathewarackalkply

ഞാന്‍ നിന്നെ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. (ഉല്‍പ. 12.2)

അതേ, ഈ വചനം സാര്‍ത്ഥകമായതുപോലൊരു ജീവിതമാണ് അറയ്ക്കല്‍ പിതാവിന്റേത്. കുടിയേറ്റ ജനതയ്ക്ക് അനുഗ്രഹമായി മാറിയ ഒരു ജീവിതം. 'ജീവന്റെ സമൃദ്ധി' ആപ്തവാക്യമായി സ്വീകരിച്ച ഒരിടയന്റെ ജീവിതം അപ്രകാരമായില്ലെങ്കിലേ നാം അത്ഭുതപ്പെടേണ്ടതുള്ളൂ.

ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയില്‍ ആരംഭിച്ച പിതാവിന്റെ സാമൂഹ്യപ്രവര്‍ത്തനം, രൂപത വിഭജിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കൂടിയേറ്റ പ്രദേശമായ ഹൈറേഞ്ചിലേക്ക് മാറി. യാത്രാ സൗകര്യങ്ങളോ, മറ്റു വികസനമോ, എന്തിന് അടിസ്ഥാന ജീവിത സൗകര്യങ്ങളോ, പോലുമില്ലാതിരുന്ന ഹൈറേഞ്ച് മലമടക്കുകളില്‍, രാഷ്ട്രീയക്കാരേക്കാള്‍ മുമ്പായി വികസനത്തിന്റെ കാഹളമെത്തിച്ചതിന്റെ മുന്‍നിരയില്‍ പിതാവുണ്ടായിരുന്നു എന്നത് ചരിത്രപാഠമാണ്.

ആത്മീയതയും അധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍, സഫലീകൃത സ്വത്വത്തിന് ബദലായ സമഗ്രസത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കുന്നു. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ സാധ്യത കണ്ടെത്തുവാനും ഈ ഇടയശ്രേഷ്ഠനുള്ള കഴിവ് അപാരമാണ്.

കഠിനാധ്വാനത്തിലും കര്‍മ്മശേഷിയിലും സംഘടനാപാടവം കൊണ്ടും കൊയ്-തെടുത്ത നേട്ടങ്ങള്‍ അനവധിയാണെങ്കിലും ഒന്നിനെക്കുറിച്ചും മേനി പറയാത്ത പിതാവില്ല. 'എല്ലാം എന്നിലൂടെ സാധ്യമാകേണ്ട നിയോഗങ്ങളാണ്, നിയോഗങ്ങള്‍ മാത്രം' എന്ന ഒറ്റ വരിയില്‍ നേട്ടങ്ങള്‍ അദ്ദേഹം ഒതുക്കുന്നു.
വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴും പ്രശംസ കേള്‍ക്കുമ്പോഴും പിതാവിന്റെ മുഖഭാവത്തിനു മാറ്റമില്ല. അതൊക്കെ പ്രവര്‍ത്തിക്കുന്നതുകൊണ്ടുള്ള പ്രതികരണങ്ങള്‍ മാത്രം എന്നതാണ് പിതാവിന്റെ മതം. അല്ലെങ്കില്‍ കുരിശെടുത്തവന്റെ പിന്നാലെ പോയവര്‍ക്കുള്ള സമ്മാനമാണ് കുരിശുകള്‍ എന്ന തത്ത്വത്തില്‍ തന്റെ നൊമ്പരങ്ങള്‍ പിതാവ് ഒതുക്കും.

1917 ല്‍ വൈദികനായ പിതാവ്, 2001 ല്‍ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വട്ടക്കുഴി പിതാവിന്റെ പിന്തുടര്‍ച്ചക്കാരനായി കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. 'കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനി' ഒരു പ്രയോഗം മാത്രമല്ല, ഒരു യാഥാര്‍ഥ്യം കൂടിയാണ്. കര്‍ഷകന്റെ അധ്വാനവും കത്തോലിക്കന്റെ അഭിമാനവും ഒരുമിച്ചു ചേരുന്ന ഒരു സത്വബോധമാണവന്റേത്. ഈ സത്വബോധം ഉറപ്പിച്ചുകൊണ്ട് അവനെ കര്‍മ്മ നിരതനാക്കി എന്നതാണ് പിതാവിന്റെ ഏറ്റവും വലിയ നേട്ടം. രൂപതാംഗങ്ങളുടെ കുടുംബപശ്ചാത്തലം അറിഞ്ഞ് അവനെ പേരു ചൊല്ലി വിളിക്കുന്ന പിതാവ് അവര്‍ക്കെല്ലാം പ്രിയങ്കരനായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

പാവപ്പെട്ടവനും പാര്‍ശ്വവത്കരിക്കപ്പെട്ടവനും കര്‍ഷകനും ഗ്രാമീണസ്ത്രീകളും പിതാവിന്റെ സ്ഥായിയായ വികസന സങ്കല്പത്തിലെ മുഖ്യ ഗുണഭോക്താക്കളാണ്. മുന്നില്‍ കണ്ടുകൊണ്ടാണ്. അത് ആദിവാസിയായാലും അവിശ്വാസിയായാലും പിതാവിന് പ്രശ്നമില്ല. ഇല്ലാത്തവന്റെ വേദനയും രോദനവും പിതാവിന്റെ വേദനകള്‍കൂടിയാണ്. ഉള്ളവനോട് പക്ഷം ചേരുന്നു എന്ന പരാതി ഉയരുമ്പോഴും ഉള്ളവനെ ഇല്ലാത്തവന് പ്രയോജനപ്പെടുത്തുക എന്നതാണ് താന്‍ ചെയ്യുന്നതെന്ന് പറയുവാനും പിതാവിന് മടിയില്ല. ഇതൊരു പാലം പണിയലാണ്. ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്കുള്ള പാലം പണിയല്‍. അതിന്റെ പ്രയോജനം ഉദ്ദേശിച്ചവര്‍ക്ക് ലഭിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്നത് സംതൃപ്തി മാത്രമെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നത് അവിശ്വാസിക്കേണ്ട കാര്യം നമുക്കില്ല.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പ്രദേശത്തെ തൊഴിലാളികളെ ഉള്‍പ്പെടുത്തി 1972 ലെ കേരളത്തിലെ പ്രഥമ തൊഴിലാളി സഹകരണ സംഘത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പിതാവ് തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗ്രാമവികസനത്തിന് പശു വളര്‍ത്തലും കോഴി വളര്‍ത്തലും ഫലപ്രദമായ മാര്‍ഗമെന്ന് തിരിച്ചറിഞ്ഞു അദ്ദേഹം നെയ്യാറ്റിന്‍കര താലൂക്കിലെ പെരിങ്ങാടിവിള ബ്ളോക്കില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. 1978-ല്‍ പീരുമേട്ടില്‍, പീരുമേട് വികസന സമിതി രൂപീകരിച്ച് തന്റെ കര്‍മ്മമണ്ഡലം ഹൈറേഞ്ചാക്കി സ്ഥിരീകരിച്ചു. ഇന്ന് 'നബാര്‍ഡി'ന്റെയും 'കപാര്‍ട്ടി'ന്റെയും 'രാഷ്ട്രീയ മഹിളാകോശി'ന്റെയും ദക്ഷിണേന്ത്യയിലെ നോഡല്‍ ഏജന്‍സിയും റീജിയണല്‍ റിസോഴ്സ് സെന്ററുമായി വളര്‍ന്നിരിക്കുന്നുയ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ Cetnre of Excellence Bbn PSD അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

ജൈവകൃഷി മേഖലയില്‍ കേരളത്തില്‍ ആദ്യമായി കാലുകുത്തിയ ഒരു പ്രവര്‍ത്തകനാണ് പിതാവ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗിക സഹായത്തോടെ പീരുമേട്ടില്‍ ഓര്‍ഗാനിക് തേയില ഫാക്ടറി ആരംഭിച്ചത് ഈ രംഗത്തെ ഒരു വലിയ കാല്‍വയ്പാണ്.

സഹ്യാദ്രി ആയുര്‍വേദ ആശുപത്രിയും സഹ്യാദ്രി ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സും പിതാവിന്റെ വികസന പന്ഥാവിലെ രജതരേഖകളാണ്. 235 ഓളം ആയുര്‍വേദ മരുന്നുകളും കൂട്ടുകളും ഉത്പാദിപ്പിക്കുന്ന GMP സര്‍ട്ടിഫിക്കേഷനുള്ള ഒരു വലിയ സ്ഥാപനമായി സഹ്യാദ്രി ഇന്ന് ഉയര്‍ന്നു നില്ക്കുന്നു.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഊന്നി നില്ക്കുമ്പോഴും വികസനവും വിദ്യാഭ്യാസവും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ച് പിതാവ് ബോധവാനായിരുന്നു. വിദ്യഭ്യാസം മോചന മാര്‍ഗമാണെന്നും സര്‍വധനത്തിലും പ്രധാനപ്പെട്ട ധനമാണെന്നും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും മാറ്റങ്ങളെത്തിക്കുന്ന ചാലാണെന്നും പിതാവ് തിരിച്ചറിഞ്ഞു. ഭുപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും പല കാരണങ്ങളാലുള്ള പിന്നോക്കവസ്ഥകൊണ്ടും മറ്റൊരാള്‍ ഹൈറേഞ്ചില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൊണ്ടുവരുമെന്ന് ധരിക്കുവാന്‍ പിതാവിന്റെ പ്രായോഗിക ബുദ്ധി അദ്ദേഹത്തെ അനുവദിച്ചില്ല നേതാക്കള്‍ അങ്ങനെയാണല്ലോ ? മറ്റുള്ളവര്‍ കാണാത്തത് അവര്‍ കാണുകയും ചെയ്യാത്തത് ചെയ്യുകയും അവര്‍ ചെയ്യുകയും ചെയ്യും അവരുടെ മുമ്പിലുള്ളത് കുറെ ഇനങ്ങളല്ല. തലമുറകളാണ്. താനും ആ ഗണത്തില്‍പ്പെടുന്ന ഒരാളാണ് എന്നു പ്രവൃത്തികൊണ്ടു തെളിയിച്ചു 1995 ല്‍ പിതാവ് കൂട്ടിക്കാനമെന്ന കുന്നിന്‍ മുകളില്‍ മരിയന്‍ കോളജിന് ആരംഭം കുറിച്ചു.

'സ്വപ്നങ്ങളില്‍ പണിത സ്ഥാപന'മെന്നാണ് പിതാവ് മരിയന്‍ കോളജിനെ വിശേഷിപ്പിക്കുന്നത്. കാരണം കോളജ് പണിയുവാന്‍ സ്വന്തമായി സ്ഥലമില്ല. പണമില്ല തുടങ്ങി ധാരാളം വൈതരണികള്‍ അതുകൊണ്ഢ് പിതാവ് ചെലവില്ലാതെ കോളജ് മനസ്സില്‍ പണിതു. പിന്നീട് അതു മണ്ണിലെടുത്തുവച്ചു. സഹായിക്കുവാനുണ്ടായിരുന്ന കരങ്ങളില്‍ മുറുകെപ്പിടിച്ച് പിതാവ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.

15 വര്‍ഷംകൊണ്ഢ്ണ്ട് മരിയന്‍ കോളജ് കേരളത്തിലെ മുന്‍നിര കോളജുകളിലൊന്നായി വളര്‍ന്നു. അല്ല വളര്‍ത്തി. പുതിയ തലമുറ കോളജുകളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുമ്പോഴും പഴയ തലമുറ കോളജുകള്‍ക്കുള്ള അംഗീകാരമെല്ലാം മരിയനും സ്വന്തമാണ്. എന്‍.എ.എ.സി യുടെ 'എ' ഗ്രേഡും യുജിസിസിയുടെ മികവിനു ശേഷിയുള്ള കലാലയം (സി.പി.ഇ) എന്നീ പദവികള്‍ കോളജിലൂടെ പിതാവിലേക്കാണ് എത്തിച്ചേരുന്നത്.

ഗുണനിലവാരം മികവ് അത്യാധുനിക സൗകര്യങ്ങള്‍, നല്ല വിദ്യാലയ അന്തരീക്ഷം മൂല്യബോധം ഇവയെല്ലാം കോളജിന്റെ മുതല്‍ക്കൂട്ടുകളായതിന്റെ പിറകില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണവും മാറ്റങ്ങള്‍ സ്വീകരിക്കുവാനുള്ള വിശാലതയും നമുക്കു ദര്‍ശിക്കാനാകും. മരിയന്‍ കോളജില്‍ നിന്ന് മരിയന്‍ യൂണിവേഴ്സിറ്റിയിലേക്കുള്ള ദൂരവും കുറഞ്ഞുവരുന്നതിന്റെ പിറകിലും പിതാവിന്റെ കരസ്പര്‍ശമാണ് ദൃശ്യമാവുന്നത്.

അടഞ്ഞുകിടന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല തുറന്നുകിട്ടിയപ്പോള്‍ മടിക്കാതെ പിതാവ് അവിടെയും തുടക്കക്കാരനായതിന്റെ ദൃഷ്ടാന്തമാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജ്. ഇന്നു കേരളത്തിലേയെന്നല്ല, ഇന്ത്യയിലെ തന്നെ സ്വകാര്യ എന്‍ജിനീയറിങ് കോളജുകളില്‍ ഉന്നത സ്ഥാനമാണ് അമല്‍ ജ്യോതിയുടേത്. ഗുണനിലവാരത്തിലും മികവിലും സാങ്കേതികവിദ്യാ മേന്മയിലും അമല്‍ജ്യോതി മാതൃകാ സ്ഥാപനമാണ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അമല്‍ജ്യോതി കേരളത്തിലെ 'ഫസ്ററ് ചോയ്സ് എഞ്ചിനീയറിങ് കോളജാ'യി പരിണമിച്ചിരിക്കുന്നു.

കൂടെ നിര്‍ത്തി കുട്ടികളെ വളര്‍ത്തിയെടുക്കുന്നതുപോലെയാണ് പിതാവ് കോളജ് വളര്‍ത്തുന്നത്. അര്‍ഹരായവരെ കണ്ടെത്തി സ്ഥാപനങ്ങള്‍ ഏല്പ്പിക്കുന്നതിലും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കൂടെ നില്ക്കുകയും ചെയ്യുന്ന ശൈലിയാണ് പിതാവിന്റേത്.ഉന്നത വിദ്യാഭ്യാസരംഗത്തു മാത്രമല്ല പിതാവിന്റെ കൈയൊപ്പം പതിഞ്ഞിരിക്കുന്നത് സ്കൂള്‍ വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിന്റെ ഇഷ്ടമേഖലയാണ്. കേരളത്തിലെ ഏറ്റവും മികച്ച സി.ബി.എസ്.ഇ സ്കൂളായ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂള്‍, വളര്‍ന്നുവരുന്ന റാന്നി സിറ്റഡല്‍ സ്കൂള്‍ ഇവയെല്ലാം ആ മേഖലയിലെ പൊന്‍ താരങ്ങളാണ്.
കേരള കത്തോലിക്കാ സഭയില്‍ അല്മായ പ്രേഷിതത്വം ഒരു സെമിനാര്‍ വിഷയം മാത്രമായിരുന്നു. അല്മായര്‍ കൂടെ വേണം എന്ന ചിന്തയെക്കാള്‍ കൂടെയുണ്ടാവും എന്ന ചിന്തയാണ് സഭാധികാരികളെ നയിച്ചിരുന്നത്. സീറോ-മലബാര്‍ സഭയില്‍ ആ ചിന്ത തിരുത്തപ്പെട്ടത് അല്മായകമ്മീഷന്റെ രൂപീകരണത്തോടെയാണ്. അല്മായകമ്മീഷന്റെ ചുമതല ഏല്പ്പിച്ചതോ അറയ്ക്കല്‍ പിതാവിനെയും പിതാവിന് സഹായിയായി അഡ്വ. വി.സി. സെബാസ്ററ്യന്‍ സെക്രട്ടറിയായും ചുമതലയേറ്റു. ആരംഭം മുതല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, വൈവിധ്യവും ശ്ളാഘനീയവുമാണ്. പ്രവാസികളുടെ കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത. വിദേശത്തുപോയി വിശ്വാസികളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ശൈലി, അല്മായരെ അംഗീകരിക്കുന്ന മനസ്സ്, അവര്‍ക്കുവേണ്ടി വാദിക്കുവാനുള്ള തീക്ഷ്ണത, അല്മായരാണ് സഭയെന്ന തിരിച്ചറിവ് ഇവയെല്ലാം പിതാവിന്റെ അല്മായ ബന്ധത്തിലെ സുവര്‍ണ്ണനൂലുകളാണ്.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ വിവിധ സംസ്ഥാനദേശീയ അന്തര്‍ദേശീയ സ്ഥാനങ്ങള്‍ വഹിക്കുവാന്‍ പിതാവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഗുഡ്വില്‍ അംബാസിഡര്‍ (2006) മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാരം സര്‍ട്ടിഫിക്കറ്റ് (2007) കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കണ്‍സള്‍ട്ടന്റ് (95/98) കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എന്‍.ജി.ഓ വിഭാഗം ഉപദേശകസമിതി അംഗം (98/03), സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍ അംഗം (85/90), കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ (1995), ജീവന്‍ ടി.വി ചെയര്‍മാന്‍ (2002/2007) രാഷ്ട്ര ദീപിക ചെയര്‍മാന്‍ (2003/2007) എന്നിവ ഇവയില്‍ ചിലതു മാത്രം.

ഓരോ സൃഷ്ടിയുടെയും പിറകിലുള്ളപദ്ധതിയെക്കുറിച്ച് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നുണ്ട്. നന്മ ചെയ്യുക, നന്മയ്ക്ക് കാരണഭൂതനാകുക എന്നൊക്കെയാവും അറയ്ക്കല്‍ പിതാവിനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികള്‍. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുവെങ്കിലും പ്രതിഫലം നല്കുന്നത് കര്‍ത്താവാണല്ലോ. പിതാവിന്റെ പദ്ധതികള്‍ എല്ലാം സഫലമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ജീവിതവും.

മെത്രാന്‍ സ്ഥാനത്ത് ഒരു ദശകം പൂര്‍ത്തിയാക്കുന്ന പിതാവിനെക്കുറിച്ചുള്ള ഈ കുറിപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ മനസ്സിലുയരുന്നത് രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥനയാണ്. (സങ്കീ. 20)

യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നം സംരക്ഷിക്കട്ടെ...
അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചു തരട്ടെ.
അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ...
കര്‍ത്താവ് തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാനിപ്പോള്‍ അറിയുന്നു...
ചിലര്‍ രഥങ്ങളിലും മറ്റു ചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു.
ഞങ്ങളാകട്ടെ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു.

അവര്‍ തകര്‍ന്നു വീഴും, എന്നാല്‍ ഞങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കും.
കര്‍ത്താവേ, രാജാവിനു വിജയം നല്കണമേ !!

(ഫെബ്രുവരി ഒന്ന് ചൊവാഴ്ച പിതാവിന്റെ മെത്രാനാരോഹണത്തിന്റെ ദശവല്‍സര ജൂബിലി കാഞ്ഞിരപ്പള്ളിയില്‍ വച്ച് ലളിതമായി ആഘോഷിച്ചു).


- dated 08 Feb 2011


Comments:
Keywords: India - Samakaalikam - marmathewarackalkply India - Samakaalikam - marmathewarackalkply,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us