Today: 31 Jul 2021 GMT   Tell Your Friend
Advertisements
മുരളി: ഭാവവിസ്മയത്തില്‍ വളയം സൃഷ്ടിച്ച നെയ്ത്തുകാരന്‍

തിരുവനന്തപുരം: ആത്മസംഘര്‍ഷത്തിന്റെ വേലിയേറ്റങ്ങള്‍ ഉള്ളിലൊളിപ്പിച്ച പരുക്കന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ കലാകാരനായിരുന്നു മുരളി. അഭിനയിച്ച ഇരുന്നൂറോളം ചിത്രങ്ങളില്‍ സാധാരണക്കാരായ കഥാപാത്രങ്ങളാണ് മുരളിയെ തേടിയെത്തിയതില്‍ ഏറെയും. എന്നാല്‍ അനുപമമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് മുരളി ആ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കി.

മുഖ്യധാരാ സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ സമാന്തര സിനിമയിലും മുരളി സജീവമായിരുന്നു. കച്ചവട സിനിമകളില്‍ അഭിനയിക്കുന്നതില്‍ കുറ്റബോധമുണ് ടെന്ന് പോലും ഒരിക്കല്‍ മുരളി പറഞ്ഞിരുന്നു. നാടകത്തിന്റെ ഉള്‍ക്കരുത്തുമായി സിനിമയിലെത്തിയ മുരളി അന്ത്യനിമിഷം വരെ അരങ്ങിനെ സ്നേഹിച്ചു. തന്റേതായ ശൈലിയിലൂടെ പൗരുഷത്തിന്റെ പ്രതീകമായി മാറി വ്യത്യസ്തമായ ഭാവങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ചകോരത്തിലെ മുകുന്ദന്‍ മേനോന്‍, ലാല്‍സലാമിലെ ഡി.കെ, ആധാരത്തിലെ ബാപ്പൂട്ടി, കാണാക്കിനാവിലെ ദാസന്‍, വെങ്കലത്തിലെ ഗോപാലന്‍, ഗര്‍ഷോമിലെ നസിറുദ്ദീന്‍, പുലിജന്മത്തിലെ ഇരട്ട വേഷം, ദ കിംഗിലെ വില്ലന്‍ വേഷം, നെയ്ത്തുകാരന്‍, അമരത്തിലെയും ഉള്ളടക്കത്തിലെയും ധനത്തിലെയും സഹനടന്‍ വേഷം തുടങ്ങിയ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി.

തമിഴിലും തെലുങ്കിലും തന്റെ മികവറിയിച്ച മുരളി അഭ്രപാളികളില്‍ നായകനായും, വില്ലനായും, സഹനടനായും നിറഞ്ഞാടി. മുരളി മുതല്‍ മുരളി വരെ, മൃഗശാലയുടെ കഥ, അഭിനയത്തിന്റെ രസതന്ത്രം എന്നീ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ് ട്. അമിതാഭിനയത്തിലേക്ക് കടന്നുപോകുമായിരുന്ന വേഷങ്ങളെ സ്വാഭാവികമാക്കിയ അതേ അനായാസതയോടെ മുരളി മരണത്തിനും കീഴടങ്ങി. ലോഹിതദാസിനും രാജന്‍ പി ദേവിനും പിന്നാലെ കര്‍ക്കിടകത്തിന്റെ കണ്ണുനീരായി ഈ കാര്‍ക്കശ്യക്കാരന്‍.

- dated 06 Aug 2009


Comments:
Keywords: India - Samakaalikam - murali actor and star India - Samakaalikam - murali actor and star,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us