Today: 29 Jan 2020 GMT   Tell Your Friend
Advertisements
നിലച്ചു ; മലയാളത്തിന്റെ ഹൃദയരാഗം
Photo #1 - India - Samakaalikam - musicdrjohnson
മലയാളത്തില്‍ അനന്യമായ ഹൃദയരാഗം പൊഴിച്ച മ്യൂസിക്ക് മാഷ് ജോണ്‍സണ്‍ ഇനിയില്ല. ചെനൈ്ന കാട്ടുപാക്കത്തെ വസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോരൂരിലുള്ള ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലേക്ക് കൊണ്ഢണ്ടുപോകുംവഴിയാണ് മാഷിനെ മരണം തട്ടിയെടുത്തത്. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഹൃദയമനോജ്ഞമായ രാഗങ്ങളിലൂടെ സംഗീതം പൊഴിച്ച ചക്രവര്‍ത്തി, ലളിതസുന്ദരമായ ഈണങ്ങളുടെ തോഴന്‍ ഇനിയൊരിയ്ക്കലും വരില്ല, ഗാനവീചികളുടെ ലോകത്തില്‍ ചലനം സൃഷ്ടിക്കില്ല, പിന്നയോ ഒളിമങ്ങാത്ത മധുരസ്മൃതിയുണര്‍ത്തുന്ന ഗാനങ്ങളിലൂടെ ചിരകാലം ജീവിയ്ക്കും. .. .. അമൃതസംഗീതമായി

ജോണ്‍സന്‍ മാഷ് 300 ലേറെ സിനിമകള്‍ക്ക് സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിട്ടുണ്ട്.


മലയാള സിനിമാസംഗീത ശാഖയില്‍ ദേവരാജന്‍ മാസ്റററുടെ ശിഷ്യനായി എഴുപതുകളിലെത്തിയ ജോണ്‍സണ്‍ മാഷ് ആരവം, തകര, ചാമരം (മൂന്നു സിനിമകളും സംവിധാനം ചെയ്തത് ഭരതനാണ്) എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതം ഒരുക്കിയായിരുന്നു സിനിമയിലെത്തിയത്. ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് ഇണയെ തേടി എന്ന ചിത്രത്തിന് വേണ്ടണ്ഢിയാണ്.

1994ല്‍ പൊന്തന്‍മാടയ്ക്കും 1995ല്‍ സുകൃതത്തിലൂടെയും പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം രണ്ഢുതവണ നേടി. പശ്ചാത്തലസംഗീതത്തിന് ദേശീയ അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയാണ്. സംഗീതത്തിന് രണ്ഢുതവണ ദേശീയ അവാര്‍ഡ് നേടുന്ന ഏകമലയാളിയാണ് അദ്ദേഹം. കൂടാതെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും (ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999)) രണ്ഢു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും (സദയം (1992), സല്ലാപം (1996)) അദ്ദേഹത്തിന് ലഭിച്ചു.



നാടകമേ ഉലകം, അനന്തന്‍പിള്ള അഥവാ അര്‍ജുനന്‍ പിള്ള, നവാഗതര്‍ക്ക് സ്വാഗതം, ഭാര്യമാര്‍ ആദരിക്കപ്പെടുന്നു, ഖിലാഫത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ഈ വര്‍ഷം ജോണ്‍സണ്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഇതില്‍ പലതും പുറത്തിറങ്ങാന്‍ ഇരിക്കുന്നതേയുള്ളു. 2003- ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിനു ശേഷം മൂന്നു വര്‍ഷത്തോളം സംഗീതലോകത്തു നിന്നു വിട്ടു നിന്ന ജോണ്‍സണ്‍ പിന്നീട് ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചു വന്നു. ആ വര്‍ഷം തന്നെ സിബി മലയിലിന്റെ കിസാന്‍ എന്ന ചിത്രത്തിനും സംഗീതം നല്‍കി. പിന്നീട്, ഏ.കെ.ജി, ഗുല്‍മോഹര്‍ എന്ന ചിത്രങ്ങളിലും ജോണ്‍സണ്‍ സഹകരിച്ചു.



സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ സ്ഥിരം സംഗീതസംവിധായകനായിരുന്ന ജോണ്‍സണിന്റെ വസന്തകാലം തൊണ്ണൂറുകളായിരുന്നു. നന്മനിറഞ്ഞ ശ്രീനിവാസന്‍, മാളൂട്ടി, പാവക്കൂത്ത്, വര്‍ത്തമാനകാലം, മുപ്പത്തിരണ്ഢണ്ടാം നാള്‍, ശുഭയാത്ര, സണ്‍ഡേ സെവന്‍ പി.എം, ഡോ. പശുപതി, സാന്ദ്രം, കളിക്കളം, ഗജകേസരിയോഗം, രാജവാഴ്ച, കൗതുക വാര്‍ത്തകള്‍, ഈ കണ്ണിക്കൂടി, ചെറിയലോകവും വലിയ മനുഷ്യരും, നിയമം എന്തു ചെയ്യും. ഒരുക്കം, തലയണമന്ത്രം, പാവം പാവം രാജകുമാരന്‍, കാട്ടുകുതിര, സസ്നേഹം, മൃദുല, മുഖം, ഖലാസി തുടങ്ങിയവയാണ് പുറത്തിറങ്ങിയത്.

വിഡിയോ :

Musical Night: 'Prapancham sundaram' by Johnson Master




- dated 18 Aug 2011


Comments:
Keywords: India - Samakaalikam - musicdrjohnson India - Samakaalikam - musicdrjohnson,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us