Today: 19 Jan 2020 GMT   Tell Your Friend
Advertisements
ഓണക്കാലം .. .. കസവുകാലം
പൂവിളിക്കൊപ്പം പൂക്കളങ്ങളും നിരന്നു കഴിഞ്ഞു. പൊന്നോണത്തെ വരവേല്‍ക്കാനുള്ള തിടുക്കത്തിലാണു മലയാളക്കര മുഴുവനും. വര്‍ണാഭമായ പൂക്കളവും കസവുമുണ്ടും നേര്യതുമണിഞ്ഞ സുന്ദരിമാരും ഓണാഘോഷങ്ങള്‍ക്കു നിറം പകര്‍ന്നു തുടങ്ങി. ട്രെന്‍ഡി വസ്ത്രങ്ങളുടെ കുത്തൊഴുക്കിലും കസവ് വസ്ത്രങ്ങളുടെ പ്രൗഢി മങ്ങിയിട്ടില്ല എന്നതു വേറെ കാര്യം. ഓണക്കാലത്തു മലയാളിമങ്കമാരെ സുന്ദരികളാക്കാന്‍ കസവ് വസ്ത്രങ്ങള്‍ വിപണി കീഴടക്കുകയാണ്.

ഓണാഘോഷങ്ങളാണു കസവ് വസ്ത്രങ്ങളെ വിപണിയിലെ താരമാക്കുന്നത്. കോളേജുകളിലെയും വിവിധ സ്ഥാപനങ്ങളിലെയും ഓണാഘോഷത്തിനു മാറ്റ് കൂട്ടാന്‍ കസവ് വസ്ത്രങ്ങളില്ലാതെ വയ്യെന്നായിരിക്കുന്നു. ഓണവില്‍പന മുന്നില്‍ക്കണ്ടു പ്രമുഖ വസ്ത്രശാലകളിലെല്ലാം വളരെ നേരത്തേ തന്നെ കസവില്‍ തീര്‍ത്ത മുണ്ടും നേര്യതും കേരള സാരിയും നിരന്നിരുന്നു. കോട്ടണ്‍ കസവ് സാരിയില്‍ നിറം കലര്‍ത്തിയ കളര്‍ കേരളാ സാരികളും ഇത്തവണ വിപണിയിലുണ്ട്. അല്‍പം വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്കായി സ്വീക്വന്‍സുകളും മുത്തുകളും മറ്റും പിടിപ്പിച്ച കേരളാ സാരികളും ലഭ്യമാണ്. വ്യത്യസ്തതയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍പ്പോലും പരമ്പരാഗതരീതിയിലുള്ള മുണ്ടും നേര്യതിനോടുമാണു മലയാളികള്‍ക്കു താത്പര്യം.

കേരള സാരിയിലാണ് ഏറെയും പരീക്ഷണങ്ങള്‍. പ്രിന്റഡ് കേരള സാരികളാണ് ട്രെന്‍ഡ്. കോളെജിലെ ഓണാഘോഷങ്ങള്‍ക്ക് അണിയാനായി പ്രിന്റഡ് കേരള സാരികളാണു തരുണിമണികള്‍ തെരഞ്ഞെടുക്കുന്നത്. പൂക്കള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ ഡിസൈനുകള്‍ക്കാണ് പ്രിയം. ഇത്തരം സാരികള്‍ക്ക് 400 രൂപ മുതലാണ് വില. കസവിന്റെ ഗുണമേന്മയും വര്‍ക്കും കൂടുന്നതനുസരിച്ചു വിലയും കൂടും. 32,000 രൂപവരെയാണ് റെയ്ഞ്ച്. കളര്‍ കേരളാ സാരി 500 രൂപയ്ക്കു മുകളില്‍ ലഭിക്കും.

ടിഷ്യു സാരി എന്നറിയപ്പെടുന്ന കേരള സാരിയാണു കസവ് സാരികളുടെ കൂട്ടത്തില്‍ പ്രൗഢിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒരു കോട്ടണ്‍ നൂലും ഒരു കസവ് നൂലും എന്ന ക്രമത്തിലാണ് നെയ്തെടുക്കുന്നത്. നേരിയ സ്വര്‍ണ നിറമുള്ള ഇവയ്ക്ക് എലഗന്റ് ലുക്ക്. മുന്താണിയിലുള്ള ഡിസൈന്‍ കൂടാതെ പീകോക്ക്, മാങ്ങ തുടങ്ങിയ ഡിസൈനുകള്‍ തീര്‍ത്ത ടിഷ്യു സാരികളും ലഭ്യമാണ്. വിവാഹനാളില്‍ വധുവിന് അണിയാന്‍ ഏറെ അനുയോജ്യമാണെന്നതും ഇത്തരം സാരികളുടെ പ്രത്യേകതയാണ്. ആയിരം രൂപ മുതലാണ് വില. ഒറിജിനല്‍ കസവില്‍ തീര്‍ത്ത ടിഷ്യു സാരികള്‍ക്കു അയ്യായിരത്തിനു മുകളില്‍ വിലയാകും. കൂടുതല്‍ ഈടുള്ള ടിഷ്യു സാരികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വില നല്‍കേണ്ടി വരും.

മുണ്ടും നേര്യതും സെക്ഷനലില്‍ കസവിനൊപ്പം നിറങ്ങളും ചേര്‍ന്ന കരയുള്ളതിനോടുമാണ് വിപണിയില്‍ ഏറെ പ്രിയം. കസവില്‍ തീര്‍ത്ത കരയുള്ള മുണ്ടും നേര്യതും സ്ത്രീകള്‍ക്കു ഇഷ്ടം തന്നെ. 270 രൂപ മുതല്‍ വിലയില്‍ മുണ്ടും നേര്യതും ലഭ്യമാണ്. ഒറിജിനല്‍ കസവില്‍ തീര്‍ത്ത മുണ്ടും നേര്യതുമാണെങ്കില്‍ 1500 രൂപ മുതല്‍. ഹാന്‍ഡ്വര്‍ക്കില്‍ തീര്‍ത്ത ചെറിയ വര്‍ക്കുകളുള്ള മുണ്ടും നേര്യതുമുണ്ട്. 65,000 രൂപയാണ് ഹൈ റെയ്ഞ്ച്.

കേരള സാരികള്‍ക്കും മുണ്ടും നേര്യതിനും ഒരേ പോലെ ഡിമാന്‍ഡുണ്ടെന്ന് എറണാകുളത്തെ കസവ് കട സാക്ഷ്യപ്പെടുത്തുന്നു. ഓണമടുത്തതോടെ കാര്യമായ വില്‍പനയും നടക്കുന്നുണ്ട്. ഓണാഘോഷങ്ങള്‍ക്ക് അണിയാന്‍ വേണ്ടിയാണു കൂടുതലും കസവ് വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നതെന്നത്. ഡിസൈനുകളും ചെറിയ വര്‍ക്കുകളുമുള്ള കസവ് സാരികളോടാണ് വിപണിയില്‍ ഏറെ പ്രിയമെന്നു ഹാന്‍ഡ്ലൂം ഷോപ്പുകാര്‍ പറഞ്ഞു. ഓണദിനമടുക്കുന്നതോടെ കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നു. കസവിലും കരയിലും തീര്‍ത്ത മുണ്ടുകള്‍ക്കും നല്ല ഡിമാന്‍ഡാണുള്ളത്.

ഓണാഘോഷം സ്ത്രീകളുടെ കുത്തകയൊന്നുമല്ലെന്നാണു ഓണവിപണി വ്യക്തമാക്കുന്നത്. കരയുള്ള മുണ്ടുകള്‍ക്കും കസവ് മുണ്ടുകള്‍ക്കും ആവശ്യക്കാരേറെയാണ്. 189 രൂപ മുതല്‍ വിലയില്‍ കരയുള്ള മുണ്ടുകള്‍ ലഭിക്കും. വെള്ളിനൂലിഴയില്‍ തീര്‍ത്ത കരയുള്ള മുണ്ടുകളും വിപണിയിലുണ്ട്. കസവിനു പകരം കരയുള്ള മുണ്ടകളോടാണു പുരുഷന്മാര്‍ക്കു താത്പര്യം. കരയുടെ അതേ നിറത്തിലുള്ള ഷര്‍ട്ട് ധരിക്കുന്നതാണു ട്രെന്‍ഡ്. ഒറിജിനല്‍ കസവുള്ള മുണ്ടുകള്‍ ആയിരം രൂപ മുതല്‍ ലഭിക്കു. ആറായിരം രൂപ വരെയാണു മുണ്ടുകളുടെ വില. കുട്ടികള്‍ക്കായുള്ള ഓണമുണ്ടുകളോടുള്ള പ്രിയത്തിനും കുറവൊന്നുമില്ല .കസവില്‍ തീര്‍ത്ത കരയുള്ള ചെറിയ മുണ്ടുകള്‍ നാല്‍പ്പതു രൂപ മുതല്‍ ലഭ്യമാണ്. ഈ ഓണമുണ്ടുകള്‍ പേരിടല്‍ ചടങ്ങിനും ചോറൂണിനും കുട്ടികളെ അണിയിക്കാറുണ്ട്.
Photo #1 - India - Samakaalikam - onakkalam kasvukalam
 
Photo #2 - India - Samakaalikam - onakkalam kasvukalam
 
Photo #3 - India - Samakaalikam - onakkalam kasvukalam
 
- dated 19 Aug 2010


Comments:
Keywords: India - Samakaalikam - onakkalam kasvukalam India - Samakaalikam - onakkalam kasvukalam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us