Today: 11 Dec 2019 GMT   Tell Your Friend
Advertisements
പട്ടം മാണിക്ക് ; പാട്ടം പ്രമാണിക്ക്
Photo #1 - India - Samakaalikam - pattammanipramani
പാലായിലാകട്ടെ, രാജ്യത്തെവിടെയുമാകട്ടെ ബ്രിട്ടീഷുകാരുടെ രണ്ഢണ്ടു പട്ടം കെട്ടിനില്‍ക്കുന്ന ഒരേയൊരാള്‍ മാത്രമേയുള്ളൂ. അത് പാലായുടെ മാണിക്യം കെ.എം. മാണിയാണ്. തലയില്‍ ആള്‍ത്താമസമുള്ളവര്‍ക്കും സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ക്കുമുള്ള വെള്ളക്കാരുടെ പാരിതോഷികമാണ് ?സര്‍? പട്ടം. കേരളത്തില്‍ സര്‍ സി.പി ഉണ്ഢണ്ടായത് അങ്ങനെയാണ്. ഇത്തരം നാടുവാഴി പ്രഭുക്കന്മാര്‍ക്കു മാത്രമല്ല, കുടിയേറ്റക്കാരായ അധ്വാനവര്‍ഗങ്ങള്‍ക്കും അതിന് അവകാശമുണ്ടെണ്ഢന്ന് കെ.എം. മാണി പണ്ടേണ്ഢ തെളിയിച്ചു. അങ്ങനെയാണ് മുമ്പൊക്കെ പാലാക്കാര്‍ക്ക് കുഞ്ഞുമാണിയായിരുന്ന അദ്ദേഹം ?മാണിസാറാ?യി രൂപാന്തരം പ്രാപിച്ചത്. മാണിസാറിനെ കുഞ്ഞുമാണിയെന്ന് ഇന്ന് പാലാക്കാര്‍ പോലും വിളിക്കില്ല. സര്‍ പട്ടത്തിന്‍െറ പേറ്റന്‍റ് ഉടമകളായ ബ്രിട്ടീഷുകാര്‍ മാണിയെ സാറാക്കാന്‍ ഒന്നും ചെയ്തില്ല. പക്ഷേ, മാണിയെ മാണിസാറാക്കുന്നതില്‍ കെ.എം. മാണി വഹിച്ച പങ്കിന് മുന്നില്‍ അവര്‍ അമ്പരന്നു നിന്നു. കേരളത്തില്‍നിന്ന് എത്രയോ രാഷ്ട്രീയ നേതാക്കളും രാഷ്ട്രപതി തന്നെയും ഉണ്ഢണ്ടായിട്ടണ്ടണ്ഢ്. പക്ഷേ, സര്‍ പട്ടം കിട്ടാത്ത കെ.ആര്‍. നാരായണനും മാണിസാര്‍ എന്നല്ലാതെ വിളിച്ചിട്ടില്ല. ?മാണിസാറ്? എന്താണ് ചെയ്യേണ്ടണ്ഢതെന്ന് കെ.എം. മാണി ചോദിച്ചാല്‍, ഉത്തരം പറയേണ്ടണ്ഢവന് മാണിസാറെന്നു തന്നെ തിരിച്ചു വിളിക്കാതെ പറ്റില്ലല്ലോ. ഇനിയിപ്പോള്‍, പ്രായം പരിഗണിച്ചായാലും ?മാണിസാര്‍? മുഷിയില്ല.

കെ.എം. മാണിയോളം സീനിയോറിറ്റി അവകാശപ്പെടാവുന്ന മറ്റാരുണ്ടണ്ഢ് ഇന്ന് കേരള രാഷ്ട്രീയത്തില്‍ ? 12 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പാലായെ പ്രതിനിധാനം ചെയ്ത മാണി. 47 കൊല്ലത്തെ നിയമസഭാ പ്രവര്‍ത്തനത്തിനിടയില്‍ 20 കൊല്ലം മന്ത്രി. ധനമന്ത്രിയായിരുന്ന് ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച, ഏറ്റവും കൂടുതല്‍ കാലം നിയമമന്ത്രിയായിരുന്ന, ആഭ്യന്തരം ഉള്‍പ്പെടെ ഒട്ടുമിക്ക വകുപ്പുകളും ഭരിച്ച ചരിത്രമുള്ള മാണി. കേരള കോണ്‍ഗ്രസില്‍ തോന്നുമ്പോള്‍ ഇറങ്ങിപ്പോവുകയും തരംപോലെ കയറിവരുകയും ചെയ്യാതെ, പാര്‍ട്ടി പിളരുന്തോറും സ്വന്തംനിലക്ക് വളരാന്‍ കഴിഞ്ഞ നേതാവ്. മുന്നണികളില്‍ നിന്ന് മുന്നണികളിലേക്ക് ഊഞ്ഞാലാടിയും, ഞെരിഞ്ഞമര്‍ന്ന് മുന്നോട്ടാഞ്ഞ് ഉറുമിവീശി വനമേഖല വെട്ടിത്തെളിച്ചും പാലാക്കാരുടെ ആരോമലും കുടിയേറ്റക്കാരുടെ കണ്ണിലുണ്ണിയുമായി മുന്നേറിയ പടനായകന്‍. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്‍െറ ഉപജ്ഞാതാവ്. 11 ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. പട്ടം കെട്ടാത്ത മെത്രാപ്പൊലീത്ത. അദ്ദേഹമൊന്ന് ഊഞ്ഞാലാടിയാല്‍, സര്‍ക്കാറുകള്‍ ഉരുണ്ഢണ്ടു വീഴും -അന്നും, ഇന്നും.

അങ്ങനെയുള്ള ഒരു നേതാവിനെ അവസരോചിതം ആദരിക്കാന്‍ മലയാളി മറന്നുപോയിട്ടുണ്ടെങ്കില്‍ അത് കെ.എം. മാണിയുടെ കുറ്റമല്ല. മലയാളി മറന്നുവെന്ന് കരുതി, ഇവിടം കുറെ ഭരിച്ച ബ്രിട്ടീഷുകാര്‍ക്ക് മറക്കാന്‍ കഴിയില്ല. അങ്ങനെയാണ് സഹപ്രവര്‍ത്തകരെ അസൂയയുടെ നീര്‍ക്കയത്തിലേക്ക് എടുത്തെറിഞ്ഞ് രണ്ടണ്ഢാം പട്ടത്തെക്കുറിച്ച് തങ്കംപോലത്തെ തലക്കെട്ട് അടുത്തയിടെ പല പത്രങ്ങളിലും മൂക്കത്തു വിരല്‍വെച്ചു നിന്നത്: ?കെ.എം. മാണിക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സ്വീകരണം. ..... പത്തു ബജറ്റുകള്‍ അവതരിപ്പിക്കുകയും ചെയ്ത് റെക്കോഡ് സൃഷ്ടിച്ച ധനമന്ത്രി കെ.എം. മാണിയെ ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ പ്രത്യേക ചടങ്ങില്‍ ആദരിക്കും. ഉന്നതതല സമ്മേളനത്തില്‍ തന്‍െറ രാഷ്ട്രീയ, സാമ്പത്തിക ദര്‍ശനമായ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചു പ്രഭാഷണം നടത്താനുമാണ് മാണിക്ക് ക്ഷണം. സെപ്റ്റംബര്‍ ആറിന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ബ്രിട്ടനിലെ കാബിനറ്റ് മന്ത്രിമാര്‍, പ്രഭുക്കന്മാര്‍, എം.പിമാര്‍, കേംബ്രിജ്, ഓക്സ്ഫഡ്, ലണ്ഢന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് പ്രഫസര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്‍ററി ഗ്രൂപ് ചെയര്‍മാന്‍ അധ്യക്ഷനാവും. മന്ത്രി കെ.എം. മാണി സെപ്റ്റംബര്‍ മൂന്നിന് ലണ്ഢണ്ടനിലേക്ക് തിരിക്കും.?

അദ്ദേഹത്തിന്‍െറ പ്രായമുള്ളവര്‍ മുതല്‍ ഹരിതവാദികളായ യുവ എം.എല്‍.എമാര്‍വരെ സായ്പിന്‍െറ ലോകത്തുനിന്നു വന്ന വൃത്താന്തം കേട്ട് കവാത്ത് മറന്നു നിന്നു. മലയാളിയെ ബ്രിട്ടീഷ് പാര്‍ലമെന്‍റ് ആദരിച്ച ചരിത്രമില്ല. അദ്ദേഹത്തെ വേണ്ഢവിധം മനസ്സിലാക്കാന്‍ ഇനിയും നമുക്ക് കഴിയാതെ പോയതിലെ കുണ്ഠിതം പലരും മറച്ചുവെച്ചില്ല. ഒരിക്കല്‍ കാബിനറ്റ് മന്ത്രിയാകാന്‍ തയ്പിച്ച കുപ്പായത്തിന്‍െറ തുന്നലഴിപ്പിച്ച പാരവെപ്പുകാരാണ് നമ്മുടെ മഹാന്മാര്‍. ഇന്ത്യന്‍ പാര്‍ലമെന്‍റ് ബ്രിട്ടീഷുകാരെ കണ്ടണ്ഢുപഠിക്കട്ടെ. എമര്‍ജിങ് കേരളയിലും ജിമ്മിലുമെന്നപോലെ ?അകിടിന്‍ ചുവട്ടിലും ചോരതന്നെ കൗതുക?മായ കൂട്ടര്‍ പക്ഷേ, വാര്‍ത്ത കണ്ടണ്ഢ് നെറ്റി ചുളിച്ചു. രാഷ്ട്ര നേതാക്കളെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് ആദരിക്കുക. കെ.എം. മാണി അക്കൂട്ടത്തില്‍ പെടില്ല. ഇപ്പോഴത്തെ രാഷ്ട്രനേതാക്കളായ പ്രണബ് മുഖര്‍ജിക്കും മന്‍മോഹന്‍സിങ്ങിനും മുന്നില്‍ മാണി സ്വന്തം ബയോഡാറ്റ ഇട്ടെറിഞ്ഞ് ഓടേണ്ടണ്ഢിവരും. മാണിക്ക് കിട്ടാന്‍ പോകുന്ന ആദരത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറും വിദേശകാര്യ മന്ത്രാലയവുമൊന്നും അറിഞ്ഞിട്ടു തന്നെയില്ല. ലോകം മുഴുവന്‍ കോളനികളുണ്ഢണ്ടാക്കി,

അവിടങ്ങളിലുള്ളവരെ ചൂഷണം ചെയ്തും ചെരുപ്പുനക്കിച്ചും വാണതിന്‍െറ അഭിമാനം ഇന്നും കൊണ്ടണ്ഢു നടക്കുന്നവര്‍ക്ക് മാണിയുടെ ?അധ്വാനവര്‍ഗ സിദ്ധാന്ത?ത്തിലെന്തു താല്‍പര്യം? സര്‍വോപരി, മാണിയെ ആദരിക്കുമെന്ന് പറയുന്ന സെപ്റ്റംബര്‍ ആറിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് സമ്മേളിക്കുന്നതു പോലുമില്ല !
പക്ഷേ, ആദരമേറ്റുവാങ്ങാന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം കെ.എം. മാണി ലണ്ഢണ്ടന് പുറപ്പെടുകതന്നെ ചെയ്തു. ഖജനാവില്‍നിന്ന് തുക ചെലവാക്കാന്‍ ധനമന്ത്രിക്ക് ആരോടും ചോദിക്കേണ്ടണ്ഢ. ഖജനാവിന് പോയാലെന്ത്? സെപ്റ്റംബര്‍ ആറിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരം മലയാളത്തിന്‍െറ മാണിസാറിന്‍െറ അധ്വാനവര്‍ഗ സിദ്ധാന്തത്തിന് കാതോര്‍ത്തു നിന്നുവെന്ന് പ്രമുഖ പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിന്‍െറ ധന്യതയിലാണ് ചില ലണ്ടണ്ഢന്‍ മലയാളികള്‍. ലണ്ഢണ്ടനില്‍ മുഴങ്ങിയ മാണി സിദ്ധാന്തത്തിന്‍െറ മണിയൊച്ചയെക്കുറിച്ച ആ വര്‍ണനകള്‍ പരിഹാസം ഒട്ടും ചോരാതെ ചുമച്ചിരുത്തി വായിക്കേണ്ടണ്ഢി വരും. അധ്വാനവര്‍ഗ സിദ്ധാന്തമെന്നാല്‍ ചെറിയ കാര്യമല്ല. മന്‍മോഹന്‍സിങ്ങിന്‍െറ മുതലാളിത്തത്തേയും പ്രകാശ് കാരാട്ടിന്‍െറ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെയും കടത്തിവെട്ടുന്ന അധ്വാനവര്‍ഗ സിദ്ധാന്തത്തോട് കിടപിടിക്കാന്‍ പോന്ന മറ്റൊന്നില്ല തന്നെ. പാലാ, റബര്‍, കുടിയേറ്റം, അധ്വാനം, കൈയേറ്റം, പട്ടയം, മതികെട്ടാന്‍, നെല്ലിയാമ്പതി, രൂപ-താ എന്നിങ്ങനെ വിവിധ അധ്യായങ്ങളാക്കി മുതലാളി-തൊഴിലാളി വിരുദ്ധ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ഢെന്നു കരുതുക തന്നെ.

പക്ഷേ, അധ്വാനവര്‍ഗക്കാരുടെ രാജ്യാന്തര സ്വാധീനമാണ് കെ.എം മാണിയുടെ രണ്ഢണ്ടാമത്തെ പട്ടത്തിന് നിമിത്തമായതെന്നാണ് ?ക്ളോസപ്പ്? നിരീക്ഷണം. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ മാണിക്കു തൊട്ടുമുമ്പ് ആദരിക്കപ്പെട്ടത്, പാലാക്കടുത്തൊരു പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ ജോയി മുപ്രാപ്പള്ളിയാണ്. അടുത്ത കാലത്ത് ആന്‍േറാ ആന്‍റണി എം.പി, മന്ത്രി ഷിബു ബേബി ജോണ്‍ തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ക്കും ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരം കാതോര്‍ത്തു നില്‍ക്കുകയുണ്ഢണ്ടായി. ഇനിയും പറഞ്ഞ് പട്ടക്കാരുടെ പട്ടിക നീട്ടുന്നതില്‍ അര്‍ഥമില്ല. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ ഈ ആദരം ഒന്നാന്തരമൊരു ?ഒപ്പിക്കല്‍സ്? ആണ്. മാണിയെ ?ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍? ആദരിച്ചപ്പോള്‍, അദ്ദേഹത്തിന്‍െറ രാഷ്ട്രീയ ചരിത്രം വായിച്ച ബ്രിട്ടീഷ് സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ പയസ് ജോണ്‍ കുന്നശേരി ലണ്ടണ്ഢനില്‍ ടാക്സിക്കാരനാണ്. പരിപാടി ഗംഭീരമാക്കിയ ഇന്തോ-ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്‍ററി ഗ്രൂപ്പ്, അതിന്‍െറ ചെയര്‍മാന്‍ വീരേന്ദ്രശര്‍മ എം.പി, യു.കെ- കേരള ബിസിനസ് ഫോറം തുടങ്ങിയ കടലാസു സംഘടനകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അറിയാന്‍ ഇന്‍റര്‍നെറ്റിന്‍െറ പാതാളക്കരണ്ഢി നമുക്ക് പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ.

പ്രവാസി മലയാളികള്‍ നാട്ടില്‍നിന്നൊരാളെ വിദേശത്തേക്ക് വിളിച്ച് ആദരിക്കുന്നതും സംസാരിക്കാന്‍ അവസരം നല്‍കുന്നതുമൊന്നും പുതിയ കാര്യമല്ല. അന്തസ്സുള്ള എത്രയോ പരിപാടികള്‍ അങ്ങനെ നടക്കുന്നു. അതില്‍നിന്ന് വ്യത്യസ്തമാണ് ആദരിച്ചു കൊല്ലുന്ന ലണ്ഢണ്ടന്‍മേള. എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മുതല്‍ക്കൂട്ടാകുന്നത് ബ്രിട്ടീഷ് പാര്‍ലമെന്‍റാണ്. അവിടത്തെ ഒരു എം.പിയുടെ ശിപാര്‍ശയുണ്ടെണ്ഢങ്കില്‍ വിശാലമായ ആ മന്ദിരത്തിലെ ഹാളുകള്‍ സ്വകാര്യ പരിപാടിക്ക് വാടകക്കു കിട്ടും. വേദിയിലേക്ക് സായ്പുമാരെയും വാടകക്ക് ലഭ്യം.

ലണ്ഢണ്ടന്‍ മലയാളികളില്‍ കുറെപ്പേര്‍ ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ?ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍? മാണിയെ ആദരിച്ചതും അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചതും അങ്ങനെയാണ്. ബ്രിട്ടീഷുകാര്‍ അറിഞ്ഞാല്‍ മലയാളി നാണംകെട്ടതു തന്നെ. അതുകൊണ്ടണ്ഢു തന്നെ പരിപാടിയെ ആദ്യം എതിര്‍ക്കേണ്ടണ്ഢത് കെ.എം മാണിയായിരുന്നു. ആദരിച്ച കച്ചവടക്കാര്‍ക്ക് മാണിയെക്കൊണ്ടണ്ഢ് കാര്യസാധ്യമുണ്ഢണ്ടാവാം. പട്ടം മാണിക്ക്, പാട്ടം പ്രമാണിക്ക് എന്നതാണ് ലൈന്‍. ഇനിയും ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ ആദരം കൊതിക്കുന്നവര്‍ ഉണ്ടണ്ഢാകുമെന്ന് ഉറപ്പാണെന്നിരിക്കേ, ആ വഴിക്കും ആദരവ്യവസായികള്‍ക്ക് ലാഭം. ഇക്കാലത്ത് ഒന്നും മാനത്തു കാണാതെ ആരും മാവിലെറിയില്ല. അധികാരത്തിലിരിക്കുന്നവരെയും അവിടേക്ക് വഴി തുറക്കുന്നവരെയുമൊക്കെ ആദരിച്ച് ഇക്കിളി കൊള്ളിക്കുന്നത് വെറുതെയല്ല. സ്വന്തം വിലയിടിക്കുന്ന ആദരങ്ങള്‍ക്ക് നിന്നുകൊടുക്കണമോ എന്ന് തീരുമാനിക്കേണ്ഢത് ഇക്കിളിപ്പെടേണ്ഢവരാണ്. ആവശ്യത്തിലേറെ ആദരം കെ.എം മാണിക്ക് നാട് പതിച്ചുകൊടുത്തിട്ടുണ്ടണ്ഢ്. അതിനപ്പുറത്തെ ഇത്തരം വേണ്ഢാതീനങ്ങള്‍ക്ക് നിന്നു കൊടുക്കുമ്പോള്‍ ധനമന്ത്രിയായാലും പാപ്പരായിപ്പോവും.(കടപ്പാട് മാദ്ധ്യമം)
- dated 10 Sep 2012


Comments:
Keywords: India - Samakaalikam - pattammanipramani India - Samakaalikam - pattammanipramani,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us