Today: 01 Jun 2020 GMT   Tell Your Friend
Advertisements
പിള്ളയുടെ ഗുദത്തില്‍ റിപ്പോര്‍ട്ടറുടെ പാര്‍ട്ടിയുടെ വെടി ?
Photo #1 - India - Samakaalikam - pillaireporter
തിരുവനന്തപുരം:കോടതി തടവുശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ള ജയില്‍ചാടി ഒരു ആശുപത്രിയില്‍ എത്തിയ നാളിലെ സുഖവാസത്തിനിടെ മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെയും കൂട്ടി സ്വന്തം സ്കൂളിലെ ഒരു അധ്യാപകന്റെ ഗുദത്തില്‍ കമ്പിപ്പാര കയറ്റി കൊല്ലാന്‍ ശ്രമിച്ചു. എന്നിട്ട് വിശുദ്ധ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് അത് ചെയ്തത് ഞാനല്ല എന്നു പറഞ്ഞിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

തെഹല്‍ക്കയൊക്കെ ചെയ്ത മാതിരിയുള്ള പരിപാടി നടത്തിയ ചാനലിനേം പേരറിയാത്തൊരു റിപ്പോര്‍ട്ടറേം അവര്‍ക്കീ പ്രചോദനമെല്ലാം ചൊരിയുന്ന നികേഷ് കുമാറിനെയും അനുമോദിക്കുന്നു. പ്രതികരണജീവികള്‍ പിള്ളയുടെ എവിടെയെങ്കിലുമൊക്കെ പാര കയറ്റണമെന്ന് ആക്രോശിക്കുന്നു.

ആദ്യമായി ഒരു കാര്യം മനസ്സിലാക്കേണ്ടണ്ഢതണ്ട്. ബാലകൃഷ്ണപിള്ള ജയിലില്‍ കിടക്കുകയാണെന്ന് സര്‍ക്കാരും കോടതിയും വിശ്വസിച്ചിരിക്കുന്ന സാഹചര്യത്തിലല്ല അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഫോണില്‍ സംസാരിച്ചത്. രോഗബാധിതനായ പിള്ള നിയമപ്രകാരം ഇളവ് വാങ്ങിയാണ് ചികില്‍സക്കായി ആശുപത്രിയില്‍ കിടക്കുന്നത്. പിള്ള ജയില്‍ ചാടി ആശുപത്രിയില്‍ സുഖവാസം നടത്തി എന്ന മട്ടില്‍ പ്രതികരിക്കുന്നവര്‍ മനുഷ്യത്വം നിഷേധിക്കുകയാണ്. ബാലകൃഷ്ണപിള്ള ജയിലിലയക്കപ്പെട്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. പിള്ളയുടെ തടവു ശിക്ഷ തടവ് എന്ന അനുഭവത്തെക്കാള്‍ പ്രതീകാത്മകമാണ് എന്നാണ് മനസ്സിലാക്കുന്നത്. അഴിമതിക്കാര്‍ക്ക് ജയില്‍ കിട്ടും എന്ന സന്ദേശമാണ് അതിലൂടെ ജനങ്ങള്‍ക്കു നല്‍കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം ചികില്‍സയും മാനുഷികപരിഗണനകള ും നിഷേധിക്കപ്പെട്ട് പിള്ള സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകിച്ചു നരകിച്ചു ചാകണം എന്നല്ല. ഡോക്ടര്‍മാര്‍ പരിശോധിച്ചും ചികില്‍സ ആവശ്യമാണെന്നു കണ്ടെത്തിയുമൊക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരി ക്കുന്നത്. അല്ലാതെ പിള്ള ഒളിച്ചുപോയതല്ല.

ബാലകൃഷ്ണപിള്ള മാനേജരായിട്ടുള്ള സ്കൂളിലെ അധ്യാപകനെ ആരോ ഭീകരമായി വധിക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില നിന്നു മനസ്സിലാവുന്നത്. അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി ശത്രുത നിലവിലുണ്ടണ്ഢായിരുന്നെന്നും പറയുന്നു.ആരാണ് കുറ്റം ചെയ്തതെന്ന് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍,സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ കെ ബി ഗണേഷ്കുമാറും ആണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഒരു പ്രവാചകനെപ്പോലെ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള അവിടെ വച്ച് ഗൂഡാലോചന നടത്തുകയും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നത്രേ. പൊലീസ് ഇരുട്ടില്‍ത്തപ്പുമ്പോള്‍ സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ കേസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും തത്ത പറയും പോലെയാണ് വിഎസ് പറഞ്ഞിരിക്കുന്നത്.

ഷെര്‍ലക് ഹോംസിനു ശേഷം ഇത്ര സമഗ്രമായി സ്വന്തം മുറിയിലിരുന്ന് കേസ് അന്വേഷിച്ചു തെളിയിച്ചിട്ടുള്ള മറ്റൊരു പ്രഗല്‍ഭമതി ജനിച്ചിട്ടില്ല. സഖാവ് വിഎസിനോട് ഒന്നേ ചോദിക്കാനുള്ളു സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെയാണ് ? എങ്ങനെയാണ് കുറുപ്പ് രക്ഷപെട്ടത് ?

ബാലകൃഷ്ണപിള്ളയും അധ്യാപകനും തമ്മില്‍ പ്രശ്നമുണ്ഢണ്ടായിരുന്നത ിനാല്‍ പിള്ളയും സംശയിക്കപ്പെടണം. അദ്ദേഹത്തിന് ഈ കുറ്റത്തില്‍ പങ്കുണ്ടെണ്ഢങ്കില്‍ പരമാവധി ശിക്ഷ തന്നെ ലഭിക്കണം.എന്നാല്‍ കേസ് അന്വേഷിച്ചു തുടങ്ങും മുമ്പേ ശിക്ഷ വിധിക്കുന്നത് കാടത്തമാണ്. പൊലീസ് സേന പിരിച്ചുവിട്ടിട്ടില്ല, ജുഡീഷ്യറി തകര്‍ന്നുവീണിട്ടുമില്ല.പിള്ളയെ ജയിലിലേക്കയച്ചത് മാധ്യമങ്ങളോ വിഎസോ അല്ല, പിന്നയോ കോടതിയാണ്.

ഇനി അടുത്ത പ്രശ്നം ആശുപത്രിയില്‍ കിടക്കുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിലെ ലേഖകനുമായി ഫോണില്‍ സംസാരിച്ചു എന്നതാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കാണിച്ച പണിയെ തെഹല്‍ക്കയുടെ പത്രപ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് തെഹല്‍ക്കയെ അവഹേളിക്കലാണ് എന്നാണ് പറയാനുള്ളത്. പലരും കരുതുന്നതുപോലെ ബാലകൃഷ്ണപിള്ള അയ്യോ രക്ഷിക്കണേ എന്നു പറഞ്ഞ് യൂ ട്യൂബില്‍ മാത്രം കണ്ഢിട്ടുന്ന റിപ്പോര്‍ട്ടര്‍ ചാനലിലേക്കു വിളിച്ചിട്ടില്ല .

കോള്‍ ആരംഭിക്കുമ്പോള്‍ ലേഖകന്‍ വിനയപൂര്‍വം പറയുന്നത് ?സാറേ, നമസ്കാരം, റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് എന്നാണ്. ബാലകൃഷ്ണപിള്ള സംസാരിച്ചത് ഏതു ഫോണിലാണ് എന്നതല്ല, അദ്ദേഹം ഫോണില്‍ സംസാരിച്ചു എന്നതാണ് ഗുരുതരമായ ജയില്‍ചട്ട ലംഘനം എന്നു പറയുന്നു.പിള്ള ഫോണില്‍ സംസാരിക്കാനുണ്ഢണ്ടായ സാഹചര്യം റിപ്പോര്‍ട്ടര്‍ ചാനല്‍ സൃഷ്ടിച്ചതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? പിള്ള ഫോണില്‍ സംസാരിച്ചു എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്ത ലേഖകനും മിസ്ററര്‍ നികേഷ് കുമാറിനും എന്തെങ്കിലും ധാര്‍മികബോധമുണ്െെടങ്കില്‍ തങ്ങള് ചെയ്തത് ചെറ്റത്തരമാണ് എന്ന കാര്യത്തില്‍ സംശയം ഉണ്ഢണ്ടാവില്ല.

സംഭാഷണത്തില്‍ എവിടെയും റിപ്പോര്‍ട്ടര്‍ ചാനലിനോടായി പിള്ള ഒന്നും പറയുന്നില്ല. ലേഖകനോട് വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ മാധ്യമത്തില്‍ ഉപയോഗിക്കരുത് എന്നും താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും സ്കൂളില്‍ പോയി അന്വേഷിക്കണമെന്നുമാണ് പിള്ള പറഞ്ഞത്. ഒരു പത്രപ്രവര്‍ത്തകന്റെ എത്തിക്സിനു ചേര്‍ന്ന പണിയല്ല ഈ ബ്രേക്കിങ് ന്യൂസിലൂടെ നികേഷും ലേഖകനും ചെയ്തിട്ടുള്ളത്. പിള്ളയെ ചതിവില്‍പെടുത്തി ഉണ്ഢണ്ടാക്കിയ വാര്‍ത്തയുടെ വിഡിയോ കണ്ഢണ്ടതിനു ശേഷം ഓരോരുത്തര്‍ക്കും തീരുമാനിക്കാം. എന്താണ് ഉണ്ടായതെന്ന് !!!

വിഡിയോ !!

R Balakrishna pillai violated jail rules [Reporter HD]


--
- dated 30 Sep 2011


Comments:
Keywords: India - Samakaalikam - pillaireporter India - Samakaalikam - pillaireporter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us