Today: 08 Aug 2020 GMT   Tell Your Friend
Advertisements
ജോര്‍ജും ജോസഫും പിന്നെ ഒഴിയാബാധയായി കേസും !!
Photo #1 - India - Samakaalikam - pjpckc
കെ.എം. മാണി ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മൂലയില്‍ കിടന്ന മഴുവെടുത്ത് കാലിലിട്ടെന്ന് കേട്ടിട്ടേയുള്ളൂ. ഇട്ടത് ഒന്നല്ല, രണ്ടാണ്. ഇടുമ്പോള്‍ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. പിളര്‍ന്ന് പിളര്‍ന്ന് ശക്തിയൊരുപാട് കൂടിയപ്പോഴാണ് രണ്ടുഡോസ് ലയനം കൂടിയായാല്‍ അജയ്യനാകാമെന്ന് മാണിസ്സാറിന് മോഹമുദിച്ചത്. അങ്ങനെയാണ് എല്‍.ഡി.എഫിന്റെ ഔട്ട്ഹൗസുകളില്‍ കിടന്നിരുന്ന പി.ജെ. ജോസഫ്, പി.സി. ജോര്‍ജ് എന്നീ രണ്ട് കനത്ത മഴുകള്‍ അദ്ദേഹം കഷ്ടപ്പെട്ട് കേരള കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ചെടുത്തത്. ഇനി അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല.

രണ്ടുപേരും കേരളാ കോണ്‍ഗ്രസ്സിനും മാണിസ്സാറിനും ചെയ്തുകൊണ്ടിരുന്ന സേവനങ്ങളുടെ കണക്കെടുത്താല്‍ ആരും അവരെ ഗേറ്റിനിപ്പുറം കടത്തുകയില്ല. അടിച്ചവന്‍ മറന്നാലും അടികൊണ്ടവന്‍ മറക്കില്ല എന്നാണ് പറയാറുള്ളത്. പക്ഷേ, മാണിസ്സാര്‍ മറന്നു. മുടിയന്മാരായ രണ്ടുപുത്രന്മാരെയും തന്റെ സവിധത്തിലേക്ക് അടുപ്പിച്ചു. ആളെണ്ണം കൂട്ടി തന്റെ പാര്‍ട്ടിയെ മുന്നണിയിലെ രണ്ടാം പാര്‍ട്ടിയാക്കാനും തരം കിട്ടുമെങ്കില്‍ ഒരു ഉപമുഖ്യമന്ത്രിയെങ്കിലും ആകാനുമാണ് മാണിയുടെ നീക്കമെന്ന് ചില ദുഷ്ടന്മാര്‍ അന്നേ സ്വകാര്യം പറയുന്നുണ്ടായിരുന്നു. അത്തരം ദുര്‍മോഹങ്ങളൊന്നും മാണിസ്സാറിനില്ലെന്ന് ആര്‍ക്കാണറിയാത്തത്. ജനസേവനത്തില്‍ കവിഞ്ഞൊരു ചിന്തയില്ല. തനിക്ക് ഉപമുഖ്യമന്ത്രിയാകാമെന്നോ മകനെ കേന്ദ്രമന്ത്രിയാക്കാമെന്നോ ആലോചിച്ചിട്ടുപോലുമില്ല.

അങ്ങനെയൊക്കെയാണെങ്കിലും പി.സി. ജോര്‍ജും പി.ജെ. ജോസഫും ഇടതുമുന്നണിയില്‍ തന്നെയായിരുന്നെങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത് അച്യുതാനന്ദനാകുമായിരുന്നില്ലേ എന്ന ചോദ്യത്തിന് ചെന്നിത്തലയ്ക്കും മറുപടി പറയാന്‍ പറ്റില്ല. തങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. തന്നെയായിരുന്നേനെ എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് യു.ഡി.എഫിലെ 72 എം.എല്‍.എ.മാരും. അതുകൊണ്ടുതന്നെ, നടേ പറഞ്ഞ രണ്ട് മേത്തരം കഥാപാത്രങ്ങളെയും നന്നേ കയ്ക്കുന്നുണ്ടെങ്കിലും തുപ്പാന്‍ നിവൃത്തിയില്ല.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതിയയച്ച് ചരിത്രവും തലവേദനയും സൃഷ്ടിച്ചാണ് പി.സി. ജോര്‍ജ് ചീഫ് വിപ്പിന്റെ സേവനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. പി.ജെ. ജോസഫിന് അത്തരം കടുംകൈയൊന്നും വയ്യ. ഹൈടെക്കാണ് ഇടപാടുകള്‍. വിമാനക്കേസിന് ശേഷം എസ്.എം.എസ്. വേറെ പ്രശ്നമൊന്നുമല്ല. കേസ് എടുത്താല്‍ രാജിവെക്കണമെന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ മന്ത്രിമാരാകാന്‍ പുറംദേശത്തുനിന്ന് ആളെ കൊണ്ടുവരേണ്ടിവരും യു.ഡി.എഫിന്. സുപ്രീംകോടതി ശിക്ഷിച്ച് ജയിലില്‍ കിടക്കുന്നവര്‍പോലും തരംകിട്ടിയാല്‍ മന്ത്രിയാകാന്‍ നോക്കുന്ന കേരളത്തില്‍ കേസ് എടുത്തെന്നും പറഞ്ഞ് ആരും ആരെയും രാജിവെപ്പിക്കാന്‍ നോക്കേണ്ട.

രണ്ട് പ്രതിഭാസങ്ങളില്‍ പി.സി. ജോര്‍ജ് തന്നെ അപൂര്‍വപ്രതിഭാസം. കേസില്ലാതാക്കാനും വേണം പി.സി. ജോര്‍ജ്, കേസുണ്ടാക്കാനും വേണം ജോര്‍ജ്. മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ മുന്നിലുണ്ട് ജോര്‍ജ്. ജോസഫിനെ രണ്ടാം സ്ത്രീവിഷയക്കേസില്‍ കുടുക്കാനും ജോര്‍ജ് തുനിഞ്ഞിറങ്ങിയിരുന്നെന്നാണ് കേള്‍വി. പാമോയില്‍ കേസില്‍ പ്രതികൂല പരാമര്‍ശം വന്നിട്ടും അപ്പീലിനുപോയില്ല മുഖ്യമന്ത്രി. പക്ഷേ, മുഖ്യമന്ത്രിക്കെതിരെ വിധിപറഞ്ഞ ജഡ്ജിക്കെതിരെയാണ് ജോര്‍ജ് തിരിഞ്ഞത്. സ്നേഹംകൊണ്ട് ശ്വാസംമുട്ടിക്കുന്ന മിത്രത്തെക്കൊണ്ട് വശം കെട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ശത്രുവോ മിത്രമോ എന്ന് തിരിച്ചറിയാനാകുന്നില്ല. എന്തായാലം ഈ ടൈപ്പ് മിത്രങ്ങളുണ്ടെങ്കില്‍ ശത്രു വേറെ വേണമെന്നില്ല.

ഉമ്മന്‍ചാണ്ടിക്ക് പി.സി. ജോര്‍ജിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കൈകഴുകിക്കൂടേ എന്ന് ചോദിക്കുന്നവര്‍ക്ക് പി.സി. ജോര്‍ജിനെ അറിയില്ലെന്നുറപ്പ്. ആള്‍ വെറും വിപ്പല്ല, ചീഫ് വിപ്പാണ്. ചാട്ടവാറോ ചമ്മട്ടിയോ കൈയിലെടുത്താണ് വിപ്പുക. ചാട്ടവീശലില്‍ മാത്രമല്ല ചാട്ടത്തിലും ഗോള്‍ഡ് മെഡലിസ്ററാണ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതുമുതല്‍ എത്ര വട്ടം ചാടിയിട്ടുണ്ടെന്ന് ജോര്‍ജിനുതന്നെ കണക്കില്ല. ഇനി ചാടില്ല എന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ആകപ്പാടെ രണ്ഢുവോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളൂ. ഒരുഫുള്‍ വിപ്പ് തന്നെ വേണമെന്നില്ല. അര പി.സി. ജോര്‍ജ് വിചാരിച്ചാലും മന്ത്രിസഭ വീഴും. ചീഫ് വിപ്പ് ആകാന്‍ മോഹിച്ചിട്ടില്ല പി.സി. ജോര്‍ജ്. മുഖ്യമന്ത്രിയോ സ്പീക്കറോ നിര്‍ബന്ധിച്ചാല്‍ മന്ത്രി പോലുമോ ആകാമെന്നേ ആലോചിച്ചിരുന്നുള്ളൂ. ഏത് കസേരയിലിരുത്തിയാലാണ് ഏറ്റവും കുറവ് ഡാമേജ് ഉണ്ടാവുക ദിവസങ്ങളോളം ആലോചിച്ചാണ് മാണിയും ചാണ്ടിയുമെല്ലാം ചേര്‍ന്ന് ജോര്‍ജിനെ ഈ പണി ഏല്‍പ്പിച്ചത്. വെളുക്കാന്‍ തേച്ചതൊന്നുമല്ല. അതുകൊണ്ട് പരാതിയുമില്ല. പാണ്ടല്ലേ ആയുള്ളൂ. അതിലും കൂടിയത് വന്നുകൂടെന്നില്ല.

ചീഫ് വിപ്പ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വലിയ പുള്ളിയാണത്രെ. ഭരണത്തെ താങ്ങിനിര്‍ത്തുന്നതുതന്നെ വിപ്പാണുപോലും. പിന്നണിയില്‍ നിലയുറപ്പിച്ച് ഭരണകക്ഷിയുടെ സകല സഭാതന്ത്രങ്ങളുടെയും കടിഞ്ഞാണ്‍ പിടിക്കുന്നത് വിപ്പാണ്. ബ്രിട്ടനില്‍ വിപ്പ് ടെലിവിഷന്റെയോ റേഡിയോവിന്റെയോ നാലയലത്തുപോലും പോകില്ല. ഇവിടെ ചാനല്‍ കോലായയിലാണ് ഉറക്കം. വിളിക്കുമ്പോള്‍ പൗഡറിട്ട് ചെല്ലാം.

ചട്ടത്തിലല്ല, ചാട്ടത്തിലാണ് ജോര്‍ജിന് അഭിരുചി. കറണ്ടില്ലെന്ന പരാതി അന്വേഷിക്കാന്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ പോയ ജോര്‍ജിന്റെ അവിടത്തെ ചാട്ടയടി ഒരു ചട്ടത്തിന്റെയും പരിധിയില്‍ വരുന്നതല്ല. കേരളാ കോണ്‍ഗ്രസ്സിനെ സെക്യുലര്‍ ആക്കാന്‍ നടന്ന കാലത്ത് മാണിയെക്കുറിച്ച് പ്രസംഗിച്ചതൊന്നും ജോര്‍ജ് മറന്നാലും മാണി മറക്കാനിടയില്ല. അക്കാലത്ത് സെക്യുലര്‍ ആയിരുന്നു, വി.എസ്സിന്റെ ആളായിരുന്നു, ഇടതുപക്ഷവുമായിരുന്നു. ചാട്ടം മാണിയുടെ മുട്ടോളവും പിന്നെ ചട്ടിയിലും അവസാനിച്ചു. അടുത്ത ചാട്ടം എപ്പോഴെന്ന് പറയാനായില്ല.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതിയയച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ചില കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായം ജോര്‍ജിന് സഹിക്കാന്‍ പറ്റിയിട്ടില്ല. ഭരണഘടനയുടെ ആ വകുപ്പൊന്നു കാട്ടിത്തരാന്‍ പറഞ്ഞിട്ട് വി.ഡി. സതീശനൊന്നും കാട്ടിക്കൊടുത്തില്ല. വകുപ്പെന്തായാലും ജഡ്ജിക്കെതിരായ കത്തെഴുത്ത് രാഷ്ട്രീയ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നായി കോണ്‍ഗ്രസ്സിലെ പുതിയ ആദര്‍ശാവതാരങ്ങള്‍. അത് കേമം. ജോര്‍ജ് കീഴ്വഴക്കങ്ങള്‍ക്കൊത്ത് ഇക്കാലംവരെ ഒരുകാര്യവും ചെയ്തിട്ടില്ല. ജോര്‍ജ് ഇന്ന് ചെയ്യുന്നതാണ് നാളെ കീഴ്വഴക്കമാകേണ്ടത്. ഇത്തവണ ജഡ്ജിയെക്കുറിച്ചല്ലേ പരാതി അയച്ചുള്ളൂ. നാളെ ഹെഡ് കോണ്‍സ്ററബിളിനെക്കുറിച്ച് പരാതി അയയ്ക്കും. ഇത്തവണ രാഷ്ട്രപതിക്കല്ലേ അയച്ചുള്ളൂ. അടുത്ത തവണ ഐക്യരാഷ്ട്രസഭാ സെക്രട്ടറിക്കയയ്ക്കും. അങ്ങനെയങ്ങനെ പോകും. പരിധിയില്ല.

അങ്ങനെയെല്ലാമാണ് പ്രതിഭാശാലികള്‍ പുതിയ രാഷ്ട്രീയകീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നത് എന്നറിയുക.കടപ്പാട്

വാല്‍ക്കഷണം:

രാഷ്ട്രീയപ്രബുദ്ധകേരളത്തില്‍ നേതാക്കന്മാര്‍ക്കും കേസിനും പഞ്ഞമില്ലാത്ത ഇക്കാലത്ത് എല്ലാം സ്വയം പ്രേരിതമോ ?


- dated 18 Sep 2011


Comments:
Keywords: India - Samakaalikam - pjpckc India - Samakaalikam - pjpckc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us