Today: 15 Dec 2019 GMT   Tell Your Friend
Advertisements
ക്വട്ടേഷന്‍ കൊലകള്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകത
Photo #1 - India - Samakaalikam - quatationmurder
കണ്ണൂര്‍: ക്വട്ടേഷന്‍ അക്രമങ്ങള്‍ കണ്ണൂരിന്റെ രക്തരൂഷിത രാഷ്ട്രീയത്തില്‍ പിടിമുറുക്കിയിട്ട് വര്‍ഷങ്ങളേറെയായി. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലും കണ്ണൂരിലെ ക്വട്ടേഷന്‍ രാഷ്ട്രീയ കൊലപാതകസംഘമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പല രാഷ്ട്രീയകക്ഷികള്‍ക്കും എതിരാളികളെ അതിക്രൂരമായി വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളുണ്ടണ്ഢ് എന്നത് പരസ്യമായ രഹസ്യമാണ്.

1980 തുകളില്‍ തലശ്ശേരിയിലെ സി.പി.എം. ആര്‍.എസ്.എസ് സംഘര്‍ഷത്തിലുണ്ഢണ്ടായ കൊലക്കേസുകളിലെ പ്രതികള്‍ പലപ്പോഴും സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരായിരുന്നു എന്നാല്‍, 90കളോടെ സ്ഥിതി മാറി. കൊലപാതകത്തിനായി പ്രൊഫഷണന്‍ കൊലയാളി സംഘങ്ങളെ ഉപയോഗിക്കുന്ന രീതി കണ്ണൂരില്‍ വ്യാപകമായി.സി.പി.എം, ബി.ജെ.പി. പാര്‍ട്ടികള്‍ക്ക് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ടെണ്ഢന്ന് ആരോപണവും വ്യാപകമായിരുന്നു.

ബോംബുകള്‍ ഉണ്ഢണ്ടാക്കിനല്‍കുന്നതുള്‍പ്പടെയുള്ള ജോലികള്‍ ഇത്തരക്കാര്‍ ചെയ്യാറുണ്ട്. ഇത്തരം കൊലയാളിസംഘങ്ങള്‍ കോഴിക്കോട് ഉള്‍പ്പെടെ അന്യജില്ലകളിലും പോയി 'ഓപ്പറേഷന്‍' നടത്താറുണ്ട്. നാദാപുരം ഭാഗങ്ങളില്‍ നടന്ന ചില കൊലക്കേസുകളില്‍ ക്വട്ടേഷന്‍സംഘത്തിന്റെ സ്വാധീനം വര്‍ഷങ്ങള്‍ക്കുമുമ്പെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.മുമ്പ് ചില കേസുകളില്‍ പ്രതികളായവരെയാണ് വന്‍ തുക നല്‍കി ക്വട്ടേഷന്-നിയോഗിക്കാറ്. ഇത്തരക്കാര്‍ ആര്‍ക്കുവേണ്ടണ്ഢിയും കൊല നടത്തും.

കണ്ണൂര്‍ ജില്ലയിലെ ഇരുപതോളം രാഷ്ട്രീയ കൊലപാതകങ്ങളിലും നിരവധി അക്രമങ്ങളിലും ക്വട്ടേഷന്‍സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി കൊല നടത്തി കടന്നു കളയുന്ന സംഘങ്ങളും ഇവരിലുണ്ട്. 1980ല്‍ തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകരെ അക്രമിക്കാനെത്തിയ സംഘത്തില്‍നിന്ന് ഒരാള്‍ ഒറ്റപ്പെട്ടുപോവുകയും തുടര്‍ന്ന് അയാള്‍ സി.പി.എം. കാരുടെ വെട്ടേറ്റ് മരിക്കുകയും ചെയ്ത സംഭവം ഉണ്ഢണ്ടായിരുന്നു. ഇയാള്‍ കണ്ണൂര്‍ ജില്ലക്കാരനായിരുന്നില്ല. പുറത്തുനിന്ന് പാര്‍ട്ടിക്കാര്‍ എത്തിച്ച സംഘത്തില്‍പ്പെട്ടവനായിരുന്നു.

ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊല നടത്തുന്നത് ആര്‍.എസ്. എസുകാരാണെന്നാണ് സി.പി.എം. പറയുന്നത്. ഉത്തരേന്ത്യയില്‍നിന്നും വന്‍തോതില്‍ ഇതിനായി ഫണ്ടണ്ഢ് വരുന്നതായും അവര്‍ ആരോപിച്ചിരുന്നു., പാനൂരില്‍ സി.പി.എം. അനുഭാവിയായ ഒരു അധ്യാപകനെ കൊന്നത് ആര്‍.എസ്.എസിന്റെ ക്വട്ടേഷന്‍ സംഘമാണെന്ന് അക്കാലത്ത് സി.പി.എം. ആരോപിച്ചിരുന്നു. അതേസമയം സി.പി.എമ്മിന് കൃത്യമായ ക്വട്ടേഷന്‍സംഘം ഉണ്ടണ്ഢ് എന്നതിന് തെളിവാവശ്യമില്ലെന്ന് ആര്‍,എസ്.എസുകാരും പറയുന്നു. കൊല നടത്തി കര്‍ണാകടത്തിലേക്ക് കടക്കുകയാണത്രെ ഇവരുടെ രീതി.

പാര്‍ട്ടിപ്രവര്‍ത്തകരെ കൊലപാതകത്തിന് കിട്ടാത്ത സാഹചര്യത്തിലാണ് ക്വട്ടേഷന്‍ സംഘങ്ങളെ എല്ലാ പാര്‍ട്ടികളും ഉപയോഗിക്കുന്നത്. കഴിഞ്ഞ ലോക്-സഭാ തിരിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരനുവേണ്ടണ്ഢി തിരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ അക്രമം നടത്താന്‍ ക്വട്ടേഷന്‍സംഘം എത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. തൃശ്ശൂരില്‍ നിന്നുള്ള ചിലരെ പിടികൂടുകയും ചെയ്തു. കണ്ണൂരില്‍ തന്നെ ചില സ്ഥലങ്ങളില്‍ സാമുദായിക സംഘര്‍ഷവും അക്രമവും ഉണ്ടണ്ഢാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചിരുന്നു.

യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും കേസ് വഴി തിരിക്കാനുമായി വ്യാജപ്രതികളെ പോലീസിന് നല്‍കുന്ന രീതി കണ്ണൂര്‍രാഷ്ട്രീയത്തില്‍ സാധാരണമായിരുന്നു. ഇങ്ങിനെ 'പ്രതി'കളായി വേഷം കെട്ടാന്‍ പലരും തയ്യാറാവാത്ത സാഹചര്യം വന്നു. അപ്പോഴാണ് ക്വട്ടേഷന്‍സംഘങ്ങളെ ആശ്രയിക്കാന്‍ കണ്ണൂരിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുതിര്‍ന്നത്. ശത്രുക്കളില്‍ ഭീതി ഉണ്ടണ്ഢാക്കുംവിധം മൃഗീയമായ രീതിയിലാണ് ഇവര്‍ കൊല നടത്തുക. തല അറുത്തുമാറ്റുക, ശരീരമാസകലം കൊത്തി നുറുക്കുക, വെട്ടിയ മുറിവില്‍ മണ്ണു വാരിയിടുക തുടങ്ങിയ ഭീകരതകള്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേകതയാണ്. ചില മൃതദേഹങ്ങള്‍ കണ്ടണ്ഢാല്‍ ഇന്ന സംഘമാണ് ചെയ്തതെന്ന് പറയാന്‍ പോലീസിന് കഴിയും. ടി.പി.ചന്ദ്രശേഖരന്റെ മുഖം കൊലയാളികള്‍ വെട്ടി വികൃതമാക്കിയിരുന്നു.

കൊലക്കേസ് പ്രതികളെ ജയിലില്‍ നിന്ന് പരോളിലിറക്കി കൊല നടത്തിക്കുന്ന രീതിയും കണ്ണൂരില്‍ ഉണ്ടണ്ഢായിട്ടുണ്ട്. തലശ്ശേരി മേഖലയില്‍ നേരത്തെ കൊലക്കേസില്‍ ഉള്‍പ്പെട്ട ചില സംഘങ്ങള്‍ പിന്നീട് സംഘര്‍ഷം നിലച്ചതോടെ രാഷ്ട്രീബന്ധമില്ലാത്ത അക്രമങ്ങളിലും പങ്കെടുത്തിരുന്നു. പഴയ കേസുകളില്‍പ്പെട്ട പ്രതികള്‍ ഇപ്പോള്‍ ആര്‍ക്കുവേണ്ടണ്ഢിയും കൊലപാതകമുള്‍പ്പെടെ അക്രമങ്ങള്‍ നടത്തുന്നത് തലശ്ശേരി മേഖലയില്‍ വ്യാപകമാണ്.

രണ്ടണ്ഢുവര്‍ഷം മുമ്പ് മാലൂര്‍ തൃക്കടാരിപ്പൊയിലിലെ കട്ടന്‍ രാജു എന്ന സി.പി.എം. പ്രവര്‍ത്തകനെ അതിരാവിലെ ക്വട്ടേഷന്‍ സംഘമാണ് കാറില്‍ കയറ്റിക്കൊണ്ടണ്ഢുപോയി കൊന്നത്. കാറില്‍ വെച്ച് കഴുത്തിന് വെട്ടി റോഡിലെറിയുകയായിരുന്നു. പ്രതികളെ വയനാട്ടില്‍ പിടികൂടി. ഈ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലായിരുന്നു.


- dated 06 May 2012


Comments:
Keywords: India - Samakaalikam - quatationmurder India - Samakaalikam - quatationmurder,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us