Today: 15 Dec 2019 GMT   Tell Your Friend
Advertisements
പോക്കറ്റില്‍ ഒരു റേഡിയോ സ്റേറഷന്‍
കളിയാക്കി ചിരിക്കണ്ട; സംഗതി സത്യം. നാട്ടുകാരെ പാട്ടുകേള്‍പ്പിച്ചു "വട്ടംതിരിക്കാന്‍' കഴിയുമെന്ന ആത്മ വിശ്വാസം ഉണ്ടെങ്കില്‍ അരയും തലയും മുറുക്കിക്കോളൂ. സ്വന്തമായൊരു റേഡിയോ സ്റേറഷന്‍ തുടങ്ങാന്‍ ഇതാണ് സമയം.

മലയാളിക്ക്റേഡിയോ ഗൃഹാതുരമായ അനുഭൂതിയാണ്...മഴയും പനിയും കട്ടന്‍ചായയും പോലെ! ഉമ്മറത്തിണ്ണയിലിരുന്ന്് മുരടനക്കിപ്പാടുന്ന റേഡിയോ... കാഴ്ചകളെ ശബ്ദത്തിലാവാഹിച്ച്്് പല തലമുറകളെ സ്വപ്നംകാണാന്‍ പഠിപ്പിച്ച റേഡിയോ.... വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ തട്ടിന്‍പുറത്തേക്കു കുടിയേറിപ്പാര്‍ത്ത റേഡിയോയുടെ ആത്മാവ് എഫ്്എമ്മിന്റെ രൂപത്തില്‍ നമ്മുടെ മൊബൈലില്‍ അവതരിച്ചിട്ട്് വര്‍ഷം അഞ്ച്. ഇതു 3ജി യുടെ നാളുകള്‍. വരുംവര്‍ഷങ്ങളില്‍ കൂട്ടുകാ ര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേള്‍ക്കാ വുന്ന നമ്മുടെ സ്വന്തം റേഡിയോ എന്ന ആശയം ഒരു തരംഗമാവും. സൗജന്യ ഓണ്‍ലൈന്‍ റേഡിയോ സ്റേറഷനുകള്‍ നമ്മെ കാത്തിരിക്കുന്നു.

റേഡിയോ സ്റേറഷന്‍ തുടങ്ങാന്‍ എന്തൊക്കെ വേണം:

1) പ്രവര്‍ത്തനശേഷിയുള്ള കമ്പ്യൂട്ടര്‍~ ഒന്ന്

2) അത്യാവശ്യം സ്പീഡുള്ള ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ~ ആവശ്യത്തിന്

3) വിന്‍ആംപ് മീഡിയ പ്ളെയര്‍~ (ഇന്‍സ്ററാള്‍ ചെയ്തതാണെങ്കില്‍ സംഗതി ഉഗ്രന്‍, അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യണം)

4)നല്ല തട്ടുപൊളിപ്പന്‍ പാട്ടുകള്‍~അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും അതിലധികവും.

പാചകവിധി:

സൗജന്യ ഓണ്‍ലൈന്‍ റേഡിയോ സ്റേറഷന്‍ തുടങ്ങാന്‍ സൗജന്യസേവനം നല്‍കുന്ന അനേകം വെബ്സൈറ്റുകള്‍ ലഭ്യം. ഷൗട്ട്കാസ്ററ്.കോം, ലിസണ്‍2മൈറേഡിയോ.കോം തുടങ്ങിയവ. ജനപ്രിയ മ്യൂസിക് പ്ളെയറായ വിന്‍ആംപ് സപ്പോര്‍ട്ട് ചെയ്യുന്ന വെബ്സൈറ്റുകളാണിവ. ഷൗട്ട്കാസ്ററ് സൈറ്റില്‍നിന്ന് റിമെ 2 ആപ്ളിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിനു കൂടെ ലഭിക്കുന്ന പ്ളഗ്~ഇന്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ വിന്‍ആംപിന്റെ സെറ്റിംഗ്സില്‍ ചേര്‍ക്കുക. ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ വിന്‍ആംപ് പ്ളെയര്‍ വെബ്സൈറ്റില്‍ രജിസ്ററര്‍ ചെയ്യുക. രജിസ്ട്രേഷന്‍ സമയത്ത് റേഡിയോ സ്റേറഷനു ശ്രദ്ധേയമായ പേരുനല്കാന്‍ മറക്കരുത്. രജിസ്ററര്‍ ചെയ്തുകഴിഞ്ഞാല്‍ വേേു://സ്റേറഷന്റെപേര്.ഹശലെേി2ാ്യൃമറശീ.രീാ എന്ന അഡ്രസില്‍ ലോകം മുഴുവന്‍ നിങ്ങളുടെ സ്റേറഷന്‍ ശ്രവിക്കാം.സമാനമായ സേവനങ്ങളുമായി അനേകം വെബ്സൈറ്റുകള്‍ ലഭ്യമാണ്. പുതിയ തലമുറ മൊബൈല്‍ഫോണുകളില്‍ ശ്രദ്ധേയമായ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വിന്‍ആംപ് മീഡിയ പ്ളെയര്‍ ഉപയോഗിക്കാം. ഷൗട്ട്കാസ്ററ്.കോമില്‍മാത്രം 70,000 റേഡിയോ സ്റേറഷനുകള്‍ക്കായി 70 ലക്ഷത്തിലധികം ശ്രോതാക്കളുണ്ട്.

ഇനി നിങ്ങള്‍ക്കിഷ്ടപ്പെട്ട സംഭാഷണശകലങ്ങളും പാട്ടുകളും വിന്‍ആംപിന്റെ പ്ളേ ലിസ്ററില്‍ ചേര്‍ക്കുക. പ്ളേ ബട്ടണ്‍ അമര്‍ത്തുക. ലോകം നിങ്ങളുടെ ശബ്ദത്തിനായി കാതോര്‍ക്കുന്നു.... ~വി. മിത്രന്‍
- dated 31 Dec 2010


Comments:
Keywords: India - Samakaalikam - radiostation India - Samakaalikam - radiostation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us