Today: 22 Jan 2020 GMT   Tell Your Friend
Advertisements
അഭിനയത്തിന്റെ രാജശാസനം നിലച്ചു
Photo #1 - India - Samakaalikam - rajan p dev passed away

കൊച്ചി: അഭിനയകലയുടെ രാജശാസനം ഇനി അരങ്ങുകളുടെയും വെള്ളിത്തിരകളുടെയും അനശ്വരതയില്‍. അനുഗൃഹീത നടന്‍ രാജന്‍ പി. ദേവ് (58) ഓര്‍മായായി.

കരള്‍രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

എസ്.എല്‍. പുരം സദാനന്ദന്റെ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവയിലൂടെ നാടറിയുന്ന നടനായി രാജന്‍ പി. ദേവ്. മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ അദ്ദേഹത്തെ തേടിയെത്തി. നാടക സംവിധായകനെന്ന നിലയിലും പ്രാഗല്ഭ്യം തെളിയിച്ചു.

ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ സിനിമയിലും ശക്തമായ സാന്നിധ്യമായി. പിന്നീടിങ്ങോട്ട് ആനവാല്‍ മോതിരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കമ്മീഷണര്‍, തൊമ്മനും മക്കളും തുടങ്ങിയ നിരവധി സിനിമകളില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍. മൂന്നു സിനിമകള്‍ സംവിധാനം ചെയ്തു.

റിംഗ് ടോണ്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഈ സമയത്ത് കാഴ്ച ഏതാണ്ട് പൂര്‍ണമായും നഷ്ടമായ അവസ്തയിലായിരുന്നു അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ചിരുന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.

1954 മേയ് 20~ ന് എസ്.ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയിലാണ് ജനിച്ചത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍, എസ്.എന്‍ കോള ജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

വിവിധ ഭാഷകളിലായി 142 സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ 18 തെലുങ്ക് ചിത്രങ്ങളും 32 തമിഴ് ചിത്രങ്ങളും അഞ്ചു കന്നട ചിത്രങ്ങളും ഉള്‍പ്പെടുന്നു. ജൂബിലി തീയറ്റേഴ്സ് എന്ന നാടക ട്രൂപ്പും രാജന്‍ പി. ദേവിനുണ്ട്.

സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കറുകുറ്റി സെന്റ് സേ വ്യേഴ്സ് പള്ളിയില്‍ നടത്തി. സംസ്കാര ശുശ്രൂഷകള്‍ക്ക് എറണാകുളം~അങ്കമാലി അതിരൂപതാ സഹായ മെ ത്രാന്‍ മാര്‍ സെബാസ്ററ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
- dated 29 Jul 2009


Comments:
Keywords: India - Samakaalikam - rajan p dev passed away India - Samakaalikam - rajan p dev passed away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us