Today: 24 Jan 2021 GMT   Tell Your Friend
Advertisements
സൗമ്യ വധം: യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഒരു വിരല്‍ ചൂണ്ടല്‍ !!
Photo #1 - India - Samakaalikam - saumymurderreport
Photo #2 - India - Samakaalikam - saumymurderreport
തൃശൂര്‍:കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് ഷൊര്ണൂര് മഞ്ഞക്കാട് മുല്ലക്കല് ഗണേശന്െറയും സുമതിയുടെയും മകള് സൗമ്യ (23) ക്രൂരമായ മരണത്തിനിരയായിട്ട് ഈ ആഴ്ച ഒമ്പതു മാസം തികയുന്നു. കേസില് തൃശൂര് അതിവേഗകോടതിയുടെ അന്തിമവിധി വിളിപ്പാടകലെയാണ്. പ്രതിക്ക് വധശിക്ഷ ഏതാണ്ഢ് ഉറപ്പാണെന്നാണ് സൂചനകള്.

കേസില് ഇനി വിശ്രമകാലമാണ്. പൊലീസിനും പ്രോസിക്യൂഷനും അഭിഭാഷകര്ക്കുമെല്ലാം ദീര്ഘനിശ്വാസവേള. വിവാദങ്ങള് കാമറക്കുപിന്നിലേക്കൊതുക്കി മാധ്യമങ്ങളും മടങ്ങും. സൗമ്യ, അമ്മ സുമതിയുടെയും സഹോദരന് സന്തോഷിന്െറയും നെഞ്ചിലെ കനല്മാത്രമാകും. ബന്ദുനടത്തിയവരും പൊതുമുതല് നശിപ്പിച്ചവരും മുദ്രാവാക്യം മുഴക്കിയവരും മറ്റേതെങ്കിലും വിഷയത്തിലേക്ക് ഇനി മുഷ്ടിചുരുട്ടും; അനേകം ഗോവിന്ദച്ചാമിമാര് ഇപ്പോഴും കാമവെറിപൂണ്ഢ് ഓടിനടക്കുന്ന സാഹചര്യത്തില് പ്രത്യേകിച്ചും.

എന്നാല്, ഒരുപാട് ചോദ്യങ്ങള് ബാക്കിവെച്ചാണ് സൗമ്യകേസ് നമ്മുടെയെല്ലാം ഓര്മകളില്നിന്ന് ഓടിയൊളിക്കുന്നത്.

1. സത്യത്തില് ആരാണ് പ്രതി ഗോവിന്ദച്ചാമി? എന്താണ് ഇയാളുടെ പശ്ചാത്തലം.
2.വെറുമൊരു തെരുവ് ക്രിമിനലാണ് ഇയാളെങ്കില് ലക്ഷങ്ങള് മുടക്കി കേസ് നടത്താന് എങ്ങനെയാണ് കഴിയുന്നത്?
3.ഇയാളെ രക്ഷിക്കാന് ലക്ഷങ്ങള് മുടക്കി മുംബൈയില്നിന്നടക്കം അഭിഭാഷകപ്പടയെ നിയോഗിച്ചതാര്? സുപ്രീംകോടതിയില് പോയിട്ടായാലും ഇയാളെ രക്ഷിക്കുമെന്നാണ് പ്രതിഭാഗം അഭിഭാഷകസംഘം പറയുന്നത്. അങ്ങനെയെങ്കില് ഇതിനൊക്കെയുള്ള ചെലവ് ആര് വഹിക്കും?
4.ഇത്രയും തുക ചെലവഴിച്ച് ജീവന് രക്ഷിക്കാന് മാത്രം പ്രതിക്കുള്ള പ്രാധാന്യമെന്താണ്?

ഈ ചോദ്യങ്ങളിലേറെയും. മാസങ്ങള് നീണ്ഢ വിചാരണ കഴിഞ്ഞ് കേസ് വിധിക്ക് തൊട്ടടുത്തെത്തിയിട്ടും എന്നാല്, ഈ ചോദ്യങ്ങള്ക്ക് ഉത്തരമായിട്ടില്ല. പൊലീസും ആഭ്യന്തരവകുപ്പും ഇക്കാര്യങ്ങളില് ഇപ്പോഴും തപ്പിത്തടയുകയാണ്. ജനവികാരം മനസ്സിലാക്കി ഹൈകോടതി സൗമ്യകേസിന്െറ പ്രാധാന്യം അംഗീകരിച്ചാലും സുപ്രീംകോടതിയില് എത്തുമ്പോള് വെറുമൊരു കേസ് മാത്രമായി ഇത് പരിഗണിക്കപ്പെടുമെന്നും അവിടെ വിധി തങ്ങള്ക്ക് അനുകൂലമാവുമെന്നാണ് അഭിഭാഷകപ്പട ആവര്ത്തിക്കുന്നത്. ഈ സാഹചര്യത്തില് ആദ്യം സൂചിപ്പിച്ച ചോദ്യങ്ങള്ക്ക് പ്രാധാന്യം കൂടിവരുകയാണ്.

കേവലം പബ്ളിസിറ്റിക്ക് മാത്രമായാണ് അഭിഭാഷകസംഘം കേസില് ഇടപെട്ടതെന്നായിരുന്നു നേരത്തേയുള്ള പ്രതികരണം. എന്നാല്, തമാശക്കു വന്നവരല്ല തങ്ങളെന്ന് കോടതിയില് ഇവര് തെളിയിച്ചുകഴിഞ്ഞു. എല്ലാ തെളിവുകളും എതിരായിട്ടും സര്ക്കാര് ചെല്ലും ചെലവും നല്കുന്ന പൊലീസ് സര്ജനെക്കൊണ്ഢുപോലും പ്രതിയെ രക്ഷിക്കുന്നതരത്തില് മൊഴി നല്കിപ്പിച്ചവരാണ് അവര്. വിധി പ്രതികൂലമായാലും ഹൈകോടതിയിലും സുപ്രീംകോടതിയിലും അപ്പീല് പോവുമെന്നാണ് അഭിഭാഷകസംഘം പറയുന്നത്. നിങ്ങള് വിധിച്ചോളൂ ഞങ്ങള് മേല്കോടതിയില് കണ്ഢോളാം എന്നാണ് നെഞ്ചുവിരിച്ച് ഇവര് ആവര്ത്തിക്കുന്നത്.

വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടി ആളൂര് വീട്ടില് ബിജു ആന്റണിയെന്ന അഡ്വ. ബി.എ. ആളൂരിന്െറ നേതൃത്വത്തിലാണ് ഗോവിന്ദച്ചാമിക്കുവേണ്ഢി അഭിഭാഷകപ്പട ഒരുങ്ങിയത്. വര്ഷങ്ങളായി പുണെ കോടതിയില് പ്രവര്ത്തിക്കുന്ന ഇയാള് ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്ണസമയം ഇതിനായി ചെലവഴിക്കുകയുമാണ്. വടക്കാഞ്ചേരി കോടതിയില് മൂന്നര വര്ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടണ്ഢി കയറിയ ബി.എ.ആളൂര് പുണെയില് പ്രമാദമായ നിരവധി കേസുകളില് ഗൗണണിഞ്ഞിട്ടുണ്ഢ്. കൊലപാതക- ലൈംഗിക കൃത്യകേസുകളിലെ പ്രതികള്ക്കുവേണ്ഢണ്ടിയാണ് ഇവയിലേറെയുമെന്നാണ് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാര് പറയുന്നത്. സംഘംചേര്ന്നുള്ള കുറ്റകൃത്യങ്ങളില് ഒന്നോ രണ്ഢോ പ്രതികളുടെ വക്കാലത്ത് മാത്രം ഏറ്റെടുത്ത് ഇവരുടെ വിശ്വാസം പിടിച്ചുപറ്റുകയാണത്രെ ഇദ്ദേഹത്തിന്െറ രീതി. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസില് ഒരുപ്രതിക്കുവേണ്ഢി ഇയാള് ഹാജരായിരുന്നു.

മുംബൈയിലെ പനവേലില് ഗുണ്ഢാസംഘം പൊലീസ്സ്റ്റേഷന് ആക്രമിച്ച കേസില് പ്രതികള്ക്കുവേണ്ഢി ഹാജരായത് ആളൂരാണ്. മാഫിയാകേന്ദ്രങ്ങളില് പൊലീസ് പരിശോധന നടത്തിയതിന് തിരിച്ചടിയായാണ് ഗുണ്ഢകള് പൊലീസ്സ്റ്റേഷന് ആക്രമിച്ചത്.

തൃശൂരിലെത്തിയ ആളൂരിന് മുംബൈയില്നിന്നുവന്ന ഗുണ്ഢാപ്പടയാണ് സംരക്ഷണം നല്കിയതെന്ന് ആരോപണമുയര്ന്നിരുന്നു. ഗോവിന്ദച്ചാമിയെ കൊണ്ഢുപോവുന്ന പൊലീസ് ജീപ്പിനെ വാഹനത്തില് ഗുണ്ഢാസംഘം പിന്തുടരുന്നതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണം നടന്നിട്ടില്ല.

എന്നാല്, കേസിന്െറ ഒരുനാളിലും ഗോവിന്ദച്ചാമിയുടെ ആളുകള് കേരളത്തിലെത്തിയിട്ടില്ളെന്നാണ് ആളൂര് പറയുന്നത്. തനിക്കൊപ്പം ഉണ്ഢായിരുന്നത് സഹോദരീ പുത്രന്മാരും മുംബൈയില്നിന്നെത്തിയ അംഗരക്ഷകനുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

റെയില്വേ കേന്ദ്രീകരിച്ച് കവര്ച്ച നടത്തുന്ന മുംബൈ കേന്ദ്രമായ മാഫിയയിലെ പ്രധാനികളായ നാലുപേരാണ് കേസ് ഏല്പിച്ചതെന്നാണ് ആളൂര് വിശദീകരിച്ചത്. ഗോവിന്ദച്ചാമിയെപ്പോലെ ഒരു സാദാ കേഡിയെ രക്ഷിക്കാന് ഇന്ത്യന് റെയില്വേ ഭരിക്കുന്ന കുറ്റവാളികളുടെ മാഫിയക്ക് എന്താണ് താല്പര്യമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. 12 ലക്ഷം ഇതിനകം ഫീസ് ലഭിച്ചെന്നാണ് അഡ്വ. ആളൂര് വെളിപ്പെടുത്തുന്നത്. ആരാണ് ഇത്രയും തുക നല്കിയതെന്ന ചോദ്യത്തിന് ലക്ഷണമൊത്ത ഒരു ചിരിയായിരുന്നു മറുപടി

പിന്നിലാര്; ആളൂരിന് പല മറുപടികള്

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടണ്ഢി വക്കാലത്ത് ഏറ്റെടുത്തതു തികച്ചും പ്രഫഷണല് സമീപനത്തോടെയാണെന്നും തൊഴില്പരമായ കടമയെന്നതിലുപരി മറ്റൊരു ഉദ്ദേശ്യവും ഇതിനു പിന്നിലില്ലെന്നും ആളൂര് പറയുന്നു. ഒരു നല്ല പിംപ് നന്നായി വിലപേശി പെറ്റമ്മയെ കൂട്ടിക്കൊടുക്കുമ്പോഴാണ് ആ തൊഴിലിനോട് ഏറ്റവുമധികം നീതി പുലര്ത്തുന്നത്. പക്ഷെ മനസ്സാക്ഷി, ആത്മാവ് തുടങ്ങിയ പ്രതിഭാസങ്ങള്ക്കു പിന്നെ അയാളുടെ ജീവിതത്തില് പ്രസക്തിയുണ്ഢാകുമോ എന്നത് വലിയൊരു ചോദ്യമാണ്. ആളൂര് വക്കീല് നല്ല പൊഫഷനലാണെന്നു തെളിയിക്കുമ്പോള് കേരളം ഒന്നായി കണ്ണീരൊഴുക്കിയ ഒരു കേസില് തന്റെ മനസാക്ഷി എവിടെ നില്ക്കുന്നു എന്നൊരു പരിശോധനയ്ക്കു തയ്യാറാവേണ്ഢതാണെന്നു തോന്നുന്നു. മനസ് സൗമ്യയോടൊപ്പമാണ് എന്നദ്ദേഹം പ്രസ്താവിക്കുന്നത് പച്ചക്കള്ളമായിരിക്കാം. സൗമ്യയെക്കുറിച്ചോര്ത്ത് വേദനിച്ചുകൊണ്ടണ്ഢ് അദ്ദേഹത്തിന് ഗോവിന്ദച്ചാമിക്കു വേണ്ടണ്ഢി വാദിക്കാന് കഴിയുമോ ?

ആരാണ് താങ്കളെ ഈ കേസില് ചുമതലപ്പെടുത്തിയതെന്ന ചോദ്യം അഡ്വ. ആളൂര് നിരന്തരം കേട്ടുകൊണ്ഢണ്ടിരിക്കുന്നുണ്ടണ്ഢ്. ഇതിന് പല കാലങ്ങളില് പല മറുപടികളാണ് ഇദ്ദേഹം നല്കിയത്.

സൗമ്യകേസിന്െറ യാഥാര്ഥ്യം പുറത്തുകൊണ്ഢുവരുകയെന്ന സാമൂഹികതാല്പര്യം മാത്രമേ ഈ കേസിലുള്ളൂ എന്നായിരുന്നു ആളൂരിന്െറ ആദ്യ പ്രതികരണം. എന്നാല്, ജാമ്യാപേക്ഷക്ക് കേസ് ഫയല് പരിശോധിക്കാന് അനുമതിതേടി വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില് എത്തിയപ്പോള് ഉത്തരം മാറി. ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് കേസ് ഏല്പിച്ചതെന്നായിരുന്നു അന്ന് മറുപടി. ജില്ലാ സെഷന്സ് കോടതിയിലെത്തിയപ്പോള് കഥ പിന്നെയും മാറി. ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് തന്നെ വക്കാലത്തേല്പിച്ചതെന്നാണ് അവിടെ അദ്ദേഹം പറഞ്ഞത്.

മറുപടികള് വ്യത്യസ്തമാവുന്നതിന് അനുസരിച്ച് ഇദ്ദേഹത്തിന്െറ വരവിനെക്കുറിച്ച് നിരവധി ചോദ്യങ്ങള് വീണ്ഢും ഉയര്ന്നു. അതിനൊക്കെ പലതരം ഉത്തരങ്ങളും വന്നു.

ചെനൈ്ന കേന്ദ്രമായ പിടിച്ചുപറിക്കാരാണ് കേസ് ഏല്പിച്ചതെന്ന് ഒരു തവണ അദ്ദേഹം വിവരിച്ചു. ഗോവിന്ദച്ചാമിയെ ചാര്ളി തോമസാക്കി മതംമാറ്റിയെന്ന് ആരോപിക്കപ്പെട്ട ദല്ഹിയിലെ ?ആകാശപ്പറവകള്? ആവശ്യപ്പെട്ടാണ് എത്തിയതെന്ന വാര്ത്തയെ എന്നാല്, ആളൂര് ശക്തിയുക്തം എതിര്ത്തു. മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വന് റെയില്വേ കവര്ച്ചസംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്നായിരുന്നു പിന്നത്തെ മറുപടി. ദിവസങ്ങള്ക്കുമുമ്പ് വിധിപ്രസ്താവവേളയില് കോടതിയില് തടിച്ചുകൂടിയ മാധ്യമസംഘങ്ങളില്നിന്ന് ഈ ചോദ്യം ഉയര്ന്നപ്പോഴും മറുപടി പലതരത്തിലായിരുന്നു. അക്കാര്യം പറയാന് പറ്റില്ളെന്ന് ചില മാധ്യമങ്ങളോട് പറഞ്ഞ ആളൂര് മറ്റു ചിലരോട് മുംബൈമാഫിയയുടെ കഥ ആവര്ത്തിച്ചു. ഇതില് ചില കഥകള് മാധ്യമങ്ങള് പൊലിപ്പിച്ച് അവതരിപ്പിക്കുമ്പോള് ചിരിക്കുന്നത് ആളൂര്തന്നെയാണ്.

ആളൂരിന്െറ കഥ ഇങ്ങനെയാണ്

ദക്ഷിണ റെയില്വേയിലെ കവര്ച്ചസംഘത്തിന്െറ പ്രധാന വരുമാന സ്രോതസ്സാണ് ഗോവിന്ദച്ചാമി. ഇയാളെ രക്ഷിക്കാനുള്ള വക്കാലത്ത് ഏറ്റെടുക്കണമെന്നാണ് മാഫിയ ആവശ്യപ്പെട്ടത്. അറസ്ററിലായ ഗോവിന്ദച്ചാമിയെ വടക്കാഞ്ചേരി കോടതിയിലാണ് ഹാജരാക്കുകയെന്നറിഞ്ഞതോടെ താല്പര്യമേറി. മൂന്നര വര്ഷത്തോളം വടക്കാഞ്ചേരി കോടതിയില് താന് പ്രാക്ടിസ് നടത്തിയിരുന്നു. അങ്ങനെ കവര്ച്ചസംഘത്തിന്െറ ആവശ്യം ഏറ്റെടുത്തു.

തുടര്ന്ന്, വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില് തന്െറ കേസുകള് കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ ബന്ധപ്പെട്ടു. എന്നാല്, സൗമ്യകേസ് ഏറ്റെടുക്കാനുള്ള നടപടി ആരംഭിക്കാന് അദ്ദേഹം തയാറായില്ല. തുടര്ന്ന്, വടക്കാഞ്ചേരിയിലെ തന്നെ പരിചയമുള്ള മറ്റൊരഭിഭാഷകനെയും ബന്ധപ്പെട്ടു. അദ്ദേഹവും വിസമ്മതിച്ചു.

ആരും ഏറ്റെടുക്കില്ളെന്നായപ്പോഴാണ് പുണെയില് സഹപാഠിയായ തൃശൂരിലെ അഡ്വ.എന്.ജെ. നെറ്റോയെ സമീപിക്കുന്നത്. വടക്കാഞ്ചേരിയിലെത്തി കുറ്റപത്രത്തിന്െറ പകര്പ്പ് വാങ്ങാന് നെറ്റോയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അര്ധസമ്മതംമൂളുക മാത്രമാണ് ചെയ്തത്. പ്രതിയെ കാണാനോ കുറ്റപത്രം വാങ്ങാനോ നെറ്റോ തിടുക്കം കാട്ടാതെവന്നതോടെ മുംബൈയില്നിന്ന് നേരിട്ട് വടക്കാഞ്ചേരിക്ക് തിരിച്ചു. പ്രതിക്ക് ജാമ്യാപേക്ഷ നല്കി, മാധ്യമങ്ങള്ക്കൊരു ഇന്റര്വ്യൂ നല്കണമെന്നായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്, നാട്ടുകാര് ഇളകിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. നെറ്റോയെ ബന്ധപ്പെട്ട് തൃശൂരിലെ ഓഫിസിലെത്തി. അവിടെ നെറ്റോയുടെ സഹപ്രവര്ത്തകരായ പി.എ.ശിവരാജന്, ഷനോജ് ചന്ദ്രന് എന്നിവരെ പരിചയപ്പെട്ടു. കാര്യമറിഞ്ഞപ്പോള് ആദ്യം മടിച്ചെങ്കിലും ഗോവിന്ദച്ചാമിയെ ജയിലില് കാണാന് അവര് ഒപ്പം വന്നു.
വിയ്യൂര് ജയിലില്വെച്ചാണ് ഗോവിന്ദച്ചാമിയെ ആദ്യമായി കാണുന്നത്. മുംബൈയില്നിന്ന് സംഘാംഗങ്ങള് ഏല്പിച്ചതനുസരിച്ച് നിയമനടപടി ആരംഭിക്കുന്നതിനാണ് എത്തിയതെന്ന് ഗോവിന്ദച്ചാമിയോട് പറഞ്ഞു. സംഘത്തിന്െറ അഭിപ്രായങ്ങളും വ്യക്തമാക്കി. വക്കാലത്ത് നല്കാന് ചാമി സമ്മതിച്ചു. തുടര്ന്നാണ്, കേസ് ഫയല് പരിശോധിക്കാന് അനുമതി തേടി വടക്കാഞ്ചേരി മജിസ്ട്രേറ്റ്കോടതിയില് അപേക്ഷ സമര്പ്പിച്ചത്. പ്രതിയുടെ സുഹൃത്തുക്കള് ആവശ്യപ്പെട്ടപ്രകാരമാണ് അപേക്ഷയെന്നും താന് മുംബൈ ഹൈകോടതിയില് പ്രാക്ടിസ് നടത്തുന്ന അഭിഭാഷകനാണെന്നും സത്യവാങ്മൂലത്തില് വ്യക്തമാക്കിയിട്ടുണ്ടണ്ഢ്.

ജാമ്യാപേക്ഷ ജില്ലാ സെഷന്സ് ജഡ്ജി എം.പി. ഭദ്രന് ഏപ്രില് രണ്ഢിന് തള്ളി. അന്ന് സെഷന്സ് കോടതിക്ക് പുറത്തുവെച്ച് ഗോവിന്ദച്ചാമി ഒരു കാര്യം അറിയിച്ചു. ഇനി ജാമ്യ ഹരജി നല്കരുത്. അഥവാ ജാമ്യം ലഭിച്ചാല് ആക്രമണമുണ്ഢാകുമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ ഭീതി.

നിരവധി കേസുകളില് അകപ്പെട്ടിട്ടുള്ള ഗോവിന്ദച്ചാമി എന്നാല്, ചുരുങ്ങിയ ശിക്ഷയാണ് ഇതുവരെ അനുഭവിച്ചത്. ചിലതില് മോചിതനാവുകയും ചെയ്തു. കേസുകളെക്കുറിച്ചും നിയമത്തെക്കുറിച്ചും നല്ല പരിജ്ഞാനമുണ്ഢ് ചാമിക്ക്. മാതൃഭാഷയായ തമിഴിനുപുറമെ, ഹിന്ദി, ഇംഗ്ളീഷ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളും ഇയാള് നന്നായി കൈകാര്യം ചെയ്യും. ഇയാള് പ്ളസ്ടു വിദ്യാഭ്യാസം പൂര്ത്തിയാക്കിയിട്ടുണ്ടണ്ഢ്.
ലക്ഷങ്ങള് മാഫിയയില്നിന്ന് ഇതിനായി കൈപ്പറ്റിയെന്നാണ് ആളൂര് നല്കുന്ന വിവരം. അഭിഭാഷകര്ക്ക് പണം എത്തിയത് സൗത് ഇന്ത്യന് ബാങ്കിലെ എ.ടി.എം വഴിയെന്നാണ് വിവരം. എന്നാല്, ഇക്കാര്യത്തില് പൊലീസിന്െറ ഭാഗത്തുനിന്നും ഒരന്വേഷണവും നടന്നിട്ടില്ല.

ദുരൂഹമായി ?ആകാശപ്പറവകള്?

ഗോവിന്ദച്ചാമിയെ ചാര്ളി തോമസാക്കി മതപരിവര്ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ?ആകാശപ്പറവകളും? സംശയനിഴലിലാണ്. എന്നാല്, ഇവരുടെ പങ്കും പൊലീസ് കാര്യമായി അന്വേഷിച്ചിട്ടില്ല.
ദല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദിവ്യകാരുണ്യ ചാരിറ്റബിള് ട്രസ്ററ് നടത്തുന്ന?ആകാശപ്പറവകള്? എന്ന സന്നദ്ധ സംഘടനയാണ് നാലുവര്ഷം മുമ്പ് ഗോവിന്ദച്ചാമിയെ മതം മാറ്റി ചാര്ലി തോമസാക്കിയതെന്നാണ് പറയുന്നത്. ഇവരുടെ കൊച്ചി ശാഖയിലെ ആളുകളാണ് സൗമ്യയുടെ വീട്ടില് പതിവു സന്ദര്ശകരായി മാറിയത്. സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവര് പ്രത്യേക മാസികയും ഇറക്കി. ഗോവിന്ദച്ചാമിയുമായുള്ള ബന്ധത്തെക്കുറിച്ച് വാര്ത്ത വന്നതോടെയാണ് ഇവര് വീട്ടില്വരുന്നത് അവസാനിപ്പിച്ചത്.

ദല്ഹിയിലെ സംഘടനയുടെ ആസ്ഥാനത്ത് മതംമാറ്റപ്പെട്ടവരിലേറെയും റെയില്വേ, പൊതുനിരത്തുകളിലെ കവര്ച്ചക്കാരും ക്രിമിനലുകളുമാണെന്നാണ് വിവരം. അലഞ്ഞുതിരിഞ്ഞുനടക്കുന്നവരെ സത്യപാതയിലേക്ക് നയിക്കുകയെന്ന ഉദ്യമത്തോടെ കൂട്ടുകയും മതവും പേരും മാറ്റുകയുമാണ് ലക്ഷ്യം. ഗോവിന്ദച്ചാമി ചാര്ളി തോമസ് ആയതിനുപിന്നില് ഇവരാണെന്നാണ് പറയുന്നത്. എന്നാല്, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഗോവിന്ദച്ചാമി അറസ്ററിലായതിനുതൊട്ടുപിറകെയാണ് ഗ്രൂപ്പിന്െറ എറണാകുളം ശാഖയിലുള്ളവര് സൗമ്യയുടെ വീട്ടിലെത്തിയത്. അമ്മ സുമതിയുടെയും സഹോദരന് സന്തോഷിന്െറയും വിശ്വാസം പിടിച്ചുപറ്റി പ്രാര്ഥനകളും മറ്റുമായി സംഘം സൗമ്യയുടെ വീട്ടില് തമ്പടിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകള് കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് സംഘം ഷൊര്ണൂരിലെത്തിയത്. പ്രദേശത്തെ മറ്റു സാമുദായിക സംഘടനകളുമായി ചേര്ന്ന് സമൂഹപ്രാര്ഥനയെന്നപേരിലായിരുന്നു തുടക്കം.

?ആകാശപ്പറവകള് ? സൗമ്യയുടെ വേര്പാടിനുശേഷം തങ്ങളെ നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്നതായി സൗമ്യയുടെ അമ്മ സുമതി നേരത്തേ വ്യക്തമാക്കിയിരുന്നു. ??ഇപ്പോള് കുറച്ചുദിവസമായി അവരെ കാണാനില്ല. എറണാകുളത്തെ പള്ളിയില് എന്തോ ചടങ്ങു നടക്കുന്നതിനാലാണ് വരാത്തതെന്ന് കരുതുന്നു??-അന്ന് അവര് പറഞ്ഞു.
?ആകാശപ്പറവകളുടെ കൂട്ടുകാര്? എന്നാണ് സംഘടനയുടെ മാസികയുടെ പേര്. സംഘടന നടത്തുന്ന ?സ്വര്ഗ ദ്വാര് ആശ്രമ്? സ്ഥാപകന് ഫാ.ജോര്ജ് കുറ്റൂരാണ് എഡിറ്റര് . മാസികയുടെ കവറില്തന്നെ സൗമ്യയാണ്. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തില് ??നിന്െറ സഹോദരി സൗമ്യമോള് എവിടെ??? എന്ന എഡിറ്റോറിയലുണ്ഢായിരുന്നു. ഫാ.ജോര്ജ് കുറ്റൂര് എഴുതിയ എഡിറ്റോറിയലില് ഇങ്ങനെ വായിക്കാം: ??ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ഢോ അവനെതിരെ കൊലവിളി ഉയര്ത്തിയതുകൊണ്ഢോ വലിയ പ്രയോജനമില്ല. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയോ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ളേ? പ്രാര്ഥനയും ഉപവാസവും നോമ്പും വഴി നമ്മളില്തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകള്ക്കും ദുര്വാസനകള്ക്കും എതിരെ നമുക്ക് പോരാടാം.??

ഗോവിന്ദച്ചാമി ദല്ഹിയിലെ ആകാശപ്പറവകളുടെ ഗ്രൂപ്പില്വെച്ച് ചാര്ളി തോമസായതെന്ന ആരോപണം ശക്തമായിരിക്കെയാണ്, ഇയാളോട് പൊറുക്കണമെന്ന പ്രാര്ഥനയുമായി സംഘം മാസികയില് എഡിറ്റോറിയല് വന്നത്. അവര്തന്നെയാണ് സൗമ്യയുടെ വീട്ടുകാരെ സാന്ത്വനിപ്പിക്കാനെത്തിയതും.

ഗോവിന്ദച്ചാമി ആര്?

ഗോവിന്ദച്ചാമി ആരെന്ന് അന്വേഷിക്കാന് തൃശൂരില്നിന്നുള്ള പൊലീസ് സംഘം അയാളുടെ സ്വദേശമായ തമിഴ്നാട് കടലൂര് ജില്ലയിലെ വിരുതാചലത്ത് പോയിരുന്നു.അവര് നടത്തിയ അന്വേഷണത്തില് കണ്ഢെത്തിയ വിവരങ്ങള് ഇങ്ങനെയാണ്: ഗോവിന്ദച്ചാമിയുടെ അച്ഛന് അറുമുഖന് വിമുക്തഭടനാണ്. ഒരുവര്ഷം മുമ്പ് മരിച്ചു. അമ്മ നേരത്തേ മരിച്ചു. ജ്യേഷ്ഠന് സുബ്രപ്മണി കൊലപാതകശ്രമക്കേസില് സേലം ജയിലിലാണ്.
വിരുതാചലം സമത്വപുരത്തെ 51 ഐവത്തുകുടിയില് ഭവനനിര്മാണ പദ്ധതി പ്രകാരം സര്ക്കാര് വെച്ചുനല്കിയതാണ് ഗോവിന്ദച്ചാമിയുടെ വീട്. അമ്മയുടെ സഹോദരീ പുത്രന് സുന്ദരനാണ് ചാമിയുടെ അച്ഛനെ അവസാനസമയത്ത് സംരക്ഷിച്ചിരുന്നത്. ഒരുവര്ഷം മുമ്പ് അറുമുഖന് മരിച്ചതോടെ സുന്ദരന് വീടുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹശേഷം ഇയാള് മറ്റൊരിടത്താണ് താമസം.

മിലിട്ടറിയിലുള്ളപ്പോള് കിട്ടിയ ശമ്പളവും പിന്നീട് ലഭിച്ചിരുന്ന പെന്ഷനും ചേര്ത്ത് അറുമുഖന് പത്തു ലക്ഷം രൂപ ബാങ്കില് നിക്ഷേപിച്ചിട്ടുണ്ഢ്. ഈ തുക മക്കള്ക്ക് അവകാശപ്പെട്ടതാണ്. അവസാന സമയത്ത് സംരക്ഷിച്ച സുന്ദരനുപോലും വിഹിതം നല്കാനാവാതെയാണ് അറുമുഖന് മരിച്ചത്. കൊലപാതകക്കേസില് സുബ്രപ്മണി സേലം ജയിലിലും സൗമ്യകേസില് ഗോവിന്ദച്ചാമി വിയ്യൂര് ജയിലിലും ആയതോടെ പണം ബാങ്ക് അക്കൗണ്ഢില് കിടക്കുകയാണ്.

പത്തു ലക്ഷവും ഗോവിന്ദച്ചാമിയും

സൗമ്യകേസില് പ്രതിഭാഗം സാക്ഷിയായി സുബ്രപ്മണിയെ കൊണ്ഢുവരാന് ഒരു ശ്രമം നടന്നിരുന്നു. ജയിലില് കഴിയുന്ന ഇത്തരം ഒരാളെ എന്തിന് ഈ കോടതിയില് വിസ്തരിക്കണം എന്നാണ് ജഡ്ജി ചോദിച്ചത്. ഇതില് അയാള്ക്കുള്ള ബന്ധമെന്തെന്നും കോടതി ചോദിച്ചു. ഗോവിന്ദച്ചാമിയെ സൗമ്യകേസില് അറസ്ററ് ചെയ്തെന്ന അറിയിപ്പ് വീട്ടുകാര്ക്ക് ലഭിച്ചില്ളെന്ന് വ്യക്തമാക്കാനാണിതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്െറ വാദം.
എന്നാല്, സുബ്രപ്മണിയെ പുറത്തിറക്കി ബാങ്ക് അക്കൗണ്ഢില് കിടക്കുന്ന പണം വീതിച്ചെടുക്കാനുള്ള കടലാസുപണിയായിരുന്നു ഇതെന്നാണ് പൊലീസ് നല്കുന്ന സൂചന. സുബ്രപ്മണിയെ സാക്ഷിയാക്കണമെന്ന ആവശ്യം കോടതി തള്ളിയതോടെ തുക കൈക്കലാക്കാനുള്ള ശ്രമം പൊളിഞ്ഞു.


ഗോവിന്ദച്ചാമി എന്ന കുറ്റവാളി

പതിമൂന്നാം വയസ്സുമുതല് ലൈംഗിക ചേഷ്ടകളില് താല്പര്യം കാണിച്ചിരുന്നെന്നാണ് ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി. കളവിനൊപ്പം സ്ത്രീകളെ ആക്രമിച്ച് കീഴിപ്പെടുത്തി ബലാത്സംഗം നടത്തുകയും പതിവാണ്. ട്രെയിന്യാത്രക്കാരിയായ സ്കൂള് അധ്യാപികയെ മാനഭംഗപ്പെടുത്തി കൊല്ലാന് ശ്രമിച്ച് ആഭരണവും പണവും കവര്ന്ന കേസില് ഇയാള്ക്കെതിരെ സേലം കോടതിയില് കേസുണ്ഢ്. ഇതിന്െറ വിചാരണക്കായി ചെറുതുരുത്തി പൊലീസില് പ്രൊഡക്ഷന് വാറണ്ഢ് വന്നിരുന്നു. സേലം റെയില്വേ പൊലീസ് രജിസ്ററര് ചെയ്ത െ്രെകം 38/2009 അണ്ഢര് സെക്ഷന് 392, 397 ഇന്ത്യന് ശിക്ഷാനിയമപ്രകാരമുള്ള കേസിന്െറ വിചാരണ ഉടന് തുടങ്ങാനിരിക്കുകയാണ്.

കവര്ച്ചാശ്രമങ്ങളും സ്ത്രീകള്ക്കുനേരെയുള്ള അതിക്രമങ്ങളുമടക്കം എട്ടു ക്രിമിനല് കേസുകള് ഇയാളുടെ പേരിലുണ്ഢെന്നാണ് പൊലീസ് കണ്ഢെത്തിയത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലായാണ് ഈ കേസുകള്.

വെറുതെയായിരുന്നില്ല എതിര്വിസ്താരം

തന്ത്രപരമായിരുന്നു വിചാരണ നടക്കുന്ന അതിവേഗകോടതിയില് പ്രതിഭാഗത്തിന്െറ ഇടപെടലുകള്. ??അനാവശ്യ ചോദ്യങ്ങളാവര്ത്തിച്ച് കോടതിയുടെയും നിങ്ങളുടെയും സമയം കളയരുതെ??ന്ന് പലവട്ടം പ്രതിഭാഗത്തോട് ജഡ്ജി നിര്ദേശിച്ചിരുന്നു. അനാവശ്യമെന്ന് കോടതിയും പ്രോസിക്യൂഷനും കണ്ഢെത്തിയ പല ചോദ്യങ്ങളും വാദത്തിലൂടെ കോര്ത്തിണക്കാന് അഡ്വ.ആളൂര് ശ്രദ്ധിച്ചു.

മെഡിക്കല് കോളജില് സൗമ്യയെ പരിശോധിച്ച ഡോക്ടര്മാരെ എതിര്വിസ്താരം നടത്തിയപ്പോള് ചികഞ്ഞെടുത്ത പല മറുപടികളും ഇതിനായി ഉപയോഗിച്ചു. സംഭവസ്ഥലത്ത് സൗമ്യ കിടന്നിരുന്നത് മലര്ന്നായിരുന്നെന്നാണ് സാക്ഷിമൊഴി. ആശുപത്രിക്കിടക്കയില് സൗമ്യയെ കാണുമ്പോള് മലര്ന്നുതന്നെ കിടക്കുകയായിരുന്നെന്ന് സഹോദരന് സന്തോഷിനോടും എ.എസ്.ഐ ഗോപിനാഥനോടും ചോദിച്ചുറപ്പാക്കി.
സൗമ്യയെ ആദ്യം എത്തിച്ച വടക്കാഞ്ചേരി ആശുപത്രിയില്നിന്ന് പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ളെന്ന മൊഴി ഒറ്റവാക്കില് രേഖപ്പെടുത്തി.

ലൈംഗിക പീഡനം നടന്നില്ളെന്ന് വരുത്താനുപകരിക്കുന്ന മൊഴികള് തേടിയെങ്കിലും അവിടെ മാത്രമാണ് പരാജയം സംഭവിച്ചത്. എന്നാല്, വാദത്തില് അത്തരമൊരു നിരീക്ഷണം നടത്താന് ആളൂര് മടിച്ചില്ല. സംഭവം നടക്കുമ്പോള് സൗമ്യക്ക് പിരീയഡ്സ് ആയിരുന്നെന്ന തിരുവനന്തപുരം മെഡിക്കല് കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്. തനൂജയുടെ മൊഴിയാണ് ഇതിനായി ഉപയോഗിച്ചത്.വെറുതെ പേരെടുക്കാനുള്ള ഇടപെടല് മാത്രമല്ല സൗമ്യകേസില് പ്രതിഭാഗം അഭിഭാഷകര് നടത്തിയതെന്നതിന് തെളിവായിരുന്നു വിചാരണ.

--


- dated 23 Nov 2011


Comments:
Keywords: India - Samakaalikam - saumymurderreport India - Samakaalikam - saumymurderreport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us