Today: 27 Jul 2021 GMT   Tell Your Friend
Advertisements
കിടപ്പറയിലെ പുരുഷവിലാപങ്ങള്‍ ;സത്യമോ മിഥ്യയോ ?

ലോകത്തെവിടെയും പുരുഷ മേധാവിത്വം കൊട്ടിഘോഷിക്കുക മാത്രമല്ല വച്ചു പലര്‍ത്തുമ്പോഴും പുരുഷന്‍ ചില സ്ഥലങ്ങളില്‍ ചിലസമയങ്ങളില്‍ ചെറുതാവുകയും ഒപ്പം മുഴുത്ത വിലാപമായി തീരുകയും ചെയ്യുന്ന ഒരവസ്ഥ വന്നു പെടുന്നതം യാദൃച്ഛികമാണ്. പുരുഷ മേധാവിത്തം പുലരുന്ന നമ്മുടെ സമൂഹത്തില്‍ എല്ലാ മുന്നേറ്റവും അവനുതന്നെ എന്നു സാരം.. പഴങ്കഥയും പുതുക്കഥയും തുടര്‍ക്കഥയും ഇങ്ങനെ തന്നെ. കിടപ്പറയിലെ അവന്റെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്ന കാര്യം ആലോചിയ്ക്കുകയേ വേണ് ട. എന്നാല്‍ വാസ്തവമെന്താണ്? പുരുഷന്റെ യഥാര്‍ഥ വ്യാകുലതകളെന്തൊക്കെയാണ്? ശരീരത്തെയും രതിയേയും സംബന്ധിച്ച അവന്റെ വേവലാതകളെക്കുറിച്ച് ആരും കാര്യമായി ആലോചിച്ച് കാണുന്നേയില്ല.

കിടക്കയിലെ പ്രകടനത്തെപ്പറ്റി, രതി നടത്തുമ്പോള്‍ ശരീരത്തെ ക്രമീകരിയ്ക്കുന്നതിനെക്കുറിച്ച്, ശീഘ്രസ്ഖലനം, ഇണയുടെ രതിമൂര്‍ഛ മനസ്സിലാക്കലും തൃപ്തിപ്പെടുത്തലും തുടങ്ങി നിരവധി പ്രശ്നങ്ങളും വേവലാതികളുമായി കിടക്കയിലെത്തുന്ന പുരുഷന് ലൈഗികത ആസ്വദിയ്ക്കാന്‍ കഴിയുന്നില്ല.

ഈഗോ തന്നെയാണ് ഇത്തരം ആകുലതകള്‍ പരിഹരിയ്ക്കപ്പെടാതെ പോകുന്നതിന് പിന്നിലെന്ന് പ്രമുഖ സെക്സോളജിസ്ററായ ദീപക് അറോറ നിരീക്ഷിയ്ക്കുന്നു. മറ്റെവിടേയുമെന്നതുപോലെ തന്റെ വ്യക്തിത്വ വിശേഷത്തിന്റെ അപമാദിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള ഇടം തേടിയാണ് കിടപ്പറയിലും പുരുഷന്‍ എത്തുന്നത്. ഇവിടേയും തോറ്റു കൊടുക്കാന്‍ അവന്‍ തയ്യാറല്ല. ഈ ഉള്‍ഭയമാണ് ക്രമേണ ഉത്കണ്ഠയായി മാറുന്നത്. മെല്ലെ ശരീര മനോജന്യ രോഗങ്ങളിലേയ്ക്കും ഇത് വളരും. പോകെപ്പോകെ അവന്റെ ലൈംഗിക പ്രകടനത്തെ ബാധിയ്ക്കുന്നതോടെ ബന്ധത്തില്‍ താളപ്പിഴകള്‍ തുടങ്ങും. നമ്മുടേതുപോലുള്ള അടഞ്ഞ സമൂഹങ്ങളില്‍ ഇത് മറ്റ് പ്രശ്നങ്ങളായാണ് കുടുംബത്തിലും സമൂഹത്തിലും പ്രത്യക്ഷപ്പെടുക.

ഓരോ തവണയും മുമ്പത്തേക്കാള്‍ വാശിയോടെ കിടക്കയിലെത്തുന്ന പുരുഷന് സ്വന്തം സംതൃപ്തിയാണ് പ്രധാനമെന്ന് കൗണ്‍സിലര്‍ ഗീതാഞ്ജലി ശര്‍മ്മ പറയുന്നു. കേളിയ്ക്ക് ഇണ തയ്യാറാണോയെന്ന് പുരുഷന്‍ ചിന്തിയ്ക്കുന്നില്ല. ലൈംഗികബന്ധത്തില്‍ മാനസിക ഐക്യത്തിനും വളരെ പ്രാധാന്യമുണ് ട്. സ്ത്രീ മാനസികമായി സംതൃപ്തയാണെങ്കില്‍ അവളെ വേഗത്തില്‍ ശാരീരികമായി തൃപ്തിപ്പെടുത്താനും കഴിയും. രതി പൂര്‍വ്വ ലീലകളിലൂടെ അവളെ ശാരീരികമായി തയ്യാറാക്കിയതിനു ശേഷം മാത്രം രതിയിലേക്കു പ്രവേശിക്കുകയാണ് സാര്‍ത്ഥകമായ ഇടപെടലിനുള്ള വഴി.

പുരുഷന്റെ അഞ്ചു പ്രധാന ആശങ്കകള്‍ ഇവയാണ്

1. അസംതൃപ്തയാക്കി വിടുക

ലിംഗത്തിന്റെ വലിപ്പം സംബന്ധിച്ച ആശങ്കയാണ് പ്രധാനം. സ്ത്രീകള്‍ വലിപ്പത്തില്‍ വിശ്വസിയ്ക്കുന്നവരാണെന്ന പൊതുധാരണ മൂലം അവളെ സംതൃപ്തയാക്കാന്‍ കഴിയുമോ എന്ന ആശങ്ക പുരുഷന്മാര്‍ക്കിടയില്‍ പൊതുവേ കണ് ടു വരുന്നു. അവന്റെ ഈഗോയെ നേരിട്ടു ബാധിയ്ക്കുന്ന മുന്‍നിര പ്രശ്നമാണിത്. അസംതൃപ്തയാകുന്ന ഇണ വിട്ടു പോകുമോ എന്ന ഭയമാണ് കാര്യം. ഇണയെ മനസ്സിലാക്കി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയാണിതിനു പോംവഴി.

2. ശീഘ്രസ്ഖലനം

ഇണയെ തൃപ്തിപ്പെടുത്തുന്നതിനു മുന്‍പ് ശീഘ്രസ്ഖലനം നടക്കുന്നതാണ് മറ്റൊരു പ്രശ്നം. രതിയുടെ ആനന്ദം സ്ത്രീയ്ക്കു നഷ്ടപ്പെടുന്നത് പുരുഷനെ വിഷണ്ണനാക്കുന്നു. വ്യാജ പരസ്യങ്ങളും അശ്ളീലപുസ്തകങ്ങളും കണ് ട് തെറ്റിദ്ധാരണയുണ് ടാകുന്നതാണ് ഈ ആകുലതയ്ക്കു കാരണം. ദൈര്‍ഘ്യം കുറയുന്നത് കഴിവു കേടാണെന്ന് വലിയൊരു വിഭാഗം കരുതുന്നു.ഒരു മിനിറ്റെങ്കിലും സ്ഖലനം പിടിച്ചു നിര്‍ത്താനാകുന്നവര്‍ക്ക് പ്രശ്നമില്ലെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ വെളിവാക്കുന്നത്. ഇണയുടെ സംതൃപ്തി യെപ്പറ്റിയുള്ള ആകുലതകളാണ് ഇതിനു കാരണം. ഭയമൊഴിവാക്കി ബന്ധപ്പെടുകയാണ് പോംവഴി.

3. ഗര്‍ഭം ധരിച്ചില്ലെങ്കില്‍

ആദ്യമായി ബന്ധപ്പെടുമ്പോള്‍ തന്നെ ഭാര്യ ഗര്‍ഭം ധരിയ്ക്കണമെന്ന അപക്വമായആഗ്രഹത്തിന് മിക്ക പുരുഷന്മാരും വശംവദരാണ്. ഇതു നടന്നില്ലെങ്കിലോ? അപ്പോള്‍ തന്നെ വന്ധ്യതയെ കുരിച്ചുള്ള ചിന്തകള്‍ കടന്നു വരികയായി. ഇതേപ്പറ്റിയുള്ള ചിന്തകള്‍ തുടര്‍ച്ചയായി മഥിയ്ക്കുന്നത് ലൈംഗികബന്ധത്തെ ബാധിയ്ക്കുന്നു. വന്ധ്യതയ്ക്ക് നിരവധി ചികിത്സകള്‍ ഇന്നു നിലവിലുണ് ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്നും ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയും ഇതിന് പരിഹാരം കണ് ടെത്താവുന്നതേയുള്ളൂ. കുട്ടിയുണ് ടാകുന്നതിനേക്കാള്‍ ആരോഗ്യകരമായ ലൈംഗികബന്ധത്തിനാണ് ദാമ്പത്യത്തില്‍ പ്രാധാന്യമെന്നു മനസ്സിലാക്കുക


4. അനുകരണം

പുരുഷന്മാരില്‍ കണ് ടു വരുന്ന അശ്ളീല സിനിമകളിലും പുസ്തകങ്ങളിലും കാണുന്ന കാര്യങ്ങള്‍ അനു കരിയ്ക്കാനുള്ള പ്രവണത പല പ്രശ്നങ്ങളുമുണ് ടാക്കുന്നു. ഇവയില്‍ നിന്നു പ്രചോദിതരായി സാഹസികത കാട്ടുന്നവര്‍ക്ക് ഇണയുടെ പ്രതികരണം അനുകൂലമല്ലെങ്കില്‍ ഉടന്‍ തങ്ങളിലെ കുറവ് തേടാനാണ് താല്പര്യം. ഇതിവരെ പരിഭ്രാന്തരാക്കുന്നു. സെക്സ് മറ്റുള്ള കാര്യങ്ങളില്‍ നിന്ന് പ്രചോദിതമാകേണ്ട ഒന്നല്ല. സ്വാഭാവികമായ അടിസ്ഥാന ചോദനയാമെന്നു മനസ്സിലാക്കി പെരുമാറിയാല്‍ ഈ പ്രശ്നമുണ്ടാകില്ല.

5. സ്വയംഭോഗത്തെ പറ്റിയുള്ള നഷ്ടബോധം

കൗമാരകാലങ്ങളിലെ സ്വയംഭോഗം ലൈംഗികജീവിതത്തിന് ഒരു കുഴപ്പവും വരുത്തില്ലെന്ന നിരവധി പഠനങ്ങള്‍ക്കു ശേഷവും ഈ വിഷയത്തില്‍ വ്യാകുലത പുലര്‍ത്തുന്ന പുരുഷ സമൂഹം ഇവിടെയുണ് ട്. കിടപ്പറയിലെ കഴിവുകേട് പോയ കാലത്തെ അമിത സ്വയംഭോഗത്തിന്റെ വിലയായി കരുതി ഖിന്നരാകുന്ന ഇവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ് ട്. കൗമാരകാലത്തല്ല, ഇത്തരം യുക്തിരഹിതമായ ചിന്തകള്‍ക്ക് നിങ്ങള്‍ വില നല്‍കുന്നത് വര്‍ത്തമാനകാല ദാമ്പത്യത്തിനാണ്. സ്വയംഭോഗമല്ല, അതിനെപ്പറ്റിയുള്ള കുറ്റബോധമാണ് യഥാര്‍ഥ വില്ലന്‍.ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരം ചിന്തകള്‍ക്കു കാരണം.
- dated 22 Jun 2009


Comments:
Keywords: India - Samakaalikam - sex in life India - Samakaalikam - sex in life,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us