Today: 27 Sep 2020 GMT   Tell Your Friend
Advertisements
സ്മാര്‍ട്ട് സിറ്റി സൗണ്ട് സിറ്റിയാവുന്നു

കൊച്ചി: കൊച്ചി സ്മാര്‍ട്ടാകാന്‍ കൊതിയ്ക്കുമ്പോള്‍ നിനച്ചിരിക്കാടഃ സൗണ്ട് സിറ്റിയുടെ മൂടുപടം അണിയുന്നത് ഒരു യോഗം തന്നെ ഒപ്പം കൊച്ചിക്കാരുടെ ഭാഗ്യവും. ചലച്ചിത്ര ശബ്ദലേഖനത്തിന്റെ എല്ലാ സാങ്കേതികവിദ്യാ പരിശീലനവും സാധ്യമാവുന്ന 'സൗണട് സിറ്റി'. മലയാളിയും ഓസ്കര്‍ പുരസ്കാര ജേതാവുമായ റസൂല്‍ പൂക്കുട്ടിയുടെ കേരളത്തിലെ സ്വപ്നപദ്ധതിയാണ് 'ശബ്ദനഗരം'.

റെക്കോഡിംഗ് സ്ററുഡിയോകള്‍, തീയറ്ററുകള്‍, സൗണ്ട് ഡിസൈന്‍ ലാബ്, ക്രിയേറ്റീവ് വില്ലേജ്, മീഡിയ സ്കൂള്‍, ശബ്ദമിശ്രണ എക്സിബിഷന്‍ കേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടെ ചലച്ചിത്ര ശബ്ദലേഖനവുമായി ബന്ധപ്പെട്ട വന്‍കിട സൗകര്യങ്ങളാണ് 'സൗണ്ട് സിറ്റി'യില്‍ ഉണ്ടാവുകയെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

കൊച്ചിയില്‍ കാക്കനാടാണ് റസൂലിന്റെ 'ശബ്ദനഗരം' പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്. കാക്കനാട് ഇതിനായി ആറ് ഏക്കര്‍ സ്ഥലം റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുപോയാല്‍ രണ്ടു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും. 300 കോടിയോളം രൂപയുടേതാണ് 'ശബ്ദനഗരം' പദ്ധതി.

ഇന്ത്യയില്‍ മറ്റൊരിടത്തും ലഭ്യമാവാത്ത സിനിമാ ശബ്ദലേഖനശബ്ദമിശ്രണ സാങ്കേതിക സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരികയെന്നതാണ് തന്റെ സ്വപ്നമെന്ന് റസൂല്‍ പറയുന്നു. പദ്ധതിക്കായി കേരള സര്‍ക്കാരിന്റെ പങ്കാളിത്തം തേടുന്നുണ്ട്. പദ്ധതിയുടെ ഡ്രാഫ്ട് അടുത്തദിവസം സര്‍ക്കാരിന് സമര്‍പ്പിക്കും. കേരളത്തിന്റെ സിനിമാ സാങ്കേതിക വിദ്യാ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന 'ശബ്ദനഗരം' പദ്ധതിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റസൂല്‍ കൂട്ടിച്ചേര്‍ത്തു.

'സൗണ്ട് സിറ്റി'യില്‍ ഉള്‍പ്പെടുന്ന മീഡിയ സ്കൂളില്‍ പത്ത് പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം നല്‍കുക. ഇതില്‍ രണ്ടുപേര്‍ക്ക് പഠനം തികച്ചും സൗജന്യമായി അനുവദിക്കും. രണ്ടുപേര്‍ക്ക് 50 ശതമാനം ഫീസ് ഇളവും നല്‍കും. റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിന്‍ കീഴിലാവും 300 കോടിയുടെ പദ്ധതി 'സൗണ്ട് സിറ്റി' പ്രവര്‍ത്തിക്കുക.





- dated 08 Feb 2010


Comments:
Keywords: India - Samakaalikam - sound city India - Samakaalikam - sound city,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us