Today: 29 Jan 2020 GMT   Tell Your Friend
Advertisements
നിധി തുറക്കാന്‍ വഴിയൊരുക്കിയത് മുന്‍ ഐബി ഉദ്യോഗസ്ഥന്റെ നിയമയുദ്ധം
Photo #1 - India - Samakaalikam - sundararajan
Photo #2 - India - Samakaalikam - sundararajan
തിരുവനന്തപുരം: രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ളതെന്നു കരുതുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യനിലവറകളിലെ നിധിശേഖരം എണ്ണിത്തിട്ടപ്പെടുത്തുന്നതിലേക്കു നയിച്ചതു മുന്‍ ഐബി ഉദ്യോഗസ്ഥന്റെ നിയമ പോരാട്ടം.

നിയമബിരുദ ശേഷം 1964 ബാച്ച് ഐപിഎസുകാരനായാണു പടിഞ്ഞാറേ നടയില്‍ താമസിക്കുന്ന സുന്ദരരാജന്‍ ഗവണ്‍മെന്റ് സര്‍വീസിലെത്തിയത്. ആദ്യ നിയമനം പഞ്ചിമബംഗാളിലെ മിഡ്നാപൂര്‍ എഎസ്പിയായിട്ടായിരുന്നു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിലായിരുന്നു പിന്നീട് കുറേക്കാലം. അവിടെ നിന്നാണു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല വിഭാഗത്തിലെത്തുന്നത്. അച്ഛനു തിമിരബാധയാല്‍ കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ ജോലി രാജിവച്ചു വീട്ടിലെത്തി. ക്ഷേത്രദര്‍ശനത്തിന് അച്ഛനെ കൊണ്ടുപോകലും തിരികെ കൊണ്ടാക്കലുമായി കുറച്ചുനാള്‍ കഴിഞ്ഞു. ഇതിനിടെ, ലോ കോളജില്‍ വിസിറ്റിംഗ് പ്രഫസറായി. പിന്നീടു സുപ്രീംകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ഇപ്പോള്‍ പ്രാക്ടീസില്ല.

എഴുപതുകാരനായ ഇദ്ദേഹം അവിവാഹിതനാണ്. പുലര്‍ച്ചെ 2.30ന് ഉണരും. കുളി കഴിഞ്ഞ് 3.30നു ക്ഷേത്രത്തിലെത്തും. ദീപാരാധനയ്ക്കുശേഷം വീട്ടിലെത്തും.കുളികഴിഞ്ഞ് 6.30നു ശ്രീപ്തനാഭസ്വാമി ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ യോഗനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ദീപാരാധന തൊഴാനെത്തും. എട്ടോടെ വീണ്ടും വീട്ടിലേക്ക്. വീണ്ടും കുളികഴിഞ്ഞു വീട്ടിലെ പൂജാമുറിയില്‍ പൂജ. രണ്ടുപിടിയോളം അരിയെടുത്ത് സ്വന്തമായി പാചകം ചെയ്തു ദേവനു നിവേദിച്ചശേഷം ഭക്ഷണം കഴിക്കും. ദിവസം ഒരു നേരമേ ആഹാരമുള്ളൂ. മാത്രമല്ല മറ്റുള്ളവര്‍ പാചകം ചെയ്യുന്നതു കഴിക്കുകയുമില്ല. തുടര്‍ന്നു വിശ്രമമാണ്. വൈകുന്നേരം നട തുറക്കുന്നതോടെ അമ്പലത്തിലേക്ക്. നാമജപവുമായി ക്ഷേത്ര നടവഴികളിലൂടെ ചുറ്റി നടക്കും. ഉപദേവതാ ക്ഷേത്രങ്ങളിലെല്ലാം എത്തും. ദീപാരാധന തൊഴുതശേഷം രാത്രി എട്ടോടെ വീട്ടിലെത്തും. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ വലതുവശത്ത് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസാണ്. ഇതിന്റെ മൂന്നാമത്തെ വീടാണ് സുന്ദരരാജന്റേത്. അഞ്ചാമത്തെ കെട്ടിടമാണു വക്കീല്‍ ഓഫീസ്.

തലമുറകളായി തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ നിയമോപദേശകരാണു സുന്ദരരാജിന്റെ കുടുംബക്കാര്‍. ശ്രീചിത്തിര തിരുനാളിന്റെ കാലത്തു രാജാവ് കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ അടുത്ത പദവിയെന്ന വിധത്തില്‍ ദര്‍ശനത്തിനെത്തുമ്പോള്‍ മാന്യത കല്പിച്ചിരുന്നതായി ക്ഷേത്ര ജീവനക്കാര്‍ പറയുന്നു.

ഉത്രാടം തിരുനാള്‍ ഭരണാധികാരിയായതോടെയാണ് ഇവര്‍ തമ്മില്‍ തെറ്റിയത്. ക്ഷേത്രനിധി തിട്ടപ്പെടുത്തുന്നതിലേക്കു നയിച്ച കേസിന്റെ വാദിയാണു സുന്ദരരാജന്‍. കോടതിയിലേക്കു പോകുന്നതും സുപ്രീംകോടതിയില്‍വരെ കേസ് വാദിച്ചതും സഹോദരീപുത്രന്‍ അഡ്വ.അനന്തപത്മനാഭനാണ്. നീലന്‍~നളിനി നെറ്റോ കേസ് ഉള്‍പ്പെടെ സംസ്ഥാനത്തെ വലിയ കേസുകളില്‍ ഹാജരായ അനന്തപത്മനാഭന്‍ അവിവാഹിതനാണ്.

കേസ് നടത്തുന്നതിന്റെ പേരില്‍ രാത്രിയില്‍ വക്കീല്‍ ഓഫീസിലേക്ക് ആസിഡ് ബള്‍ബ് എറിയല്‍, കാര്‍ അടിച്ചുപൊട്ടിക്കല്‍ ഇങ്ങനെ അക്രമങ്ങളും നടന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇന്നലെ ഉച്ചയ്ക്ക് എരുമയുടെ കഴുത്തില്‍ അഡ്വ.സുന്ദരരാജന്‍ എന്ന പേരെഴുതി തൂക്കി ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു പ്രകടനം നടത്തി. രാവിലെ വക്കീല്‍ ഓഫീസ് ഒരു വിഭാഗം ഉപരോധിച്ചു. തുടര്‍ന്നു വന്‍ പോലീസ് സന്നാഹം വീടിനും വക്കീ ല്‍ ഓഫീസിനും കാവലിനെത്തിയിട്ടുണ്ട്.
- dated 02 Jul 2011


Comments:
Keywords: India - Samakaalikam - sundararajan India - Samakaalikam - sundararajan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us