Today: 29 Jan 2020 GMT   Tell Your Friend
Advertisements
ചക്കപ്പഴത്തിന്റെ പെരുമയുമായി ഒരു പുസ്തകം ; ' ദ ജാക്ക്ഫ്രൂട്ട് '
Photo #1 - India - Samakaalikam - thjackfruit
കൊച്ചി:കേരളത്തിന് പുറത്ത് നഗരങ്ങളില്‍ താമസിക്കുന്നവര്‍ പലപ്പോഴും കണ്ടിരിക്കാവുന്ന കാഴ്ചയാണ് വഴിയോരങ്ങളില്‍ നടക്കുന്ന ചക്കച്ചുള കച്ചവടം. ചെനൈ്ന,ബാംഗ്ളൂര്‍, ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ ചക്കയുടെ വഴിവാണിഭം ഫെബ്രുവരി തൊട്ട് ജൂണ്‍ വരെയുള്ള സീസണില്‍ നടക്കുന്നു. മലയാളികള്‍ മൂക്കുചുളിക്കുന്ന ചക്കപ്പഴത്തിന്റെ ഓരോ ചുളയ്ക്കും നഗരങ്ങളില്‍ ഒന്ന് തൊട്ട് അഞ്ച് രൂപാ വരെയാണ് വില. കേരളീയരല്ലാത്തവര്‍ ആസ്വദിച്ച് കഴിയ്ക്കുന്ന ഈ പഴത്തിന് മധുരം മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്.

ചക്കയുടെ പോഷകാഹാര പ്രാധാന്യത്തേയും, അന്താരാഷ്ട്ര കമ്പോളത്തേയും ജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ ലോകത്ത് ഇതാദ്യമായി ഒരു പുസ്തകം അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. മൊത്തം 549 പേജുള്ള വില 5000 രൂപയോളം വിലയിട്ടിട്ടുള്ള ഈ പുസ്തകത്തിന്റെ പേര് 'ദ ജാക്ക്ഫ്രൂട്ട്'. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56 വിദഗ്ദര്‍ ചേര്‍ന്നു തയ്യാറാക്കിയ 36 ഗവേഷണ പ്രബന്ധങ്ങളാണ് ഉള്ളടക്കം. ആഗോളതലത്തില്‍ വലിയൊരു വ്യാവസായിക മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന ചക്കയെക്കുറിച്ച് നിരന്തര പഠനങ്ങള്‍ക്കു ശേഷം തയ്യാറാക്കിയ ലേഖനങ്ങളാണിവ. ചക്കയുള്ള രാജ്യങ്ങളും, അവയുടെ സംസ്ക്കരണ വിപണന സാധ്യതകളും പ്രതിപാദിക്കുന്നു.

പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ബയോടെക്നോളജി രംഗത്ത് വിദഗ്ധരായ ഡോ. ജോര്‍ജ്ജ് തോട്ടാപ്പിള്ളി, ഡോ.സുധ ജോര്‍ജ്ജ് വളവി, ഡോ. കെവി പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്. 'ദ ജാക്ക്ഫ്രൂട്ടി' ന്റെ പ്രകാശനം ശനിയാഴ്ച കൊടകര സൗഹൃദയ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടന്നു.

പുസ്തകത്തിന്റെ ബീജാവാപം

പുസ്തകത്തിന് വിത്തു വീണത് നൈജീരിയയില്‍ വച്ചാണ്. ഇന്റര്‍നാഷണല്‍ ഇന്‍സ്ററിറ്റ്യട്ട് ഓഫ് നൈജീരിയയിലെ ബയോ ടെക്നോളജി തലവനായിരുന്ന ഡോ. തോട്ടാപ്പിള്ളി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരിക്കല്‍ ചെല്ലാനിടയായി. അവിടെ കണ്ട വിശേഷപ്പെട്ട പ്ളാവിന്റെ തൈ വാച്ച്മാനോട് ചോദിച്ചു വാങ്ങി. താമസ സ്ഥലത്തു കൊണ്ടു പോയി നട്ടു. കായ്ച്ചപ്പോള്‍ നൂറു ചക്ക. വളരെ രുചികരമായ ചുളകള്‍. നൈജീരിയയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ചക്ക ആവശ്യപ്പെട്ട് അന്വേഷണം വന്നു. അത് എത്തിച്ചു കൊടുത്തു. അമേരിക്കയിലെ പ്രശസ്ത അഗ്രോണമിസ്ററ് ഡോ.പെന്റാലറ്റോണ്‍ നേരില്‍ വന്ന് ചക്കപ്പഴം രുചിച്ചു നോക്കി. ഇതേക്കുറിച്ച് പഠനം നടത്തി. 20 കിലോ വീതം വരുന്ന 120 ചക്ക ഒരു പ്ളാവില്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കി.

ഒരു മരത്തില്‍ നിന്നും 205 ടണ്‍ വരെ ഉല്‍പ്പാദിപ്പിക്കാമെന്നു കണക്കു കൂട്ടി. ഒരു ഹെക്ടറില്‍ 220 മരം വയ്ക്കാമെന്നും 500 ടണ്‍ ചക്ക ഉല്‍പ്പാദിപ്പിക്കാമെന്നും പെന്റാലറ്റോണിനെ തോട്ടാപ്പിള്ളി ധരിപ്പിച്ചു. അന്നു മുതല്‍ തോട്ടാപ്പിള്ളി ഒരു ദൗത്യം ഏറ്റെടുത്തു. ചക്ക ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ ക്രോഡീകരിച്ച് വ്യാവസായികമായി ചക്കയെ കമ്പോളത്തിലെത്തിക്കുക. ബയോടെക്നോളജി ഉപയോഗിച്ചും ചക്ക ഉല്‍പ്പാദനം വര്ദ്ധിപ്പിക്കാനാവും. വളവും വെള്ളവും കീടനാശിനികളും ആവശ്യമില്ലാത്ത ലോകത്തെ പ്രധാനപ്പെട്ട ചുരുക്കം ചില വിളകളില്‍ ഒന്നാണ് ചക്ക.

ലോകത്ത് അമേരിക്കയും, യൂറോപ്യന്‍ നാടുകളും, ഗള്‍ഫ് രാജ്യങ്ങളും അടക്കം നിരവധി രാജ്യങ്ങളിലേയ്ക്ക് ചക്ക ഉല്‍പ്പന്നങ്ങള്‍ കയറ്റി പോകുന്നുണ്ട്. ചക്കപ്പഴം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. ബംഗ്ളാദേശും, ഇന്തോന്യേഷ്യയും ദേശീയ ഫ്രൂട്ടായി ചക്കപ്പഴം അംഗീകരിച്ചു കഴിഞ്ഞു. ശ്രീലങ്ക, ചൈന, ഫിലിപ്പീന്സ്, മൗറീഷ്യസ്, ഇന്തോനേഷ്യ, തായ്ലന്‍ഡ് തുടങ്ങി നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ ചക്ക ഉല്‍പ്പാദനവും സംസ്ക്കരണവും നടക്കുന്നുണ്ട്. ചക്ക ഉല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്കും മുഖ്യ പങ്കുണ്ട്. വിയറ്റ്നാമിലേക്ക് കര്‍ണാടകയില്‍ നിന്നും ചക്ക ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി കയറ്റിപോകുന്നുണ്ട്.

കേരളത്തില്‍ ചക്ക കൃഷി വളരെ ആദായകരമായി കൊണ്ടിരിക്കുന്നു. ഗ്രാമീണ മേഖലയില്‍ നിന്നും ചക്ക ഏജന്റുമാര്‍ ശേഖരിച്ച് അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റികൊണ്ടു പോകുന്നു. പലതരം ഉല്‍പ്പന്നങ്ങളായി അന്യ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നു. ചാലക്കുടി കേന്ദ്രീകരിച്ചാണ് ചക്ക ബിസിനസ്സ് കൂടുതലായും നടക്കുന്നത്.

ഏജന്റുമാര്‍ കാലേക്കൂട്ടി പ്ളാവുകള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു, വളരെ ശാസ്ത്രീയമായി ചക്ക വെട്ടിയിറക്കി ട്രക്കുകളില്‍ പാക്ക് ചെയ്ത് സുരക്ഷിതമായാണ് കൊണ്ടു പോകുന്നത്. ഈ പാശ്ചാത്തലും 'ദ ജാക്ക്ഫ്രൂട്ട്' എന്ന പുസ്തകത്തിന് പിന്‍ബലമേകുന്നുണ്ട്.

- dated 20 Feb 2011


Comments:
Keywords: India - Samakaalikam - thjackfruit India - Samakaalikam - thjackfruit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us