Today: 11 Aug 2020 GMT   Tell Your Friend
Advertisements
സുന്ദരികളുടെ ശില്‍പ്പി ; ടിജി ജോര്‍ജ്
Photo #1 - India - Samakaalikam - tigigeorge
ജീന്‍സും ടീഷര്‍ട്ടും മോഡേണ്‍ ഗൗണുകളും അണിഞ്ഞ് ടെക്സ്റൈ്റല്‍ ഷോറൂമുകളില്‍ നിവര്‍ന്നു നില്‍ക്കുന്ന രൂപങ്ങള്‍. ഷ്വാര്‍സ്നെഗറുടേതുപോലെ മസിലുള്ളവരുണ്ടണ്ഢ്. ഹൃത്വിക് റോഷനെപ്പോലെ സിക്സ് പായ്ക്ക് മസിലുകാര്‍ ചിലര്‍. ലേഡിഗാഗയുടെ ഫിഗറുള്ളതും ആഞ്ചലീന ജോളിയുടെ ഉടലഴകുള്ളതുമുണ്ടണ്ഢ് അക്കൂട്ടത്തില്‍. പുതുപുത്തന്‍ വേഷങ്ങളണിഞ്ഞു നില്‍ക്കുന്നതു കണ്ഢാല്‍ ജീവനുണ്ഢെന്നു തോന്നും. തുണിക്കടകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ അലങ്കാര രൂപങ്ങളാണു മാനക്വിന്‍സ്. ബ്രാന്‍ഡഡ് ഷോപ്പുകളുടെ ചില്ലുകൂട്ടില്‍ നിന്നും വെഡ്ഡിങ് സെന്‍ററുകളുടെ സെലക്ഷന്‍ ഏരിയയിലേക്കും പിന്നീട് തയ്യല്‍ക്കടകളിലേക്കും മാനക്വിന്‍സ് ഇറങ്ങി വന്നിട്ട് ഏറെക്കാലമായിട്ടില്ല. ഈ വസ്ത്രം ധരിച്ചാല്‍ മോഡലുകളെപ്പോലെയാകുമെന്നു ഡെമോണ്‍സ്ട്രേഷന്‍ ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്ന മാനക്വിനുകള്‍ കേരളത്തിലെത്തുന്നത് അതിന്‍റെ ജന്മനാടായ പാശ്ചാത്യ ലോകത്തു നിന്നല്ല. കോഴിക്കോട് പാവങ്ങാട് ദേവസാനു കോസ്മോ ഫൈബേഴ്സില്‍ ചെന്നാല്‍ കാണാം ആരോഗ്യവും അഴകുമുള്ള പലതരം മാനക്വിനുകളെ. പരിചയപ്പെടാം, റ്റിജി ജോര്‍ജ് എന്ന ശില്‍പ്പിയെ.

ബിസിനസുകാരന്‍ പി.സി. ജോര്‍ജിന്‍റെയും ബെറ്റിജോര്‍ജിന്‍റെയും മകള്‍ റ്റിജി കോഴിക്കോടെത്തിയതു പന്ത്രണ്ടണ്ഢു വര്‍ഷം മുമ്പ്. അഭിഭാഷകന്‍ ഷൈജു സാം എബ്രഹാമിന്‍റെ ഭാര്യയായി കുടുംബ ജീവിതത്തിലേക്ക്. വീട്ടില്‍ വെറുതേയിരിക്കുന്നതിനെക്കുറിച്ചല്ല ക്രിയേറ്റിവായി എന്തെങ്കിലും ജോലി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു റ്റിജിയുടെ ചിന്ത. ഫൈബര്‍ ഇന്‍ഡസ്ട്രിയില്‍ തുടങ്ങാമെന്ന റ്റിജിയുടെ തീരുമാനത്തിനു ഷൈജുവിന്‍റെ പൂര്‍ണ പിന്തുണ. ഫൈബര്‍ ഡോര്‍, വാട്ടര്‍ടാങ്ക്, ബാത്ത്ടബ് എന്നിവ നിര്‍മിച്ചുകൊണ്ഢായിരുന്നു ആരംഭം. വാങ്ങാനെത്തിയവരും കേട്ടറിഞ്ഞവരുമൊക്കെ പ്രോത്സാഹിപ്പിച്ചു. ടെക്സ്റൈ്റല്‍ വ്യാപാരികളില്‍ ചിലര്‍ മാനക്വിന്‍സിനെക്കുറിച്ചു പറഞ്ഞു. ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് അന്നു മാനക്വിന്‍സ് എത്തിയിരുന്നത്. ഫൈബറില്‍ മനുഷ്യരൂപങ്ങള്‍ സൃഷ്ടിക്കാനൊരു പരിശ്രമം, അതു വിജയിച്ചു. കോഴിക്കോടു മാത്രമല്ല കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു ടെക്സ്റൈ്റല്‍ ഉടമകള്‍ മാനക്വിന്‍സ് വാങ്ങാനായി ദേവസാനുവിലെത്തി. ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ മാനക്വിനുകളുടെ വന്‍വിലയില്‍ നിന്ന് ആശ്വാസമായിത്തീര്‍ന്നു റ്റിജിയുടെ ശില്‍പ്പങ്ങള്‍.

ഉടലഴകിന്‍റെ പിറവി

ആറുഭാഗങ്ങളായാണു മാനക്വിന്‍സിന്‍റെ നിര്‍മാണം. പുരുഷരൂപങ്ങള്‍ക്ക് ആറടി വരെ ഉയരമുണ്ഢാകും. ഉടലിനു മുകളില്‍, ഉടലിനു താഴെ, കൈത്തണ്ഢകള്‍, കൈകള്‍ എന്നിവ പ്രത്യേക മോള്‍ഡുകളുണ്ഢാക്കി വാര്‍ത്തെടുക്കും. ഹോങ്കോങ്ങ് ലോക്ക് ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തിയാണ് രൂപപ്പെടുത്തുക. ഗ്ളാസ്, ഇരുമ്പ് പ്ളേയ്റ്റുകള്‍കൊണ്ഢ് നിവര്‍ത്തി നിര്‍ത്തിയാണ് ശില്‍പ്പത്തിന്‍റെ ആകാരവടിവ് സാധിച്ചെടുക്കുന്നത്. മോള്‍ഡ് ഇളക്കി മാറ്റുമ്പോള്‍ ശില്‍പ്പം തയാര്‍. പിന്നീടാണു പെയ്ന്‍റ് ചെയ്ത് മനോഹരമാക്കുക. സ്കിന്‍ടോണ്‍, ബ്ളാക്ക്,വൈറ്റ്, പേള്‍വൈറ്റ്, മംഗോളിയന്‍ ടോണ്‍ തുടങ്ങിയ കളറുകളാണ് ഉപയോഗിക്കാറുള്ളത്. കലാകാരന്മാരുടെ സഹായത്തോടെ തയാറാക്കുന്ന പാറ്റേണും പ്രത്യേകതരം റബര്‍ മോള്‍ഡുകളും ഉപയോഗിച്ചാണ് തനിമയുള്ള നിര്‍മിതി. ഫൈബര്‍ ഗ്ളാസ്, റെസിന്‍ എന്നിവ ഉപയോഗിച്ചാണു രൂപസങ്കലനം. അക്രിലിക് സ്പ്രേ പെയിന്‍റിങും മുഖം മിനുക്കിയുള്ള ഫിനിഷിങും ചെയ്യുന്നതോടെ മാനക്വിന്‍റെ നിര്‍മാണം പൂര്‍ണം. ആറടി ഉയരമുള്ള മാനക്വിന് എട്ട് കിലോഗ്രാം ഭാരമുണ്ഢാകും. ടെക്സ്റൈ്റല്‍സ്, റെഡിമെയ്ഡ്, ജ്വല്ലറി തുടങ്ങിയ ഷോറൂമുകളിലേക്ക് അനുയോജ്യമായ മാനക്വിനുകള്‍ക്കാണു കേരളത്തില്‍ ആവശ്യക്കാരുള്ളത്. 1500 രൂപ മുതലാണ് ഇവയുടെ വില.

പാവങ്ങാട് പിറവിയെടുക്കുന്ന ഫൈബര്‍ പ്രതിമകള്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും എത്തുന്നുണ്ഢ്. ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ രൂപം മുതല്‍ മുതിര്‍ന്ന സ്ത്രീ പുരുഷരൂപങ്ങള്‍ വരെ മാനക്വിനുകളിലുണ്ഢ്. വിവിധ ഭാവങ്ങളിലും പോസുകളിലുമായി നില്‍ക്കുന്നതും ഇരിക്കുന്നതുമായ അര്‍ധ - പൂര്‍ണകായ പ്രതിമകള്‍. നൂറില്‍പ്പരം ശില്‍പ്പങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. റെഡിമെയ്ഡ് വ്യാപാര രംഗത്തു മത്സരം വര്‍ധിച്ചതോടെ മാനക്വിനുകളുടെ മേഖലയിലും മത്സരമുണ്ഢെന്നു പറയുന്നു റ്റിജി. ഇപ്പോള്‍ ട്രെന്‍ഡ് അനുസരിച്ചുള്ള മാനക്വിനുകള്‍ക്കാണു ഡിമാന്‍ഡ്. ഷാരൂഖ്ഖാന്‍, ഹൃത്വിക്റോഷന്‍, ഐശ്വര്യറായ് തുടങ്ങിയ സിനിമാ താരങ്ങളുടെ രൂപം വേണമെന്നു നിര്‍ബന്ധിക്കുന്നു ടെക്സ്റൈ്റല്‍സ് ഉടമകള്‍. മുഖഭംഗി അതുപോലെയുണ്ഢാക്കാം. പക്ഷേ, താരങ്ങളുടെ അനുമതിയില്ലാതെ അതു സാധ്യമല്ല. തത്ക്കാലം ഭാവനയിലുള്ള മുഖങ്ങളില്‍ രൂപങ്ങള്‍ വാര്‍ത്തു നല്‍കുന്നു റ്റിജി. ആകാര ഭംഗിയില്‍ ഏതു രീതി വേണമെങ്കിലുമാകാമെന്ന ട്രിക്ക് പ്രയോഗിക്കലാണു പതിവ്. മുഖസൗന്ദര്യത്തില്‍ ചെറിയമാറ്റം വരുത്തി ആകാരഭംഗിക്കു പ്രാധാന്യം നല്‍കിയുള്ള നിര്‍മാണമാണു റ്റിജിയുടേത്. ഫാഷന് അനുസരിച്ച് ഹെയര്‍ സ്റൈ്റലില്‍ മാറ്റം വരുത്തും. അതിനു യോജിച്ച വിഗ്ഗുകള്‍ ലഭ്യമാണ്.

ആനയെ നിര്‍മിക്കണം

ബിസിനസായിട്ടാണ് ആരംഭിച്ചതെങ്കിലും തന്നിലൊരു ശില്‍പ്പിയുണ്ഢെന്നു റ്റിജി ഇപ്പോള്‍ തിരിച്ചറിയുന്നു. യേശുക്രിസ്തു, മാതാവ്, അവസാനത്തെ അത്താഴം, ആനത്തല, ആനക്കൊമ്പ്, കാര്‍ സ്പോയിലര്‍ തുടങ്ങിയ രൂപങ്ങള്‍ നിര്‍മിച്ച് ആ പ്രതിഭ സൃഷ്ടിയിലെ മികവു പ്രകടിപ്പിക്കുന്നു. കേരളത്തിന്‍റെ പലഭാഗത്തുള്ള ദേവാലയങ്ങളില്‍ ഇതില്‍ പലതും സ്ഥാപിച്ചിട്ടുണ്ഢ്. ആറു വര്‍ഷമായി മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാറുണ്ഢ് റ്റിജി. രൂപങ്ങള്‍ വാങ്ങാനും കാണാനും അവിടെ സ്ററാളില്‍ എത്തുന്നവര്‍ നിരവധി. പാലക്കാട് ആരംഭിക്കുന്ന ഗോത്രമ്യൂസിയത്തിലേക്കു നാലര അടി ഉയരമുള്ള ആദിവാസിരൂപങ്ങള്‍ നിര്‍മിക്കുന്നതു റ്റിജിയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലേക്കു ശില്‍പ്പനിര്‍മാണത്തിനു തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അംഗീകാരമായി കരുതുന്നു റ്റിജി. ഓര്‍ഡറുകള്‍ പ്രകാരം സമയത്തു പ്രതിമകള്‍ എത്തിക്കാനായി റ്റിജിക്കൊപ്പം പന്ത്രണ്ഢുപേര്‍ കര്‍മനിരതര്‍. ആനയുടെ പൂര്‍ണ രൂപം, റോക്കിഗാര്‍ഡന്‍ എന്നിവ ഫൈബറില്‍ നിര്‍മിക്കലാണു റ്റിജിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
- dated 22 Jun 2011


Comments:
Keywords: India - Samakaalikam - tigigeorge India - Samakaalikam - tigigeorge,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us