Advertisements
|
ഏറ്റവും കുടുതല്‍ മാനഭംഗം ; കേരളത്തോടു മത്സരിക്കാന്‍ ധൈര്യമുണ്ടോ ? ഓരോ 34 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇര
കെ.എസ്. നൗഷാദ്
തൃശൂര്‍: ഏറ്റവും കുടുതല്‍ മാനഭംഗം നടത്തിയ സംസ്ഥാനമെന്ന ബഹുമതിക്ക് കേരളത്തോടു മത്സരിക്കാന്‍ ധൈര്യമുണ്ടോ?. ഉണ്ടെങ്കിലും പ്രയോജനമില്ല. മാനഭംഗക്കേസുകളുടെ കാര്യത്തില്‍ കേരളം സര്‍വകാല റെക്കോഡിലേക്കു കുതിക്കുകയാണ്. കേരളാ പൊലീസ് െ്രെകം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2011 ല്‍ ബലാത്സംഗക്കേസുകളുടെ എണ്ണം കുത്തനേ ഉയരുന്ന പ്രവണതയാണ്. ഇതടക്കം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ എല്ലാവിധ കുറ്റകുത്യങ്ങളും ഈ വര്‍ഷം ഏറെ വര്‍ധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊലപാതകമടക്കമുള്ള മറ്റു കുറ്റകൃത്യങ്ങളുടെ ശരാശരി ഉയര്‍ന്നിട്ടില്ല എന്നതാണ് കേരളം അതിവേഗം ഒരു ലൈംഗീക അരാജക മേഖലയായി മാറുകയാണെന്നതിനു തെളിവായി നിലനില്ക്കുന്നു. െ്രെകം റെക്കോഡ്സ് ബ്യൂറോ നല്കുന്ന വിവരമനുസരിച്ച് 2008, 2009 വര്‍ഷങ്ങളില്‍ 568 വീതം ബലാത്സംഗക്കേസുകളാണുണ്ടായത്. 2010 ല്‍ ഇത് 634 ആയി ഉയര്‍ന്നു. എന്നാല്‍ 2011 ജൂണ്‍ വരെ ആറുമാസം കൊണ്ട് 546 കേസുകള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുകയാണ്.
ബലാത്സംഗക്കേസുകളില്‍ കാസര്‍ഗോഡ് പൊലീസ് ജില്ലയാണു മുന്നില്‍ 96 എണ്ണം. ഈ വര്‍ഷം ജൂണ്‍ വരെ 54 ബലാത്സംഗക്കേസുകളെടുത്ത തിരുവനന്തപുരം റൂറല്‍ രണ്ടാമതും 46 കേസുകളോടെ പാലക്കാട് മൂന്നാമതുമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റു കേസുകളും കൂടിയിരിക്കുകയാണ്. വിവിധ കേസുകളുടെ കണക്കുകളിലേക്ക് വിരല്‍ ചൂണ്ടുന്ന പട്ടിക നോക്കുക. (2008, 2009, 2010, 2011 ജൂണ്‍ വരെ എന്ന ക്രമത്തില്‍): സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോകല്‍ 166, 173, 184, 101. ലൈംഗിക പീഡനം 258, 395, 537, 350. കടന്നുപിടിയ്ക്കല് പോലുള്ള ലൈംഗികാതിക്രമം 2745, 2540, 2936, 1820. ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ ക്രൂരകൃത്യങ്ങള്‍ 4138, 4007, 4797, 2679. സ്ത്രീധന മരണങ്ങള് മാത്രമാണ് കുറഞ്ഞുവരുന്നത്: 31, 20, 22, 6. കേരളം വികസനത്തിന്റെ പാതയിലാണെന്ന വാദത്തിന് തിരിച്ചടി നല്കുന്ന യാഥാര്‍ഥ്യങ്ങളിലൊന്ന് ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകളുടെ മാനത്തിനും ജീവനും സംഭവിക്കുന്ന നഷ്ടമാണ്. ദേശീയ വനിതാ കമീഷന് നടത്തിയ സര്‍വേയില്‍ പറയുന്നത് ലൈംഗികപീഡനത്തിന് വിധേയരായ 46.58 പേരില്‍ 3.54 പേര് മാത്രമാണ് അധികാരികള്‍ക്ക് പരാതി നല്‍കിയത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും ഇതാണ് സ്ഥിതിവിശേഷം.
രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളില്‍ കേവലം 1.4 മാത്രമാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരോ 26 മിനിട്ടിലും ഒരു സ്ത്രീ ലൈംഗികപീഡനത്തിന് വിധേയയാകുന്നു. ഓരോ 34 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നു. ഓരോ 93 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഇതാണ് ഇന്ത്യ. 1997ല്‍ വിശാഖാ കേസിന്റെ വിധിയിലാണ് സുപ്രീംകോടതി തൊഴിലിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് മനുഷ്യാവകാശലംഘനമാണെന്ന് പ്രഖ്യാപിച്ചത്. പരാതിപരിഹാരത്തിനും അതിക്രമം തടയുന്നതിനുമുള്ള വിശദമായ മാര്‍ഗനിര്‍ദേശവും കോടതി പുറപ്പെടുവിച്ചിരുന്നു. അത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ പ്രവര്‍ത്തനസൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടണ്ഢ്. ഇക്കാര്യത്തില്‍ തൊഴില്‍ ദാതാക്കള്‍ക്കുള്ള ഉത്തരവാദിത്തം കോടതി സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ താല്പ്പര്യപ്രകടനങ്ങള്, ലൈംഗികച്ചുവയുള്ള ഇടപെടലുകള്‍ ലൈംഗികസ്വഭാവമുള്ള കമന്റുകള്‍, അഭിപ്രായപ്രകടനങ്ങള്‍, അശ്ളീലച്ചുവയുള്ള സംഭാഷണങ്ങള്‍ , അനാവശ്യമായ ഫോണ്‍കോളുകള്‍, അസ്വാഭാവികമായ സ്പര്‍ശം, ബലാത്സംഗം, അതിനായുള്ള ശ്രമം, നിര്‍ബന്ധിത ലൈംഗികവേഴ്ച തുടങ്ങിയവ. 1997ല്‍ വിശാഖ കേസില്‍ സൂപ്രീം കോടതി ചൂണ്ടിക്കാണിച്ച വസ്തുതകളുടെയും നിര്‍ദേശങ്ങളുടെയും അഭിപ്രായത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉദ്ദേശിച്ച് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് 13 വര്‍ഷത്തിനുശേഷം 2010 നവംബറില്‍ മാത്രമാണ്. അതിലും നിരവധി വൈകല്യങ്ങളുണ്ട്.
സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന, സ്ത്രീകളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായ ചില വകുപ്പുകള്‍ ബില്ലിലുണ്ട്. ഉദാഹരണത്തിന് വീട്ടുജോലിക്കാരെ ബില്ലിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ല. സംഘടിതമേഖലയിലും അസംഘടിതമേഖലയിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരിലധികവും വീട്ടുജോലിക്കാരാണ്. അവരുടെ താല്‍പ്പര്യം സംരക്ഷിക്കാനും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനും ബില്ലില്‍ വ്യവസ്ഥയില്ല. അഞ്ചാം അധ്യായത്തിലെ 14 (1), 14 (2) ഭാഗങ്ങള്‍ പറയുന്നത് സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൊഴില്‍ സ്ഥാപനങ്ങളില്‍ രൂപീകരിക്കുന്ന കമ്മിറ്റിക്ക് പരാതി കെട്ടിച്ചമച്ചതെന്നോ വ്യാജമെന്നോ തോന്നിയാല്‍ പരാതിക്കാരിക്കുനേരെ നടപടിയെടുക്കാവുന്നതാണ്. ഇത് കൂടുതല്‍ സ്ത്രീകളെയും പരാതി നല്‍കുന്നതില്‍നിന്ന് അകറ്റിനിര്ത്തുമെന്നതില് തര്‍ക്കമില്ല. കാരണം ഭൂരിഭാഗം പ്രശ്നങ്ങളിലും തെളിവ് നല്കി സമര്‍ഥിക്കാന്‍ ആവാത്തവിധം പുരുഷന്മാര്ക്ക് അനുകൂലമായിരിക്കും സാഹചര്യം. പരാതിക്കാരായ സ്ത്രീകള്‍ കുറ്റവാളികളെപ്പോലെ നിരീക്ഷിക്കപ്പെടുന്ന സാഹചര്യമാണല്ലോ ഉള്ളത്. സ്ഥാപനത്തിന്റെ അന്തരീക്ഷത്തെ അപമാനിച്ചു എന്ന പേരിലും സ്ത്രീകള്‍ കുറ്റപ്പെടുത്തപ്പെടും. അതുകൊണ്ട് പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും അപമാനവും ഉണ്ടാവാത്തവിധം വേണം ബില്‍ നടപ്പാക്കേണ്ടത്.
വാല്‍ക്കഷണം:
ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം ഈ പോക്കു പോയാല്‍ സമീപഭാവിയില്‍ സ്ത്രീപീഡനങ്ങളുടെ പറുദീസാ എന്ന് വിശേഷണം ഏറ്റുവാങ്ങേണ്ടി വരുമെന്നു തീര്‍ച്ച. !!
|
|
- dated 09 Aug 2011
|
|
Comments:
Keywords: India - Samakaalikam - womanraperating India - Samakaalikam - womanraperating,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|