Today: 06 Jul 2020 GMT   Tell Your Friend
Advertisements
മതബോധനം കാലഘട്ടത്തിന്റെ ആവശ്യം: ബിഷപ് ഫ്രാന്‍സിസ് ഡഫി
ബെല്‍ഫാസ്ററ് സീറോ മലബാര്‍ മതബോധന യൂണിറ്റിന്റെ അഞ്ചാമത് വാര്‍ഷികം ജനുവരി മൂന്നിനു സെന്റ് റോസ് ഡൊമിനിക്കന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ദിവ്യബലിക്ക് മോണ്‍ ആന്റണി പെരുമായന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന വാര്‍ഷിക പരിപാടികള്‍ അൃറമഴവ മിറ ഇഹീിാമരിീശെ രൂപത ബിഷപ് ഫ്രാന്‍സിസ് ഡഫി ഉദ്ഘാടനം ചെയ്തു. ഫാ. ടോണി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ ജോസ് അഗസ്ററിന്‍ സ്വാഗതവും സാറാമ്മ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ദൈവ നിഷേധത്തിന്റെയും മൂല്യച്യുതിയുടെയും ഈ കാലഘട്ടത്തില്‍ നിസ്വാര്‍ഥ സ്നേഹത്തിന്റെയും അടിയുറച്ച ദൈവവിശ്വാസത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുന്ന വിശ്വാസപരിശീലനം ഇന്നിന്റെ ആവശ്യമാണെന്ന് ബിഷപ് ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ ക്ളാസുകളില്‍ പഠിച്ചത് സമ്മേളനഹാളില്‍ത്തന്നെ പ്രാവര്‍ത്തികമാക്കുന്നതു ചൂണ്ടിക്കാണിച്ചുകൊണ്ട് വിശ്വാസപരിശീലനം മാനുഷികമൂല്യങ്ങളുടെയും പരിപോഷണമാണന്നു ഫാ. ടോണി അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഫാ. ജോസ് കറുകയില്‍, ഗ്രസ് മകാല്യന്‍ (പ്രിന്‍സിപ്പല്‍), കുഞ്ഞുമോന്‍, ഡോണ ജോസ്, മോണ്‍ ആന്റണി പെരുമായന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെലസ്ററിന്‍ തോമസ് നന്ദി പറഞ്ഞു.

തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരും മുടങ്ങാതെ സണ്‍ഡേസ്കൂളില്‍ വന്നവരും ബൈബിള്‍ ഫെസ്ററിനു സമ്മാനാര്‍ഹാരായവരും ബിഷപ്പില്‍നിന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഫാ. പോള്‍ മോരെലിയുടെ സമാപന പ്രാര്‍ഥനയ്ക്കുശേഷം സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതാധ്യക്ഷന്‍ ബിഷപ് നോയലിന്റെ സാന്നിധ്യവും ആഘോഷ പരിപാടികളെ ധന്യമാക്കി.
Photo #1 - U.K. - Associations - belfast_syro_malabr_unit_anniversary
 
Photo #2 - U.K. - Associations - belfast_syro_malabr_unit_anniversary
 
Photo #3 - U.K. - Associations - belfast_syro_malabr_unit_anniversary
 
Photo #4 - U.K. - Associations - belfast_syro_malabr_unit_anniversary
 
- dated 05 Jan 2016


Comments:
Keywords: U.K. - Associations - belfast_syro_malabr_unit_anniversary U.K. - Associations - belfast_syro_malabr_unit_anniversary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us