Advertisements
|
ഹേവാര്‍ഡ്ഹീത്ത് എഫ്എഫ്സിയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന്
ജിജോ അരയത്ത്
ലണ്ടന്‍: ഹേവാര്‍ഡ്ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബിന്റെ (FFC) ക്രിസ്മസ്~പുതുവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഹേവാര്‍ഡ്സ് ഹീത്ത് മെഥോഡിസ്ററ് പള്ളി ഹാളില്‍ നടക്കും.
മേയര്‍ സുജന്‍ വിക്രമാരാച്ചി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജിജോ അരയത്ത് അധ്യക്ഷത വഹിക്കും. ക്ളബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്മസ് പപ്പാക്ക് സ്വീകരണമൊരുക്കും.
നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും, മുന്‍കാല ഭരണ സമിതിയെ പ്രതിനിധീകരിച്ച് ജോഷി കുര്യാക്കോസ്, ബിജു പോത്താനിക്കാട്, ബിജു സെബാസ്ററ്യന്, ജോസ് ബിജു തുടങ്ങിയവരും വൈസ് പ്രസിഡന്റ് ലോര്‍ഡ്സണ്‍, ട്രഷറര്‍ അനില്‍ ശിവന്, ക്ളബ് കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ ഗോപാലന് നായര്‍, സിജോയി സെബാസ്ററ്യന്, ജോഷി പനമ്പേല് തുടങ്ങിയവരും മുന്‍കാല ഭാരവാഹികളും വേദിയില്‍ സന്നിഹിതരാവും. കുളച്ചല്‍ നഗരസഭാ കൗണ്‍സിലര്‍ ഫിലോയി മേരി ക്രിസ്മസ് സന്ദേശം നല്‍കും.
കുട്ടികള്‍ അവതരിപ്പിക്കുന്ന ബൈബിള്‍ ദൃശ്യാവതരണത്തോടെ കലാപരിപാടികളാരംഭിക്കും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ക്ളാസിക്കല്‍ സിനിമാറ്റിക്ക് ഡാന്‍സുകള്‍, കാന്‍ഡില്‍ ഡാന്‍സ്, നാടകം, സാരംഗി ഓര്‍ക്കസ്ട്ര ഡെര്‍ബി അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികള്‍ മിഴിവുറ്റതാക്കും. ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും.
പരിപാടികള്‍ക്ക് ഭാരവാഹികളായ സദാനന്ദന് ദിവാകരന്, ഷൈന്‍ ജോസഫ്, ബേസില്‍ ബേബി, രാജു ലൂക്കോസ്, സണ്ണി ഇടത്തില്‍, സജി ജോണ്‍, സാബു ജോണ്‍, വര്‍ഗീസ് ഇട്ടാര്, ഷിബു മാത്യു, അജിത്, ഗംഗാപ്രസാദ് സി.ജി., ജിജോ ആന്‍ഡ്രൂസ്, അരുണ്‍ പീറ്റര്‍, ഏബ്രഹാം ജേക്കബ് തരകന്, നിക്സണ്, ഉണ്ണി പറമ്പില്‍, ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. |
|
- dated 30 Dec 2015
|
|
Substituted english content/keywords:
<eng> </eng> |
Comments:
Keywords: U.K. - Associations - heywardsheath_ffc_christmas_new_year_2015 U.K. - Associations - heywardsheath_ffc_christmas_new_year_2015,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|