Today: 03 Jul 2020 GMT   Tell Your Friend
Advertisements
യുക്മ നോര്‍ത്ത് വെസ്ററ് റീജണിന്റെ ചാരിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു
ലണ്ടന്‍: ഓള്‍ഡാം മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച ക്രിസ്മസ്~ന്യൂ ഇയര്‍ ആഘോഷ വേളയില്‍ യുക്മ നോര്‍ത്ത് വെസ്ററ് റീജണിന്റെ പുതിയ ചാരിറ്റി പദ്ധതി റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് ആദ്യ കളക്ഷന്‍ ബോക്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വരാക്കുടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍ രൂകല്‍പ്പന ചെയ്ത യുക്മ നോര്‍ത്ത് വെസ്ററ് റീജണിന്റെ ചാരിറ്റി പദ്ധതിയുടെ ലോഗോ ചടങ്ങില്‍ റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വരാക്കുടിയില്‍നിന്നു ചാരിറ്റി കളക്ഷന്‍ ബോക്സ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ചാരിറ്റി വോളന്റിയര്‍ യൂത്ത് ടീം ലീഡര്‍ മാസ്ററര്‍ അഭിഷേക് ഷാജി ഏറ്റുവാങ്ങി. റീജണല്‍ ട്രഷറര്‍ ലൈജു മാനുവലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ക്രിസ്മസ് ~ന്യൂ ഇയര്‍ ആഘോഷം യുക്മ നോര്‍ത്ത് വെസ്ററ് റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വരാക്കുടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ്, റീജണല്‍ ട്രഷറര്‍ ലൈജു മാനുവല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജ് നന്ദി പ്രകാശനവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും വിഭാവ സമൃദ്ധമായ ഡിന്നറും ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി.

യുക്മ നോര്‍ത്ത് വെസ്ററ് റീജണിനോടൊപ്പം, തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ് ചാരിറ്റി കളക്ഷന്‍ ബോക്സുകള്‍ വാങ്ങി നല്‍കുന്നത്.

കേരളത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ കാന്‍സര്‍, ഹൃദയ സംബന്ധ രോഗങ്ങള്‍, കരള്‍, വൃക്ക, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങി കൂടുതല്‍ പണ ചെലവുള്ള രോഗങ്ങള്‍ക്ക് ചികില്‍സ ലഭിക്കാതെ ജീവനുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഒരു ചെറിയ കൈത്താങ്ങ് ആകുവാനാണ്, യുക്മ നോര്‍ത്ത് വെസ്ററ് റീജണ്‍ എല്ലാവരുടെയും സഹായത്തോടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ നോര്‍ത്ത് വെസ്ററിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും തുടര്‍ന്ന് യുകെയില്‍ മുഴുവനും ഈ സാന്ത്വനത്തിന്റെ സന്ദേശം എത്തിക്കാനാണു നോര്‍ത്ത് വെസ്ററ് റീജണ്‍ ലക്ഷ്യമിടുന്നത്. ആറു മാസത്തിലൊരിക്കലായിരിക്കും കളക്ഷന്‍ നടത്തുക. എല്ലാ അസോസിയേഷന്റെയും സഹായ സഹകരണത്തോടെയായിരിക്കും ഇത് നടപ്പിലാക്കുക. ആരെയും നിര്‍ബന്ധിക്കില്ല. കുടുംബനാഥന്റെ മുന്നില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തിയ തുക അസോസിയേഷന്‍ വഴിയായിരിക്കും സ്വീകരിക്കുക. കേരളത്തിലെ 14 ജില്ലകളില്‍ ഉള്ളവര്‍ക്കു തുല്യമായി ഈ തുക വിതരണം ചെയ്യും. ഇതില്‍ അംഗങ്ങളാകുന്ന ആര്‍ക്കും സാന്ത്വനനിധിക്കായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗിയുടെയോ ഉത്തരവാദിത്തപ്പെട്ടവരുടെയോ അപേക്ഷ, ഡോക്ടറുടെ സാക്ഷ്യപത്രം, രണ്ട് അയല്‍വാസികളുടെ സാക്ഷ്യപത്രം എന്നിവ കൂടാതെ ഏതെങ്കിലും ജനപ്രതിനിധിയുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം. അര്‍ഹതയുള്ളവര്‍ക്ക് കൃത്യമായി ലഭിക്കാനാണ് ഈ നിബന്ധനകള്‍ വയ്ക്കുന്നത്. പണം കൊടുത്തു കഴിഞ്ഞാല്‍ അപേക്ഷ നല്‍കിയ ആള്‍ തന്നെ അവരില്‍ നിന്നും പണം ലഭിച്ചെന്നുള്ള സാക്ഷ്യപത്രവും നല്‍കേണ്ടതാണ്. രോഗിയോ മാതാപിതാക്കളോ മക്കളോ 5000 രൂപയില്‍ അധികമുള്ള സ്ഥിര വരുമാനക്കാര്‍ ആയിരിക്കരുത്. 10 സെന്ററില്‍ കൂടുതല്‍ സ്വത്തുണ്ടാകാന്‍ പാടില്ല,വലിയ ധന സഹായം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ ആയിരിക്കരുത്. മേല്‍പ്പറഞ്ഞ അസുഖങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവരായിക്കണം. ഇത് യുക്മ നോര്‍ത്ത് വെസ്ററ് റീജണിന്റെ അപ്പീല്‍ സമിതിയാകും പരിശോധിക്കുക. അപേക്ഷിക്കുന്ന രോഗികളുടെ വിവരങ്ങളും തുകയും പാത്രങ്ങളിലൂടെ പൊതു ജനത്തെ അറിയിക്കുന്നതായിരിക്കും. അഭിപ്രായങ്ങള്‍ പൊതുജനത്തിനും അറിയിക്കാം.

യുക്മ നോര്‍ത്ത് വെസ്ററ് റീജണിന്റെ പ്രവര്‍ത്തകരും അസോസിയേഷന്‍ അംഗങ്ങളും ചാരിറ്റി പ്രവര്‍ത്തനത്തിന് താത്പര്യമുള്ള കുട്ടികള്‍ യുവതി യുവാക്കള്‍ അടങ്ങുന്നവരുടെ ഒരു ചാരിറ്റി ടീം ആയിരിക്കും നിങ്ങളെ ചാരിറ്റി കളക്ഷന്‍ ബോക്സുമായി സമീപിക്കുക. കുട്ടികളിലെ ദാനശീലവും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ അഭിരുചിയും വളര്‍ത്തിയെടുക്കുക അതിലൂടെ സാമൂഹിക പ്രബുദ്ധതയുള്ള ഒരു പുതു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് യുക്മ നോര്‍ത്ത് വെസ്ററ് റീജണ്‍ ഇതിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം.
Photo #1 - U.K. - Associations - launching_ukma_north_west_region_charity_project
 
Photo #2 - U.K. - Associations - launching_ukma_north_west_region_charity_project
 
Photo #3 - U.K. - Associations - launching_ukma_north_west_region_charity_project
 
- dated 06 Jan 2016


Comments:
Keywords: U.K. - Associations - launching_ukma_north_west_region_charity_project U.K. - Associations - launching_ukma_north_west_region_charity_project,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us