Today: 28 Jun 2017 GMT   Tell Your Friend
Advertisements
മാഞ്ചസ്ററര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു
ലണ്ടന്‍: മലയാളി കള്‍ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തംകൊണ്ടും സഹകരണം കൊണ്ടും വന്‍ വിജയമായി. നൂറു കണക്കിനു കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കായിക മത്സരങ്ങളില്‍ പങ്കു ചേര്‍ന്നു.

മത്സരങ്ങള്‍ എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്സ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം ജോ കോക്സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു മിനിട്ട് മൗനമാചരിച്ചതിനുശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

നൂറു മീറ്റര്‍, നാനൂറു മീറ്റര്‍, മാരത്തണ്‍ ഓട്ടമത്സരങ്ങള്‍ കൂടാതെ തവളചാട്ടം, ചാക്കിലോട്ടം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ ഓട്ടം എന്നിവ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആവശത്തിലാക്കി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേര്‍ന്ന ഫുട്ബോള്‍ മത്സരം വീറും വാശിയും നിറഞ്ഞതായിരുന്നു. രാവിലെ നടന്ന കായികമത്സരങ്ങള്‍ക്കുശേഷം ഉച്ച കഴിഞ്ഞ് ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലില്‍ ചെസ്, ക്യാരംസ്, റമ്മി കളി മത്സരങ്ങളും നടന്നു.

മത്സരങ്ങള്‍ക്ക് ജോബി മാത്യു, പി.കെ. ഹരികുമാര്‍, അലക്സ് വര്‍ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, സാബു പുന്നൂസ്, മോനച്ചന്‍, ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സായി ഫിലിപ്പ്, മോനച്ചന്‍ ആന്റണി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരങ്ങളില്‍ പങ്കുചേര്‍ന്നും പ്രോത്സാഹിപ്പിച്ചും സ്പോര്‍ട്സ് ഡേ വന്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും ടീം എംഎംസിഎയുടെ പേരില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് നന്ദി അറിയിച്ചു.
Photo #1 - U.K. - Associations - sports_day_mmca_2016
 
Photo #2 - U.K. - Associations - sports_day_mmca_2016
 
Photo #3 - U.K. - Associations - sports_day_mmca_2016
 
- dated 23 Jun 2016


Comments:
Keywords: U.K. - Associations - sports_day_mmca_2016 U.K. - Associations - sports_day_mmca_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us