Today: 15 Dec 2019 GMT   Tell Your Friend
Advertisements
നവജീവന്‍ ട്രസ്ററിനു ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്
മാഞ്ചസ്ററര്‍: അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികള്‍ക്ക് കഴിഞ്ഞ 25 വര്‍ഷമായി സഹായ ഹസ്തമായ പി.യു. തോമസ് നേതൃത്വം നല്‍കുന്ന നവജീവന്‍ ട്രസ്ററിന്, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്.

പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് നജീം അര്‍ഷാദ്, അരുണ്‍ ഗോപന്‍, വൃന്ദാഷെമീക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ "ദശസന്ധ്യ' സംഗീത പരിപാടിയുടെ ലാഭത്തിലെ ഒരു വിഹിതമാണു നവജീവന്‍ ട്രസ്ററിനായി നീക്കിവച്ചിരിക്കുന്നത്.

അസോസിയേന്‍ പ്രസിഡന്റ് ഡോ. സിബി വേകത്താനം അധ്യക്ഷത വഹിച്ച ക്രിസ്മസ് ആഘോഷചടങ്ങില്‍ ട്രഷര്‍ ജോര്‍ജ് തോമസസ് നിയുക്ത സെക്രട്ടറി ഡോണി ജോണിനും സ്വരം മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ലിജോ ജോണിനും നവജീവന്‍ ട്രസ്ററിനു കൈമാറാനുള്ള ചാരിറ്റി ഫണ്ട് കൈമാറി.

ജനുവരി ആദ്യം നവജീവന്‍ ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ പി.യു. തോമസിന് ചാരിറ്റി ഫണ്ട് കൈമാറും.
സാമൂഹിക സാംസ്കാരിക രംഗത്ത് യുകെ മലയാളികള്‍ക്കിടയില്‍ പ്രബലമായ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനരംഗത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ കാരുണ്യ പ്രവര്‍ത്തനമാണിത്. കല സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളോടെപ്പം സാമൂഹിക പ്രതിബദ്ധതയും മുഖ മുദ്രയാക്കിയ ടിഎംഎയുടെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണ്.

ടിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഫ്ലീക്സ്ടെണ്‍ എക്സ് സര്‍വീസ്മെന്‍ ഹാളില്‍ ഡിസംബര്‍ 26നു സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. അഡ്വ. റെന്‍സണ്‍ തുടിയാന്‍പ്ളാക്കല്‍, ജോര്‍ജ് തോമസ്, സാജു ലാസര്‍, ഷിജു ചാക്കോ, സിന്ദു സ്ററാന്‍ലി, ടെസി കുഞ്ഞുമോന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ടിഎംഎയുടെ പുതിയ ഭാരവാഹികളായി സ്ററാന്‍ലി ജോണ്‍ (പ്രസിഡന്റ്), ടി.കെ. ബിനോയ് (വൈസ് പ്രസിഡന്റ്), ഡോണി ജോണ്‍ (സെക്രട്ടറി), ബൈജു കോര (ജോ. സെക്രട്ടറി), ബിജു കുര്യന്‍ (ട്രഷറര്‍) എന്നിവരേയും പ്രോഗ്രം കോ~ഓര്‍ഡിനേറ്റര്‍മാരായി ലെറ്റി ബിജു, ടെസി ജോര്‍ജ്, ഹൈഡി ബിനോയ് എന്നിവരേയും തെരഞ്ഞെടുത്തു.
Photo #1 - U.K. - Associations - tma_donation_to_navajeevan_trust
 
Photo #2 - U.K. - Associations - tma_donation_to_navajeevan_trust
 
Photo #3 - U.K. - Associations - tma_donation_to_navajeevan_trust
 
- dated 30 Dec 2015


Comments:
Keywords: U.K. - Associations - tma_donation_to_navajeevan_trust U.K. - Associations - tma_donation_to_navajeevan_trust,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us