
ഇങ്ങനെ വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് ഭാവിയില്‍ യു.എസ് വിസ ലഭിക്കാനുള്ള സാധ്യതയും നഷ്ടപ്പെടും. വിസ റദ്ദാക്കുന്നത് ഒഴിവാക്കാനുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിദ്യാര്‍ഥിയെന്ന പദവി നിലനിര്‍ത്തണമെന്നും എംബസി.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്ന് ആരോപിച്ച് കൊളംബിയ, ഹാര്‍വാര്‍ഡ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളുടെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് ഈയിടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുള്ള ഹാര്‍വാര്‍ഡിന്റെ അനുമതിയും റദ്ദാക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എസ് സര്‍വകലാശാലകളില്‍ പഠിക്കുന്നത്. 2023ല്‍ 1.40 ലക്ഷം വിദ്യാര്‍ഥി വിസ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്കാണ്.

Comments: