Today: 06 May 2021 GMT   Tell Your Friend
Advertisements
ക്യൂബയില്‍ കാസ്ട്രോ കാലത്തിന് അന്ത്യം
Photo #1 - America - Otta Nottathil - 18420215cuba

ഹവാന: 1959 മുതല്‍ തുടരുന്ന കാസ്ട്രോ യുഗത്തിന് ക്യൂബയില്‍ അവസാനമാകുന്നു. ആദ്യം സ്പെയിന്റെയും പിന്നീട് അമേരിക്കയുടെയും കോളനിയായിരുന്ന ക്യൂബ സ്വതന്ത്രമായ 1959ലെ വിപ്ളവത്തിനു ശേഷം ഫിഡല്‍ കാസ്ട്രോയും, അദ്ദേഹം വിശ്രമജീവിതം തെരഞ്ഞെടുത്തതു മുതല്‍ സഹോദരന്‍ റൗള്‍ കാസ്ട്രോയുമാണ് രാജ്യത്തെ നയിക്കുന്നത്.

പ്രായം 90 തികഞ്ഞ റൗള്‍ പിന്‍മാറാന്‍ തീരുമാനിച്ചതോടെയാണ് ക്യൂബ പുതുയുഗത്തിലേക്ക് പ്രവേശിക്കുന്നത്. 20ാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും മഹാന്മാരായ രാഷ്ട്രീയ നേതാക്കളില്‍ മുന്നിലുണ്ടായിരുന്ന ഫിദലും 90ാം വയസ്സിലാണ് അധികാര രാഷ്ട്രീയത്തോട് വിടപറയുന്നത്. 2016ലായിരുന്നു അത്.

ശീതയുദ്ധം ലോകത്തെ മുനയില്‍ നിര്‍ത്തിയ തൊട്ടുമുമ്പും ശേഷവും അമേരിക്കയോട് മല്ലിട്ടുനിന്ന് ക്യൂബയെ കരുത്തോടെ നിര്‍ത്തിയ അദ്ദേഹം അതുകൊണ്ടുതന്നെ രാജ്യത്തുമാത്രമല്ല, ആഗോള തലത്തിലും ആദരിക്കപ്പെട്ടു. റഷ്യന്‍ ഭരണാധികാരി നികിത ക്രൂഷ്ചേവ് ഉള്‍പെടെ അദ്ദേഹത്തെ ആരാധനയോടെ കണ്ടു. അഞ്ചു പതിറ്റാണ്ടോളം ക്യൂബയില്‍ എതിരില്ലാതെ ഭരണം നിയന്ത്രിച്ചു. ഇതിനിടയില്‍ പഴയ കോളനി തിരിച്ചുപിടിക്കാന്‍ അമേരിക്ക നേരിട്ട് നടത്തിയ ശ്രമങ്ങള്‍ ഒറ്റക്കുനിന്ന് തോല്‍പിച്ച് വീരപുരുഷനായി. പരസ്യമായി റഷ്യക്കൊപ്പം നിലയുറപ്പിച്ച് അമേരിക്കയോട് കൊമ്പുകോര്‍ത്ത കാസ്ട്രോ ക്യൂബന്‍ ജനതയുടെ ഹൃദയത്തില്‍ ജീവിച്ചു മരണം വരെയും.

വിയോഗത്തിന് 10 വര്‍ഷം മുന്നേ പ്രസിഡന്‍റ് പദവി സഹോദരന് കൈമാറി സ്വകാര്യ ജീവിതത്തിലേക്ക് പിന്‍വാങ്ങിയെങ്കിലും ഔദ്യോഗികമായി റൗള്‍ ചുമതലയേറ്റെടുക്കുന്നത് 2016ല്‍ ഫിദലിന്‍റെ മരണശേഷം. നീണ്ട 47 വര്‍ഷം സൈനിക നേതൃത്വം വഹിച്ച അനുഭവവും കരുത്തും കൂട്ടുപിടിച്ചായിരുന്നു റൗള്‍ ഭരണം. അമേരിക്ക നടപ്പാക്കാന്‍ ശ്രമിച്ച രാഷ്ട്രീയ പരിവര്‍ത്തനങ്ങളെ ചെറുത്തുനിന്നപ്പോഴും നീണ്ട ഇടവേളക്കു ശേഷം സൗഹൃദത്തിന്‍റെ ചെറിയ വാതിലുകള്‍ തുറന്നിട്ടു, അദ്ദേഹം. അത് ഇരു രാജ്യങ്ങളെയും പാതി അടുപ്പിക്കുന്നതിലും വിജയിച്ചു.

2018ല്‍ തന്നെ 60കാരനായ മിഗ്വല്‍ ഡയസ് കാനലിന് അധികാരം കൈമാറിയിരുന്ന റൗള്‍ പൂര്‍ണമായും വിശ്രമത്തിലേക്ക് മടങ്ങുകയാണിപ്പോള്‍. അതും 89ാം വയസ്സില്‍. ക്യൂബയുടെ ചരിത്രത്തില്‍ കാസ്ട്രോ ഭരിച്ച നീണ്ട ആറു പതിറ്റാണ്ടിനാണ് അതോടെ വിരാമമാകുന്നത്.

മിഗ്വലും പിന്‍ഗാമികളും വന്നാലും അടിയന്തരമായി രാജ്യത്തിന്‍റെ ഏക കക്ഷി ഭരണസംവിധാനത്തിനോ മറ്റോ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. എന്നാല്‍, സാമ്പത്തിക തലത്തില്‍ പുതിയ കാല സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരും. കോവിഡ് കാലത്ത് 10 ശതമാനത്തിലേറെയാണ് ക്യൂബയുടെ സമ്പദ്വ്യവസ്ഥ ചുരുങ്ങിയത്. ഇത് അടിയന്തരമായി തിരിച്ചുകൊണ്ടുവരാനായില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാകും രാജ്യത്തെ കാത്തിരിക്കുക.
- dated 18 Apr 2021


Comments:
Keywords: America - Otta Nottathil - 18420215cuba America - Otta Nottathil - 18420215cuba,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us