ഐഎസ്ഐഎസ് വീണ്ടും ശക്തിയാര്‍ജിക്കുന്നു

News Photo 1 - America - Otta Nottathil - isis_grips_in_africa
വാഷിങ്ടണ്‍: ഇസ്ളാമിക് സ്റേററ്റ് ഭീകരര്‍ ആഫ്രിക്കയെ അതിന്‍റെ പുതിയ മേഖലയായി പരിഗണിച്ചിരിക്കുകയാണെന്നും ആഫ്രിക്കയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമെരിക്കയ്ക്ക് കൂടുതല്‍ അപകടകരമാണെന്നും യുഎസിന്‍റെ ഉന്നത ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കുന്നു. ആഫ്രിക്കയിലെ ഐസിസ് ഭീഷണി യുഎസിന്‍റെ നയങ്ങള്‍ക്കെതിരെയുള്ള ദീര്‍ഘകാല ഭീഷണിയാണെന്ന് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്‍റെ തലവന്‍ ബ്രെറ്റ് ഹോംഗ്രെന്‍.

ഇന്ന് ഐഎസ്ഐഎസിന്‍റെ ഏറ്റവും വലിയ ഫലഭൂയിഷ്ഠമായ മണ്ണ് ആണ് ആഫ്രിക്ക. മുമ്പും ആഫ്രിക്കയില്‍ ഐഎസ്ഐഎസിന്‍റെ പ്രവര്‍ത്തനം ശക്തമായിരുന്നു. എങ്കിലും മുമ്പൊന്നും അമെരിക്കന്‍ തീവ്രവാദ വിരുദ്ധ സേനാത്തലവന്മാര്‍ അത് കണക്കിലെടുത്തിരുന്നില്ല. വളരെ അപൂര്‍വമായി മാത്രമേ മിക്ക ഉന്നത അമെരിക്കന്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ അമെരിക്കയുടെ ദേശീയ സുരക്ഷയെ കുറിച്ചു പറയുമ്പോള്‍ ആഫ്രിക്കയിലെ ഐഎസ്ഐഎസിന്‍റെ വളര്‍ച്ചയെ കുറിച്ചു സൂചിപ്പിച്ചിരുന്നുള്ളു. ഭീകരതയ്ക്കെതിരെയുള്ള യുദ്ധം തുടരാന്‍ വാഷിങ്ടണിനു മുന്നറിയിപ്പാണ് ഹോംൈ്രഗയ്നിന്‍റെ ഈ വിലയിരുത്തല്‍.

ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ചൈനയ്ക്കെതിരെ മുന്നോട്ടു പോകാന്‍ അമെരിക്ക തയാറായാല്‍ പോലും ആജന്മ രാഷ്ട്രീയ ശത്രുവായ റഷ്യയുമായി ഒരു കൊമ്പു കോര്‍ക്കല്‍ പുടിന്‍റെ സുഹൃത്തായ ട്രംപ് ആഗ്രഹിക്കില്ല.അതു കൊണ്ടു തന്നെ റഷ്യ പാലൂട്ടി വളര്‍ത്തുന്ന ആഫ്രിക്കന്‍ ഐസിസിനെതിരെ അമെരിക്ക യുദ്ധത്തിനിറങ്ങുമോ എന്നത് കണ്ടറിയണം.

നിലവില്‍ ആഫ്രിക്കയിലെ ഐഎസ്ഐഎസ് ശാഖകള്‍ അവരുടെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്നതിലും കൂടുതല്‍ അധികാരം നേടുന്നതിലും ഇസ്ളാമിക് സ്റേററ്റിന്‍റെ വിജയത്തിനായി പ്രാദേശിക സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനുമായി വംശീയവും സാമൂഹികവുമായ ഭിന്നതകളെ ചൂഷണം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇപ്പോള്‍ ആഫ്രിക്കയെ സമ്പൂര്‍ണമായി ഇസ്ളാമിക് സ്റേററ്റ് ആക്കുകയാണ് ഐസിസ് ലക്ഷ്യമിടുന്നതെങ്കില്‍ സമീപ ഭാവിയില്‍ അത് മറ്റു രാജ്യങ്ങളെയും ലക്ഷ്യമാക്കി വളര്‍ന്നേക്കാം എന്നും അദ്ദേഹം മുനനറിയിപ്പു നല്‍കി.

ആഫ്രിക്കയിലെഐഎസ്ഐഎസ് ഭീകരര്‍ വിദേശ ഭീകരരെ കൊണ്ടു വരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും അത് അമെരിക്കയ്ക്ക് തലവേദനയാകുമെന്നും അദ്ദേഹം പറയുന്നു. ഇസ്ളാമിസ്ററ് തീവ്രവാദികള്‍ നൈജര്‍, ബുര്‍ക്കിന ഫാസോ, മാലി എന്നീ പ്രദേശങ്ങളില്‍ അരാജകത്വം വിതയ്ക്കുകയും പടിഞ്ഞാറന്‍ ആഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ തെക്കന്‍ പ്രദേശങ്ങളെ കൂടുതല്‍ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുകയാണ് ഇപ്പോള്‍.
- dated 27 Nov 2024

Comments:

Keywords: America - Otta Nottathil - isis_grips_in_africa America - Otta Nottathil - isis_grips_in_africa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

green_card_USA_new_rule_Nov_19_2026
അമേരിക്ക പ്രഫഷനല്‍ തസ്തികകളില്‍ അമേരിക്കക്കാര്‍ക്ക് മുന്‍ഗണന; ഗ്രീന്‍കാര്‍ഡ് ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് നിര്‍ദ്ദേശം
7000_flight_cancelled_US_Nov_13_2026
അമേരിക്ക യു.എസില്‍ ആകാശത്ത് ചരിത്രപരമായ സ്തംഭനം കമ്മ്യൂണിക്കേഷന്‍ തകരാറിലായി രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു 7000 ധികത്തോളം സര്‍വീസുകള്‍ മുടങ്ങി
grand_cruise_ship_accident_drowned_missisippi_river_Nov_13_2026
അമേരിക്ക മിസിസിപ്പി നദിയില്‍ വന്‍ ദുരന്തം ഒഴിവായത് അത്ഭുതകരമായി; ടാങ്കറിടിയ്ക്കപ്പെട്ട് തകര്‍ന്ന് ഗ്രാന്റ് ക്രൂയിസ് കപ്പല്‍ ചരിഞ്ഞു; 150 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
NVIDIA_chef_Jensen_Huang_step_down_espionage_scandel_Nov_2026
അമേരിക്ക എന്‍വിഡിയയില്‍ വന്‍ അട്ടിമറി ; ചാരവൃത്തി ആരോപണങ്ങള്‍ക്കും പ്രണയബന്ധങ്ങള്‍ക്കും പിന്നാലെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് പടിയിറങ്ങി
അമേരിക്ക മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം: ലാറ്റിനമേരിക്കന്‍ പര്യടനത്തിന് ആവേശകരമായ തുടക്കം
us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
plane_crash_9_dead_florida_pilot_aged_20_years_nov_02_2026
അമേരിക്ക ഫ്ളോറിഡയില്‍ വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം; കൊല്ലപ്പെട്ട സഹവൈമാനികയ്ക്ക് പ്രായം വെറും 20 വയസ്സ്