Today: 16 May 2021 GMT   Tell Your Friend
Advertisements
യോസെ ; വഴിമാറിനടന്ന ഇടതുസഹയാത്രികന്‍
സാഹിത്യസൃഷ്ടികളെ അനുഭവങ്ങള്‍ പോഷിപ്പിക്കും. കാലം ചെല്ലുന്തോറും അവ കൂടുതല്‍ സമ്പന്നമാകും, 2001ല്‍ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തില്‍ മരിയൊ വര്‍ഗാസ് ലോസ പറഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്കിപ്പറും കൂടുതല്‍ പരിപോഷിതമായ അനുഭവസമ്പത്തുമായി യുഎസില്‍ ക്ളാസെടുക്കാനെത്തിയ വര്‍ഗാസ് ലോസയ്ക്ക് ഇന്നലെ പുലര്‍കാലത്തു വന്ന ഫോണ്‍ കോള്‍ നൊബേല്‍ കമ്മിറ്റിയുടെ പെര്‍മനന്‍റ് സെക്രട്ടറി പീറ്റര്‍ ഇംഗ്ളണ്ടിന്‍റേതായിരുന്നു സമ്മാനിതനാകുന്ന വാര്‍ത്ത അറിയിക്കാന്‍.

പലപ്പോഴും കാലദേശങ്ങള്‍ വിഭജിച്ചു നിര്‍ത്തുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ കഥ പറയാനാണ് അര നൂറ്റാണ്ടോളം നീളുന്ന സാഹിത്യ യാത്രയില്‍ വര്‍ഗാസ് ലോസ ശ്രമിച്ചത്. ലോക സാഹിത്യവേദികളില്‍ 1960കള്‍ മുതല്‍ ലാറ്റിനമേരിക്കയുടെ പ്രധാന ശക്തിസ്രോതസുകളിലൊന്നായി നിലകൊള്ളുമ്പോഴും, രാഷ്ട്രീയമായ കാഴ്ചപ്പാടുകളും ചിലപ്പോള്‍ നേരിട്ടുള്ള ഇടപെടലുകളും വരെ നടത്താന്‍ അദ്ദേഹം മടിച്ചിട്ടില്ല.

ഇടതുപക്ഷ സഹയാത്രികനായ രാഷ്ട്രീയ കോളമിസ്ററ് എന്ന നിലയില്‍നിന്ന്, വലതുപക്ഷത്തിന്‍റെ പ്രതിനിധിയായി 1990ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിറങ്ങിയതോടെ തന്‍റെ രാഷ്ട്രീയ ദിശാമാറ്റത്തിന്‍റെ പ്രത്യക്ഷ മുഖം നല്‍കുകയായിരുന്നു വര്‍ഗാസ് ലോസ.

ഫിഡല്‍ കാസ്ട്രോയുടെ കമ്യൂണിസത്തെ തള്ളിപ്പറഞ്ഞ വര്‍ഗാസ് ലോസയുടെ നയം മാറ്റത്തിനു പഴയ ഇടതുപക്ഷ സാഹിത്യ സഹയാത്രികര്‍ ഒരിക്കലും മാപ്പു കൊടുത്തിട്ടില്ല. ഫ്രീ മാര്‍ക്കറ്റ് സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും ജനാധിപത്യത്തിനും വേ ി വാദിച്ച അദ്ദേഹം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തോറ്റു. അന്നു ജയിച്ച അപ്രശസ്തനായ യൂനിവേഴ്സിറ്റി പ്രൊഫസര്‍ ആല്‍ബര്‍ട്ടൊ ഫ്യൂജിമോറി പില്‍ക്കാലത്തു പതിറ്റാണ്ടു നീണ്ട ഭരണത്തില്‍ അന്തമില്ലാത്ത മനുഷ്യാവകാശലംഘനങ്ങള്‍ ചെയ്തുകൂട്ടിയെന്ന ആരോപണം നേരിട്ടതു വിരോധാഭാസമാകാം.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മറ്റൊരു മഹാമേരു ഗബ്രിയെല്‍ ഗാര്‍ഷ്യ മാര്‍ക്വെസുമായി വര്‍ഗാസ് ലോസയ്ക്കുള്ള അഭിപ്രായഭിന്നതകളും ഏറെ വാര്‍ത്തകളിലിടം പിടിച്ചു. പക്ഷേ, 1971ല്‍ മാര്‍ക്വെസിനെക്കുറിച്ചു പ്രസിദ്ധീകരിച്ച, കൊളംബിയാസ് മാസ്ററര്‍ ഒഫ് മാജിക് റിയലിസം എന്ന പഠനം ഏറെ ശ്രദ്ധേയവുമായി.

ദ ടൈം ഒഫ് ദ ഹീറോ ആണ് ആദ്യ നോവല്‍. ലിമയിലെ സൈനിക ക്യാംപില്‍ ചെലവഴിച്ച സ്വന്തം കൗമാരമാണ് അതിനു പ്രചോദനം. 1993ല്‍ പ്രസിദ്ധീകരിച്ച എ ഫിഷ് ഇന്‍ ദ വാട്ടര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. സ്വാനുഭവങ്ങളുടെ സ്വാധീനം ശക്തി പകര്‍ന്ന മുപ്പതോളം നോവലുകളും നാടകങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തുവന്നു. ഇരുപതിലേറെ ലോക ഭാഷകളിലേക്ക് അവ പരിഭാഷ ചെയ്യപ്പെട്ടു.

എഴുത്തിന്‍റെ സര്‍വ മേഖലയിലും കൈവച്ചു ആ മനുഷ്യന്‍. അറിയപ്പെടാതെ പോകുകയോ പറയപ്പെടാതെ പോകുകയോ ചെയ്ത ജീവിത പരിസരങ്ങള്‍ എഴുത്തില്‍ മുഴങ്ങിനിന്നു. അതെല്ലാം കൃത്യമായി അടുക്കിവച്ചു ലാറ്റിനമേരിക്കയുടെ പച്ചയായ സൗന്ദര്യം തുറന്നിട്ടു. പൂക്കള്‍ ജാലകങ്ങളായി മാറുകയും പുഴ വീട്ടിലേക്ക് ഒഴുകിവരുന്നതായും ഒരേ സമയം ഒറ്റയ്ക്കു നില്‍ക്കുന്നവനായും സഞ്ചാരിയായും അലഞ്ഞുതിരിയുന്നവനായും ചിത്രങ്ങളില്‍ മുങ്ങിത്താഴുന്നവനായും നഗരമായും നാളെകളിലേക്കുവേ ഓര്‍മകളായും മാറിമറയും. ഭ്രമിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലി കീഴ്പ്പെടുത്തും. സമകാലികരായ എഴുത്തുകാരില്‍ നിന്നു വ്യത്യസ്തമായി ആഖ്യാനത്തില്‍ നൂതന സങ്കേതങ്ങള്‍ യോസ പരീക്ഷിച്ചു. ചിത്രകല, സിനിമ, ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിലും ആഴത്തില്‍ ആ ുമുങ്ങി യോസ. ലാറ്റിനമേരിക്കയുടെ യഥാര്‍ഥ ലോകം ലോകസാഹിത്യത്തിന്‍റെ കൊടുമുടിയില്‍ അടയാളപ്പെടുത്തി എന്നതാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ മരിയൊ വര്‍ഗാസ് യോസയുടെ മുദ്ര.

കാലങ്ങള്‍ കൊണ്ടു സമ്പന്നമാകുന്ന അനുഭവ ശേഖരത്തെക്കുറിച്ചു നടത്തിയ പരാമര്‍ശം പോലെ തന്നെയാണു സാഹിത്യത്തില്‍ വര്‍ഗാസ് ലോസയുടെ വളര്‍ച്ചയും. വിഷയത്തിലും ഘടനയിലും പരിപ്രേക്ഷ്യത്തിലും അദ്ദേഹം തീക്ഷ്ണ പരീക്ഷണങ്ങള്‍ തുടര്‍ന്നു പോന്നു. വര്‍ഗാസ് ലോസയുടെ ഏറ്റവും പുതിയ നോവലുകളിലൊന്നാണ് 2006ല്‍ പുറത്തിറങ്ങിയ ദ ബാഡ് ഗേള്‍. അദ്ദേഹം ആദ്യമായി പ്രണയ കഥ പരീക്ഷിച്ച ഈ കൃതി അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലാണ് എണ്ണപ്പെടുന്നത്.

പെറുവിലെ ആരിക്വിപയില്‍ 1936 മാര്‍ച്ച് 28നാണു ജനനം. ബൊളീവിയയിലും ലിമയിലും ചെലവഴിച്ച ബാല്യകൗമാരങ്ങള്‍ക്കു ശേഷം സാഹിത്യ പഠനത്തിനായി സ്പെയ്നിലേക്ക്. പിന്നീടു മാഡ്രിഡില്‍ ചേക്കേറിയെങ്കിലും സ്പാനിഷ് പൗരത്വം സ്വീകരിക്കുന്നതു പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം മാത്രം. പ്രവാസ കാലത്തും പെറുവിലെ ദേശീയ ദിനപത്രങ്ങളില്‍ വര്‍ത്തമാന സംഭവങ്ങളെക്കുറിച്ചു തുടര്‍ച്ചയായി എഴുതിക്കൊ ിരുന്നു.

എനിക്കൊരിക്കലും പൊളിറ്റിക്കല്‍ കരിയറുണ്ടായിരുന്നില്ല. പ്രത്യേക സാഹചര്യത്തില്‍ നടത്തിയ ഇടപെടലായിരുന്നു തെരഞ്ഞെടുപ്പു രാഷ്ട്രീയം. ജയിച്ചാലും തോറ്റാലും സാഹിത്യത്തിലേക്കായിരിക്കും എന്‍റെ മടക്കായാത്രയെന്നു ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണ് തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം വര്‍ഗാസ് ലോസ വ്യക്തമാക്കി. ആ നിലപാടിന്‍റെ വിജയം പോലെ ഇപ്പോള്‍ നൊബേല്‍ പുരസ്കാരവും.
- dated 08 Oct 2010


Comments:
Keywords: America - Samakaalikam - yose America - Samakaalikam - yose,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us