വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി

News Photo 1 - U.K. - Otta Nottathil - BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026News Photo 2 - U.K. - Otta Nottathil - BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
ബോള്‍ട്ടന്‍: മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയില്‍ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയര്‍ത്തി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം ക്ഷ500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകള്‍ ബോള്‍ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോംലസ് എയ്ഡ് യു കെയുടെ ഫുഡ് ബാങ്കിന് കൈമാറി.

ബോള്‍ട്ടന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍മാരായ ഫിലിപ്പ് കൊച്ചിട്ടി, റോമി കുര്യാക്കോസ്, ബി എം എ പ്രസിഡന്റ് അനിയന്‍കുഞ്ഞ് സഖറിയ, കമ്മിറ്റി അംഗം ജയ്സണ്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തിലെത്തി ഭക്ഷണപ്പാക്കറ്റുകള്‍ കൈമാറിയത്. ഹോംലസ് എയ്ഡ് യു കെയുടെ കോ~ഫൗണ്ടര്‍ ബില്ല അഹമ്മദിന്റെയും മറ്റ് വോളന്റിയര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്.
ഭക്ഷണപ്പാക്കറ്റുകള്‍ ഏറ്റുവാങ്ങിയ ചടങ്ങില്‍ അദ്ദേഹം ബി എം എ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും നന്ദി അറിയിച്ചു.

യു കെയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ബാങ്കുകള്‍, സൂപ്പ് സെന്ററുകള്‍ തുടങ്ങിയ സേവനങ്ങളിലൂടെ ഓരോ ആഴ്ചയും ശരാശരി 500 ഓളം ഭവനരഹിതര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്ന സ്ഥാപനമാണ് ഹോംലസ് എയ്ഡ് യു കെ.

അടുത്ത കുറച്ച് കാലങ്ങളായി ശേഖരിക്കപ്പെടുന്ന ഭക്ഷണപ്പാക്കറ്റുകളുടെ ലഭ്യത കുറയുകയും ആവശ്യകത അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പ്രാദേശിക ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ബോള്‍ട്ടനിലെ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനും ബി എം എയുടെ സ്ഥാപക പ്രസിഡന്റുമായ ഫിലിപ്പ് കൊച്ചിട്ടി ഹോംലസ് എയ്ഡ് യു കെയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ബി എം എയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെയും കുടുംബങ്ങളുടെയും പൂര്‍ണ്ണ സഹകരണത്തോടെ മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയായിരുന്നു.

സേവനവും സഹജീവികളോടുള്ള കരുതലും ജീവിതദര്‍ശനമാക്കിയ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ തന്നെ ഭക്ഷണപ്പാക്കറ്റുകള്‍ കൈമാറാന്‍ തീരുമാനിച്ചതോടെ ബി എം എയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ അര്‍ത്ഥവത്തായ പ്രസക്തി ലഭിച്ചു. ഗാന്ധിജിയുടെ "സേവനം' എന്ന ആശയത്തെ പ്രവൃത്തിയിലൂടെ സാക്ഷാത്കരിച്ച സാമൂഹിക ഇടപെടലായി ക്യാമ്പയിന്‍ മാറി.

രണ്ട് പതിറ്റാണ്ടിലേറെയായി ബോള്‍ട്ടനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന, യു കെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബി എം എ, സമൂഹത്തിന്റെ ആവശ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷണസാധനങ്ങള്‍ സംഭാവന ചെയ്ത എല്ലാ അംഗങ്ങള്‍ക്കും ക്യാമ്പയിന് പിന്തുണ നല്‍കിയ കുടുംബങ്ങള്‍ക്കും ബി എം എ ഭാരവാഹികള്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
- dated 03 Oct 2026

Comments:

Keywords: U.K. - Otta Nottathil - BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026 U.K. - Otta Nottathil - BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു
യൂ.കെ. നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍
യൂ.കെ. എപ്സ്ററീന്‍ ഫയല്‍ വിവാദം: ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്ററില്‍, പിടിയിലായത് ജന്മദിനത്തില്‍