'കനേഡിയന്‍ ചെക്കോവ്' എന്നാണ് ആലിസ് വിശേഷിപ്പിക്കപ്പെടുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് അവര്‍ ഏറെയും എഴുതിയത്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനം നേടി. 2013ലാണ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നേടുന്നത്. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്കാര സമിതി അന്നു വിശേഷിപ്പിച്ചത്.
1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്കാരവും ഈ പുസ്തകം നേടി. ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍, ഹൂ ഡു യു തിങ്ക് യു ആര്‍?, ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍, റണ്ണവേ, ദി വ്യൂ ഫ്രം കാസില്‍ റോക്ക്, ടൂ മച്ച് ഹാപ്പിനെസ് എന്നിവയാണ് മറ്റു പ്രശസ്ത കൃതികള്‍.

Comments: