300,000 കനേഡിയന്‍ ഡോളറാണ് കേസ് നടത്താന്‍ ഡോ. കുല്‍വിന്ദറിന് ആവശ്യം. ക്രൗഡ് ഫണ്ടിങ്ങുള്‍പ്പെടെ നടത്തിയിട്ടും ഇത്രയും തുക സമാഹരിക്കാന്‍ സാധിച്ചിരുന്നില്ല. ക്രൗഡ് ഫണ്ടിങ്ങിനെക്കുറിച്ചറിഞ്ഞതോടെയാണ് മസ്ക് സഹായം പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ കോവിഡ് ലോക്ഡൗണിനും വാക്സിനേഷനുമെതിരെ ട്വീറ്റ് ചെയ്തതിന് പഴയ ട്വിറ്റര്‍ മാനേജ്മെന്റ് അവരെ സെന്‍സര്‍ ചെയ്യുകയും മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ പോസ്ററിനെ വിമര്‍ശിച്ച ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമായി 23 പേര്‍ക്കെതിരെ ഡോക്ടര്‍ ഗില്ലും മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നു. എന്നാല്‍ അത് കോടതി തള്ളി. മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരും ട്വിറ്ററിന്‍റെ പഴയ മാനേജ്മെന്‍റുമാണ് ഡോക്ടര്‍ക്കെതിരെ കേസുമായി എത്തിയത്.

Comments: