Advertisements
|
കാന്‍സ് ഫെസ്ററിവലില്‍ തിളങ്ങാന്‍ ഇന്ത്യന്‍ സിനിമകള്‍
ന്യൂഡല്‍ഹി: 77ാമത് കാന്‍സ് ഫിലിം ഫെസ്ററിവലില്‍ തിളങ്ങാനൊരുങ്ങി ഇന്ത്യന്‍ സിനിമകള്‍. ചൊവ്വാഴ്ച മുതല്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്ററിവലില്‍ ഇത്തവണ എല്ലാ പ്രധാന വിഭാഗങ്ങളിലും ഇന്ത്യന്‍ സിനിമകളുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഫ്രഞ്ച് സംഗീതജ്ഞനും സംവിധായകനുമായ ക്വെന്‍റിന്‍റെ ദി സെക്കന്‍ഡ് ആക്റ്റ് എന്ന സിനിമയോടെയാണ് കാന്‍സ് ഫിലിം ഫെസ്ററിവല്‍ ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായി എട്ട് ഇന്ത്യന്‍, ഇന്ത്യയുമായി ബന്ധപ്പെട്ട ആശയങ്ങളോടു കൂടിയ സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. അതില്‍ ആറ് ചിത്രങ്ങളും പുരസ്കാരങ്ങള്‍ക്കു വേണ്ടി മത്സരിക്കുന്നുണ്ട്. മേയ് 25ന് ഫെസ്ററ് അവസാനിക്കും.
സ്ത്രീ കേന്ദ്രീകൃതവും സ്ത്രീകള്‍ സംവിധാനം ചെയ്തതുമായ ചിത്രങ്ങളാണ് ഇത്തവണ കാനില്‍ മത്സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പായല്‍ കപാഡിയയുടെ ഇന്ത്യ~ഫ്രഞ്ച്~ ഡച്ച് ~ കോ പ്രൊഡക്ഷനിലുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന മലയാളത്തിലും ഹിന്ദിയിലുമുള്ള ചിത്രമാണ് ഇത്തവണ ഫെസ്ററിവലിലെ പ്രധാന പുരസ്കാരമായ പാം ഡി ഓറിനു വേണ്ടി മത്സരരംഗത്തുള്ളത്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ പാം ഡി ഓര്‍ പുരസ്കാരത്തിനു വേണ്ടി മത്സരിക്കുന്നത്. മുന്‍ പാം ഡി ഓര്‍ പുരസ്കാര ജേതാക്കളായ ഫ്രാന്‍സിസ് ഫോഡ് കോപ്പോള, ജാക്വിസ് ഓഡിയാഡ്, അടക്കമുള്ളവരോടാണ് പായല്‍ മത്സരിക്കുന്നത്.ഇന്ത്യന്‍ ബ്രിട്ടിഷ് സംവിധായിക സന്ധ്യ സൂരിയുടെ സന്തോഷ്, കോണ്‍സ്ററാന്‍റിന്‍ ബൊജാനോവിന്‍റെ ദി ഷെയിംലെസ് , ചിദാനന്ദ എസ് നായിക്കിന്‍റെ സണ്‍ഫ്ലവേഴ്സ് വേര്‍ ദി ഫസ്ററ് വണ്‍സ് ടു നോ, മാന്‍സി മഹേശ്വരിയുടെ ബണ്ണിഹുഡ് , കരണ്‍ കാന്ധാരിയുടെ സിസ്ററര്‍ മിഡ്നൈറ്റ്, മെസം അലിയുടെ ഇന്‍ റിട്രീറ്റ് എന്നിവയാണ് ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കുന്നവര.
ഇതിനു മുന്‍പ് 2013ലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സിനിമകളില്‍ കാനില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. അന്ന് മല സെക്ഷനുകളിലായി അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. മണ്‍സൂണ്‍ ഷൂട്ട് ഔട്ട് ( മിഡ് നൈറ്റ് സ്ക്രീനിങ്), ബോംബേ ടോക്കീസ് ( സ്പെഷ്യല്‍ സ്ക്രീനിങ്ങ് ), അഗ്ളി( ഡയറക്റ്റേഴ്സ് ഫോര്‍ട്ട് നൈറ്റ്), ദി ലഞ്ച് ബോക്സ് ( ക്രിട്ടിക്സ് വീക്), ചാരുലത (കാന്‍സ് ക്ളാസിക്സ്) എന്നിവയായിരുന്നു അന്നു പ്രദര്‍ശിപ്പിച്ചത്.
2012ല്‍ മിസ് ലൗലി, ഗാങ്സ് ഓഫ് വാസിപുര്‍, പെഡ്ലേഴ്സ്, കല്‍പ്പന എന്നീ ചിത്രങ്ങളഅ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ 2013നു ശേഷം കാനിലെ ഇന്ത്യന്‍ പ്രാതിനിധ്യം വലിയ തോതില്‍ കുറഞ്ഞിരുന്നു. |
|
- dated 14 May 2024
|
|
Comments:
Keywords: Europe - Cinema - cannes_festival_indian_malayalam Europe - Cinema - cannes_festival_indian_malayalam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|