Today: 11 May 2021 GMT   Tell Your Friend
Advertisements
ഗ്രെറ്റ കാലാവസ്ഥാ ഉച്ചകോടി ബഹിഷ്കരിക്കും
Photo #1 - Europe - Otta Nottathil - 10420217greta

സ്റേറാക്ഹോം: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ. കോവിഡ് പ്രതിരോധവാക്സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഗ്രെറ്റ.

എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഗ്രെറ്റ എ.എഫ്.പി. വാര്‍ത്താഏജന്‍സിയോടു പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാന്‍ ഏറെ താത്പര്യമുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും ഒരേപോലെ പങ്കെടുക്കാനാവാത്ത സാഹചര്യമാണെങ്കില്‍ ഉച്ചകോടി നീട്ടിവെക്കുകയാണെന്ന് വേണ്ടതെന്നും ഗ്രെറ്റ പറഞ്ഞു.

നവംബറില്‍ ഗ്ളാസ്ഗോയിലാണ് യു.എന്നിന്‍റെ 26~ാമത് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. ദരിദ്രരാജ്യങ്ങള്‍ മുന്‍ഗണനാവിഭാഗങ്ങള്‍ക്കുപോലും വാക്സിന്‍ നല്‍കാനാവാതെ ബുദ്ധിമുട്ടുമ്പോള്‍ സമ്പന്നരാജ്യങ്ങള്‍ ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് വാക്സിന്‍ നല്‍കുന്നതായി പതിനെട്ടുകാരിയായ ഗ്രെറ്റ നേരത്തേ വിമര്‍ശിച്ചിരുന്നു.
- dated 10 Apr 2021


Comments:
Keywords: Europe - Otta Nottathil - 10420217greta Europe - Otta Nottathil - 10420217greta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us