Today: 06 May 2021 GMT   Tell Your Friend
Advertisements
15 വയസില്‍ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗം: ഫ്രാന്‍സില്‍ നിയമ നിര്‍മാണം
Photo #1 - Europe - Otta Nottathil - 16420215france

പാരീസ്: 15 വയസിന് താഴെയുള്ള കുട്ടികളുമായുളള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുന്നതിനുള്ള നിയമ നിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ടുപോകുന്നു. പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്‍റായ ദേശീയ അസംബ്ളി അംഗീകാരം നല്‍കി. ബില്‍ ഏകകണ്ഠമായാണ് പാര്‍ലമെന്‍റ് പ്രതിനിധികള്‍ പാസാക്കിയത്.

രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചത്. 18 വയസിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് നിലവിലെ നിയമം കണക്കാക്കിയിരുന്നത്. നിലവിലെ നിയമപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണം.

നമ്മുടെ കുട്ടികള്‍ക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിര്‍മാണമെന്ന് നീതി നിയമ വകുപ്പ് മന്ത്രി എറിക് ഡുപോന്‍ഡ് മൊറേറ്റി ദേശീയ അസംബ്ളിയില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ ഒരു കുറ്റവാളിക്കും 15 വയസിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സമ്മതമുണ്ടെന്ന് വാദിക്കാന്‍ കഴിയില്ലെന്നും എറിക് ചൂണ്ടിക്കാട്ടി.

തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ഫ്രാന്‍സില്‍ ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി യോജിക്കുന്ന നിയമമാണ് വ്യാഴാഴ്ച ഫ്രഞ്ച് പാര്‍ലമെന്‍റ് പാസാക്കിയത്.
- dated 16 Apr 2021


Comments:
Keywords: Europe - Otta Nottathil - 16420215france Europe - Otta Nottathil - 16420215france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9linge_25_yr_old_lady_morokko
ഒറ്റ പ്രസവത്തില്‍ ഒന്‍പതു കണ്‍മണികളുമായി 25 കാരി Recent or Hot News
തുടര്‍ന്നു വായിക്കുക
itlay_allows_tourists_may_15_onwards
മെയ് പകുതിയോടെ ടൂറിസ്ററുകളെ അനുവദിയ്ക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
5520212vaccine
ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിലച്ചു: ആഫ്രിക്കയില്‍ വാക്സിനേഷന്‍ പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_relaxes_travel_ban
യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4520212who
ലോകാരോഗ്യ സംഘടനാ മേധാവിയായി വീണ്ടും മത്സരിക്കാന്‍ ഗബ്രേസിയൂസ് Recent or Hot News
തുടര്‍ന്നു വായിക്കുക
4520213modena
മോഡേണയുടെ അമ്പത് കോടി വാക്സിന്‍ ഡോസുകള്‍ യുഎന്‍ വാങ്ങും
തുടര്‍ന്നു വായിക്കുക
2520212boeing
ഒറ്റ യാത്രക്കാരനുമായി 4000 കിലോമീറ്റര്‍ പറന്ന് ബോയിങ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us