ദു:ഖവെള്ളിയാഴ്ച കൊളോസിയത്തിലെ കുരിശിന്റെ സ്റ്റേഷനുകളും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ശനിയാഴ്ചത്തെ ഈസ്ററര് വിജിലും ഉള്‍പ്പെടുന്നു, അവിടെ അദ്ദേഹം തന്റെ ചുമതലകള്‍ കര്‍ദ്ദിനാള്‍മാരെ ഏല്‍പ്പിച്ചു.
ജെഡി വാന്‍സ് മാര്‍പാപ്പയുമായി കൂടിക്കണ്ടു
റോമില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കുടുംബവും പാപ്പായുമായി കൂടിക്കാഴ്ച നടത്തി.. 2019~ല്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വാന്‍സ് കുടുംബത്തോടൊപ്പം ഈസ്ററര് കുര്‍ബാനയില്‍ പങ്കെടുത്തു.
ഈസ്ററര് ആശംസകള്‍ കൈമാറുന്നതിനായി വാന്‍സ് ഞായറാഴ്ച ഫ്രാന്‍സിസുമായി ഡോമസ് സാന്താ മാര്‍ട്ടയില്‍ കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായി വൈസ് പ്രസിഡന്റ് ശനിയാഴ്ച ചര്‍ച്ച നടത്തി.യുഎസില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ശ്രമങ്ങളെച്ചൊല്ലി ഫ്രാന്‍സിസും ട്രംപ് ഭരണകൂടവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച.
ഈ വാരാന്ത്യത്തില്‍ മാത്രം,
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഉള്‍പ്പെടെ 1 ദശലക്ഷം സന്ദര്‍ശകര്‍ നഗരത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്.

Comments: