വത്തിക്കാന്‍സിറ്റി: യുഎസ് സ്റേററ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. നവംബര്‍ 27~ന് നടന്ന കൂടിക്കാഴ്ചയില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇസ്രായേല്‍~ ലെബനോന്‍ വെടിനിര്‍ത്തലും റഷ്യയുടെ യുൈ്രകന്‍ അധിനിവേശത്തിന്റെ മാനുഷിക ആഘാതങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. കൂടാതെ യുൈ്രകനിലും മിഡില്‍ ഈസ്ററിലും നടന്നുകൊണ്ടിരിക്കുന്ന നിലവിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നതെന്ന് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗര്‍ എന്നിവരുമായും പ്രത്യേക ചര്‍ച്ചകള്‍ നടത്തി.
ഇറ്റലിയിലെ ഫിയൂജിയില്‍ നടന്ന ഗ്രൂപ്പ് ഓഫ് സെവന്‍ (ജി 7) രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനിടയിലാണ് ബ്ളിങ്കന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്.
2021 ജൂണിലാണ് ബ്ളിങ്കന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അവസാനമായി കൂടിക്കണ്ടത്.
Comments: