എസ്റേറാണിയ യൂറോപ്യന്‍ യൂണിയന്‍ ബ്ളൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ് വരുത്തി

ടാലിന്‍:യൂറോപ്യന്‍ രാജ്യമായ എസ്റേറാണിയ യൂറോപ്യന്‍ യൂണിയന്‍ ബ്ളൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ് വരുത്തി. യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ഉപയോഗിച്ച് രാജ്യത്ത് നികത്താനാവാതെ കിടക്കുന്ന തൊഴിലവസരങ്ങള്‍ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്കും അഞ്ച് വര്‍ഷം നിര്‍ദിഷ്ട മേഖലയില്‍ തൊഴില്‍ പരിചയമുണ്ടെങ്കില്‍ എസ്റേറാണിയയില്‍ ഇയു ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാവുന്ന തരത്തിലാണ് ഭേദഗതി.
മുന്‍പ് യൂണിവേഴ്സിറ്റി യോഗ്യത ഉള്ളവര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നത്. അതും, ഒരു വര്‍ഷത്തെ തൊഴില്‍ കരാറില്‍ രാജ്യത്തെത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ തൊഴില്‍ കാലാവധി ആറു മാസമായി നിജപ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടാലും, രണ്ടു വര്‍ഷത്തില്‍ താഴെയായി ബ്ളൂ കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് മൂന്നു മാസം കൂടി തൊഴില്‍ അന്വേണത്തിനായി എസ്റേറാണിയയില്‍ തുടരുകയും ചെയ്യാവുന്ന വിധത്തിലാണ് മാറ്റം. രണ്ടു വര്‍ഷത്തില്‍ കൂടുതലായി ബ്ളൂ കാര്‍ഡ് ഉള്ളവര്‍ക്ക് ആറു മാസവും തുടരാം. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഏഥു രാജ്യത്തു നിന്ന് ബ്ളൂ കാര്‍ഡ് എടുത്തവര്‍ക്കും എസ്റേറാണിയയില്‍ തൊഴിലുടമയെ മാറ്റാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്.
- dated 05 Jun 2024

Comments:

Keywords: Europe - Otta Nottathil - blue_card_estonia_changes_rule Europe - Otta Nottathil - blue_card_estonia_changes_rule,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

pope_leo_XIV_undergo_sugery_nodular_lesion_found_in_lung_Oct_11_2026
യൂറോപ്പ് ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം
schroeder_celebrate_with_putin_birthday_oct_08_2026
യൂറോപ്പ് പുടിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍; ഉക്രെയ്നില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധം
Russian_attack_on_buses_Ukraines_Kramatorsk_kills_30_peoples_oct_08_2026
യൂറോപ്പ് യുക്രെയ്നിലെ ക്രാമറ്റോര്‍സ്കില്‍ യാത്രാബസുകള്‍ക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്: പൊതുഗതാഗതം നിര്‍ത്തിവെച്ചു; യുദ്ധക്കുറ്റത്തിന് അന്വേഷണം
nobel_prize_for_literature_anne_carson_2026_oct_08
യൂറോപ്പ് സാഹിത്യ നൊബേല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സണ്; ക്ളാസിക് സാഹിത്യത്തിന് പുതുഭാഷ്യം നല്‍കിയ പ്രതിഭ: ചരിത്രത്തില്‍ സാഹിത്യ നൊബേല്‍ നേടുന്ന 19~ാമത്തെ വനിത
Next_lab_worker_infected_with_the_plague_in_russia_WHO_warning_oct08_2026
യൂറോപ്പ് റഷ്യന്‍ ലാബില്‍ നിന്ന് പ്ളേഗ് പടരുന്നുവോ? രണ്ടാമത്തെ ജീവനക്കാരനും ബാധിച്ചെന്ന് സംശയം; മോസ്കോയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെയും രൗ അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദം; 5 ആശുപത്രികള്‍ അടച്ചു, 200 പേര്‍ ക്വാറനൈ്റനില്‍