സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മനി, ഇസ്രയേല്‍, യുഎസ് എന്നീ രാജ്യങ്ങളിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ട്രോമാറ്റിക്കായ വിവരങ്ങളെക്കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചാല്‍ അതിന്‍റെ ആങ്സൈറ്റി സ്കോര്‍ ക്രമാതീതമായി ഉയരുന്നതായാണ് പഠനം. ലൈംഗികത, മതം, മാനസികാരോഗ്യം, ദേശീയത, തൊഴില്‍ തുടങ്ങി സെന്‍സിറ്റീവായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പക്ഷപാതരമായ ഉത്തരങ്ങളായിരിക്കും കിട്ടുക. ഇത്തരം സെന്‍സിറ്റിവ് വിഷയങ്ങളില്‍ ആളുകള്‍ ചാറ്റ് ജിപിടിയുടെ സഹായം കൂടുതലായി തേടുന്നുണ്ട്. ഇതിനു ലഭിക്കുന്ന പക്ഷപാതപരമായ മറുപടികള്‍ ആളുകളില്‍ ആശങ്ക ഉണര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിര്‍മിത ബുദ്ധിക്ക് യഥാര്‍ഥത്തില്‍ സമ്മര്‍ദമില്ലെങ്കിലും മനുഷ്യ വികാരങ്ങളെ അവ അനുകരിക്കാറുണ്ട്. മൈന്‍ഡ്ഫുള്‍നെസ് അടിസ്ഥാനമാക്കിയുള്ള വിശ്രമ രീതികളിലൂടെ ഉയര്‍ന്ന ഉത്കണ്ഠാ നിലകള്‍ ശാന്തമാക്കാന്‍ കഴിയും.
എന്നിരുന്നാലും, മാനസികാരോഗ്യ സംരക്ഷണത്തിനായി എല്‍എല്‍എമ്മുകള്‍ ഫൈന്‍~ട്യൂണ്‍ ചെയ്യുന്നത് പക്ഷപാതങ്ങള്‍ കുറയ്ക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. എന്നാലതിന് ഗണ്യമായ അളവില്‍ പരിശീലന ഡാറ്റ, കമ്പ്യൂട്ടേഷണല്‍ റിസോഴ്സുകള്‍, മനുഷ്യന്‍റെ സാന്നിധ്യം എന്നിവ ആവശ്യമായി വരുമെന്നും ഗവേഷകര്‍ പറയുന്നു.

Comments: