മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ കോണ്‍ക്ളേവ് ആരംഭിച്ചു
Photo #1 - Europe - Otta Nottathil - conclave_started_va
വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള ഗേകാണ്‍ക്ളേവിന് വത്തിക്കാനില്‍ തുടക്കമായി. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും വത്തിക്കാനില്‍ എത്തിയിയെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസര്‍ മത്തെയോ ബ്രൂണി അറിയിച്ചു. ഇവരുള്‍പ്പെടെ 177 കര്‍ദിനാള്‍മാര്‍ ഇന്നലെ നടന്ന കര്‍ദിനാള്‍മാരുടെ പത്താമത്തെ പൊതു സംഘത്തില്‍ പങ്കെടുത്തു.

എണ്‍പത് വയസില്‍ താഴെ പ്രായമുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത്. ബധനാഴ്ചയാണ് കോണ്‍ക്ളേവ് ആരംഭിക്കുന്നത്. എന്നാല്‍ പുതിയ മാര്‍പാപ്പയെ എന്ന് തെരഞ്ഞെടുക്കും എന്ന കാര്യം എപ്പോഴും പ്രവചനങ്ങള്‍ക്ക് അപ്പുറമാണ്.

കോണ്‍ക്ളേവില്‍ പങ്കെടുക്കാനെത്തുന്ന കര്‍ദ്ദിനാള്‍മാര്‍ അതിനായി ഒരുക്കിയിട്ടുള്ള സ്ഥലത്തായിരിക്കും താമസിക്കുക. വത്തിക്കാനിലെ സാന്താ മാര്‍ട്ടാ ഗസ്ററ്് ഹൗസിലാണ് കര്‍ദ്ദിനാള്‍മാര്‍ താമസിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുള്ളതാണ് ഈ ഗസ്ററ്ഹൗസ്.

കോണ്‍ക്ളേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍ മാര്‍ താമസിക്കുന്നതു സാന്താ മാര്‍ത്താ ഗസ്ററ്ഹൗസിലും പഴയ സാന്താ മാര്‍ത്താ മന്ദിരത്തിലുമാണ്. അവര്‍ക്കുവേണ്ടിയുള്ള മുറികള്‍ ശനിയാഴ്ച വൈകുന്നേരം നറുക്കിട്ട് നിശ്ചയിച്ചതായി കര്‍ദിനാള്‍ സംഘത്തി ന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്ന ബാത്തിസ്താ റേ പറഞ്ഞു.

താമസസ്ഥലത്തുനിന്ന് വാഹനത്തിലോ നടന്നോ സിസ്റൈ്റന്‍ ചാപ്പലിലെത്താന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. നടന്നുപോകുന്നവര്‍ നിശ്ചിത പാതയിലൂടെ മാത്രമേ പോകാവൂ. ഇന്നു രാവിലെ കര്‍ദിനാള്‍മാര്‍ക്ക് അവരവരുടെ മുറികളിലേക്കു താമസം മാ? റ്റാമെന്ന് വക്താവ് പറഞ്ഞു.

സിസ്റൈ്റന്‍ ചാപ്പലിലേക്കു മറ്റുള്ളവര്‍ക്കു പ്രവേശനം ഉണ്ടാവുകയില്ല. ഇന്നലെ നടന്ന പൊതുസംഘത്തില്‍ 26 കര്‍ദിനാള്‍മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചതായി മത്തെയോ ബ്രൂണി അറിയിച്ചു. സഭയുടെ പ്രേഷിതസ്വഭാവം, പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള കാരിത്താസിന്റെ ഇടപെടല്‍, മാധ്യമപ്രവര്‍ത്തകരുടെ വര്‍ധിച്ച സാന്നി ധ്യവും സുവിശേഷത്തിന്റെ ആഗോളപ്രസക്തിയും മൂലം ഉളവാകുന്ന ഉത്തരവാദി ത്വം, കോവിഡ് ഭീഷണിയുടെ ഭയാനക സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പ്രാര്‍ഥനയു ടെ പ്രാമുഖ്യം, വത്തിക്കാന്‍ നഗരരാഷ്ട്രവും കാനോന്‍ നിയമവും മുതലായവയാണ് ഉയര്‍ന്നുവന്ന ചില പ്രമേയങ്ങള്‍.
- dated 07 May 2025

Comments:

Keywords: Europe - Otta Nottathil - conclave_started_va Europe - Otta Nottathil - conclave_started_va,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം Recent or Hot News
ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു