സ്ഥിര താമസ പെര്‍മിറ്റ് ലഭിക്കുന്നതിന് നിലവില്‍ തുടര്‍ച്ചയായി നാല് വര്‍ഷമാണ് രാജ്യത്ത് താമസിക്കേണ്ടത്. പുതിയ നിര്‍ദേശമനുസരിച്ച് തുടര്‍ച്ചയായി ഇനി ആറ് വര്‍ഷം ഫിന്‍ലന്‍ഡില്‍ താമസിക്കുന്നവര്‍ക്കായിരിക്കും പെര്‍മിറ്റ് ലഭിക്കുക.
ഫിന്നിഷ് അല്ലെങ്കില്‍ സ്വീഡിഷ് ഭാഷയില്‍ മതിയായ വൈദഗ്ധ്യവും കൂടാതെ രാജ്യത്ത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം എന്നിരുന്നാലും ഇതില്‍ ചില ഇളവുകളുമുണ്ട്
പ്രതിവര്‍ഷം കുറഞ്ഞത് 40.000 യൂറോ സമ്പാദിക്കുക, രണ്ട് വര്‍ഷത്തെ ജോലിക്കൊപ്പം ഫിന്‍ലന്‍ഡില്‍ അംഗീകരിക്കപ്പെട്ട ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കുക, ഫിന്നിഷ് / സ്വീഡിഷ് ഭാഷകളില്‍ വൈദഗ്ധ്യവും രാജ്യത്തു മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കുക എന്നീ മൂന്ന് വ്യവസ്ഥകളില്‍ ഏതെങ്കിലും പാലിക്കുന്നവര്‍ക്കു. നാല് വര്‍ഷത്തെ താമസത്തിനു ശേഷവും സ്ഥിര താമസ പെര്‍മിറ്റുകള്‍ ലിച്ചേക്കും.
എന്നാല്‍ ചില ക്രിമിനല്‍ കുറ്റങ്ങള്‍ റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷകളെ ബാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രോഗ്രാമില്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളിലൊന്ന് കുടിയേറ്റക്കാരെ
ഫിന്നിഷ് സമൂഹത്തിന്റെ നിയമങ്ങള്‍ പാലിക്കാനും ജോലി ചെയ്യാനും ഭാഷ പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണന്ന് ആഭ്യന്തരമന്ത്രി മാരി രന്റാനന്‍ പറഞ്ഞു.

Comments: