ഇടതു സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ടാണ് (എന്‍.എഫ്.പി) തെരഞ്ഞെടുപ്പില്‍ മുന്നില്‍. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്നിലായിരുന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി അടുത്ത ഘട്ടത്തില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്‍റെ മിതവാദി സഖ്യം രണ്ടാംസ്ഥാനത്താണ്. ഒരു മുന്നണിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ മുന്നണി ഭരണത്തിനാണ് സാധ്യത തെളിയുന്നത്. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഇടത് സഖ്യം മിതവാദി സഖ്യവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത.
577 അംഗ നാഷനല്‍ അസംബ്ളിയില്‍ അധികാരത്തിലെത്താന്‍ 289 സീറ്റാണ് വേണ്ടത്. ഇടതുപക്ഷ നേതാവായ ജീന്‍ ലൂക്ക് മെലന്‍ചോണാകും ഫ്രാന്‍സിന്‍റെ അടുത്ത പ്രധാനമന്ത്രി എന്നും കരുതപ്പെടുന്നു. ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളില്‍ സൂചനകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്താല്‍ രാജി പ്രഖ്യാപിച്ചിരുന്നു.

Comments: