റഷ്യ ~ യുക്രെയ്ന്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടുന്നു

News Photo 1 - Europe - Otta Nottathil - india_peace_deal_russia_ukraine
ന്യൂഡല്‍ഹി: രണ്ടര വര്‍ഷമായി തുടരുന്ന റഷ്യ ~ യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിച്ചേക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച മോദി, യുക്രെയ്ന്‍ പ്രസിഡന്‍റ് വോലോദിമിര്‍ സെലന്‍സ്കിയുമായും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടു പിന്നാലെ, ഓഗസ്ററ് 27ന് മോദി പുടിലുമായി ടെലിഫോണിലും സംസാരിച്ചിരുന്നു. യുക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ച് മോദി ഈ സംഭാഷണത്തില്‍ വിശദീകരിച്ചിരുന്നു എന്നും, റഷ്യ ~ യുക്രെയ്ന്‍ സംഘര്‍ഷം രാഷ്ട്രീയ ~ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതിന് ഇന്ത്യക്കുള്ള താത്പര്യം അറിയിച്ചിരുന്നു എന്നും റഷ്യന്‍ എംബസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ നിയോഗിക്കാന്‍ ഈ ഫോണ്‍ സംഭാഷണത്തിലാണ് ധാരണയായത് എന്നാണ് വിവരം. ഡോവല്‍ ഈയാഴ്ച തന്നെ മോസ്കോയിലേക്ക് തിരിക്കുമെന്നും സൂചന.

യുക്രെയ്ന്‍റെയും ആ രാജ്യത്തിന്‍റെ പാശ്ചാത്യ സഖ്യരാജ്യങ്ങളുടെയും വിനാശകരമായ നയങ്ങളെക്കുറിച്ച് മോദിയെ പുടിന്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ എംബസി പറയുന്നത്. റഷ്യ ~ യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് മോദിയും പുടിനും ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസത്തെ യുക്രെയ്ന്‍ സന്ദര്‍ശനത്തില്‍ സെലന്‍സ്കിയുമായും മോദി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ''ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നിട്ടില്ല, എപ്പോഴും സമാധാനത്തിന്‍റെ പക്ഷം പിടിക്കുകയാണ് ചെയ്തിട്ടുള്ളത്'' എന്നാണ് ഈ ചര്‍ച്ചയ്ക്കു ശേഷം മോദി പ്രതികരിച്ചത്.

യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പുടിനും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനയും ബ്രസീലുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍.

പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയുടെയോ ചൈനയുടെയോ മധ്യസ്ഥതയ്ക്കു സാധിക്കുമെന്ന് മറ്റു പല ലോക നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

യുക്രെയ്നില്‍ റഷ്യ അധിനിവേശം നടത്തിയപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം യുക്രെയ്നു പിന്നില്‍ അണിനിരക്കുകയും റഷ്യക്കു മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തോടും ഇന്ത്യ സഹകരിക്കുന്നില്ല.
- dated 09 Sep 2024

Comments:

Keywords: Europe - Otta Nottathil - india_peace_deal_russia_ukraine Europe - Otta Nottathil - india_peace_deal_russia_ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

heater_explosion_portugal_malayalee_dead_Nov_17_2026
യൂറോപ്പ് പോര്‍ച്ചുഗലില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് കോതമംഗലം സ്വദേശി ദാരുണമായി വെന്തുമരിച്ചു; ഉറക്കത്തിനിടയിലെ വിയോഗം ബന്ധുക്കള്‍ക്ക് തീരാവേദനയായി
st_peters_basalica_4_centuary_celebrations_end_Nov_18_2026
യൂറോപ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് നാല് നൂറ്റാണ്ട് തികയുന്നു; കൂദാശയുടെ വാര്‍ഷികാഘോഷം ബുധനാഴ്ച
Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍
warning_cyber_attack_on_smart_lo_T_devices_Nov_11_2026
യൂറോപ്പ് സൈബര്‍ ആക്രമണം: ഫ്രിഡ്ജുകള്‍ക്ക് പിന്നാലെ മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളും ഹാക്കര്‍മാരുടെ നിഴലില്‍; യൂറോപ്പില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം
EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍