പ്രതിവര്‍ഷം 170,000 വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ബാങ്ക് ഓഫ് ഇറ്റലിയുടെ ശുപാര്‍ശ

News Photo 1 - Europe - Otta Nottathil - italy_job_opportunities_bank_of_italy
റോം: വിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന ഇറ്റലിക്ക് പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇറ്റലി.

2040 ആകുമ്പോഴേക്കും രാജ്യത്ത് 54 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 8.2 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. യൂറോപ്യന്‍ വന്‍കരയില്‍ ഇത് വളരെ കൂടുതലാണെങ്കില്‍ പോലും, ഈ തൊഴില്‍രഹിതരെ മുഴുവന്‍ റിക്രൂട്ട് ചെയ്താലും രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ല.

തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ കാര്യത്തില്‍ ജനസംഖ്യ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദേശികളെ രാജ്യത്ത് വിവിധ മേഖലകളില്‍ റിക്രൂട്ട് ചെയ്യണമെന്നാണ് ബാങ്ക് ഓഫ് ഇറ്റലി ഗവര്‍ണര്‍ ഫാബിയോ പെനേറ്റ നല്‍കിയിരിക്കുന്ന ശുപാര്‍ശ.

2040 വരെയുള്ള തൊഴിലാളി ക്ഷാമം കണക്കിലെടുക്കുമ്പോള്‍, പ്രതിവര്‍ഷം 1,70,000 വിദേശികളെ പുതിയതായി റിക്രൂട്ട് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ 37 തൊഴില്‍ മേഖലകളാണ് ഇറ്റലിയില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. നിര്‍മാണം, ആരോഗ്യം, ഫുഡ് സര്‍വീസ്, ഐടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
- dated 07 Jun 2024

Comments:

Keywords: Europe - Otta Nottathil - italy_job_opportunities_bank_of_italy Europe - Otta Nottathil - italy_job_opportunities_bank_of_italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

cyber_attack_european_supermarkets_oct_14_2026
യൂറോപ്പ് യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ സൈബര്‍ ആക്രമണം
parasites_bite_passengers_quantas_flight_halts_due_to_bedbugs_oct_13_2026
യൂറോപ്പ് വിമാനത്തിനുള്ളില്‍ മൂട്ടകളുടെ പരാക്രമം; യാത്രക്കാര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് ക്വാണ്ടാസ് വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു
pope_leo_XIV_admitted_in_hospital_for_surgery_oct_13_2026
യൂറോപ്പ് ശ്വാസകോശ ശസ്ത്രക്രിയക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒക്ടോബര്‍ 20 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
bahn_brand_in_madrid_1000_stranden_oct_13_2026
യൂറോപ്പ് മാഡ്രിഡ്ബാഴ്സലോണ അതിവേഗ റെയില്‍ പാതയില്‍ തീപിടുത്തം; ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ ശ്രമം; പ്രതി പിടിയില്‍