കൈ അറ്റു പോയിട്ടും തിരിഞ്ഞുനോക്കിയില്ല; ഇന്ത്യക്കാരന്റെ മരണത്തില്‍ തൊഴിലുടമ അറസ്റ്റില്‍

News Photo 1 - Europe - Otta Nottathil - italy_severe_arm_indian_worker
റോം: ഫാം ഉപകരണത്തില്‍പ്പെട്ട് കൈ അറ്റു പോയ ഇന്ത്യന്‍ യുവാവിനെ തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച തൊഴിലുടമ കൊലക്കുറ്റത്തിന് അറസ്ററിലായി. ഇറ്റലിയിലെ അഗ്രികള്‍ച്ചറല്‍ കമ്പനി ഉടമ അന്റോനെല്ലോ ലോവാറ്റോയാണ് രണ്ടാഴ്ചത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പിടിയിലായിരിക്കുന്നത്.

പഞ്ചാബില്‍ നിന്നുള്ള മുപ്പത്തൊന്നുകാരന്‍ സത്നാം സിങ്ങിനാണ് ജോലി സ്ഥലത്ത് ദാരുണാന്ത്യം സംഭവിച്ചത്. കൈയറ്റു പോയ ശേഷം സത്നാമിനെ റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഗാങ്സ്റ്റര്‍ കൂടിയായ ലോവാറ്റോയാണ് സത്നാമിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പോലീസ് സംശയിക്കുന്നത്. കുടുംബത്തോടൊപ്പം ഇറ്റലിയില്‍ താമസിച്ചിരുന്ന ആളാണ് സത്നാം സിങ്. വൈക്കോല്‍ മുറിക്കുന്നതിനിടെയാണ് മെഷീനില്‍പ്പെട്ട് കൈ അറ്റുപോയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ലോവാറ്റോയുടെ ഫാം അനധികൃതമായിരുന്നു എന്നും പിന്നീട് വ്യക്തമായി.

സംഭവം നടക്കുമ്പോള്‍ സത്നാമിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തിയവര്‍ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും, അമിതമായി രക്തം നഷ്ടപ്പെട്ടിരുന്നതിനാല്‍ രണ്ടു ദിവസത്തിനു ശേഷം മരിച്ചു. സമയത്ത് ചികിത്സ നല്‍കിയെങ്കില്‍ സത്നാമിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
- dated 05 Jul 2024

Comments:

Keywords: Europe - Otta Nottathil - italy_severe_arm_indian_worker Europe - Otta Nottathil - italy_severe_arm_indian_worker,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം
schroeder_celebrate_with_putin_birthday_oct_08_2026
യൂറോപ്പ് പുടിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍; ഉക്രെയ്നില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധം
Russian_attack_on_buses_Ukraines_Kramatorsk_kills_30_peoples_oct_08_2026
യൂറോപ്പ് യുക്രെയ്നിലെ ക്രാമറ്റോര്‍സ്കില്‍ യാത്രാബസുകള്‍ക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്: പൊതുഗതാഗതം നിര്‍ത്തിവെച്ചു; യുദ്ധക്കുറ്റത്തിന് അന്വേഷണം
nobel_prize_for_literature_anne_carson_2026_oct_08
യൂറോപ്പ് സാഹിത്യ നൊബേല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സണ്; ക്ളാസിക് സാഹിത്യത്തിന് പുതുഭാഷ്യം നല്‍കിയ പ്രതിഭ: ചരിത്രത്തില്‍ സാഹിത്യ നൊബേല്‍ നേടുന്ന 19~ാമത്തെ വനിത
Next_lab_worker_infected_with_the_plague_in_russia_WHO_warning_oct08_2026
യൂറോപ്പ് റഷ്യന്‍ ലാബില്‍ നിന്ന് പ്ളേഗ് പടരുന്നുവോ? രണ്ടാമത്തെ ജീവനക്കാരനും ബാധിച്ചെന്ന് സംശയം; മോസ്കോയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെയും രൗ അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദം; 5 ആശുപത്രികള്‍ അടച്ചു, 200 പേര്‍ ക്വാറനൈ്റനില്‍
tug_of_war_europe_RKB_Italy_oct_2026
യൂറോപ്പ് യൂറോപ്പ് വടംവലി കിരീടം കിംഗ്സ് റോമാ റെഡിന്; ക്നാനായ ഫ്രണ്ട്സ് റോമാ രണ്ടാമത്; മൂന്നാം സ്ഥാനം നേടി മലബാര്‍ പുള്ളേഴ്സ് ജര്‍മ്മനി: റോമില്‍ കായികാവേശം പടര്‍ത്തി ആര്‍.കെ.ബി ഇറ്റലിയുടെ വടംവലി മാമാങ്കം അരങ്ങേി