കേളിയുടെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്.
പോയ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പൊന്നോണത്തില്‍ കേളി " നാടന്‍ പാട്ടും നേരമ്പോക്കുകളും" ഒരുക്കുന്നു. സദ്യയ്ക്കായുള്ള കാത്തിരിപ്പിനിടയിലും , സദ്യ ആസ്വദിക്കുമ്പോഴും, വൈകുന്നേരത്തെ പരിപാടികള്‍ തുടങ്ങുന്നത് വരെയും ആളുകളെ ആനന്ദിപ്പിക്കാന്‍ മൂന്ന് അനുഗ്രഹീത കലാകാരന്‍മാരായ രാജേഷ് തംബുരു, മനോജ് ഗിന്നസ്, രാജേഷ് തിരുവമ്പാടി എന്നിവര്‍ എത്തുന്നു.
പ്രശസ്ത കലാകാരന്‍ ബിജു സേവ്യര്‍ സംവിധാനം ചെയ്ത്, സിനിമാ സ്റേറാറിബോര്‍ഡ് ആര്‍ട്ടിസ്ററ് കലാഭവന്‍ സിനാജ് ചിട്ടപ്പെടുത്തി, നൂറിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കുന്ന ഗംഭീരമായ ഉല്‍ഘാടന നൃത്ത പ്രദര്‍ശന പരമ്പര തീര്‍ച്ചയായും മറ്റൊരു വ്യത്യസ്തമായ അനുഭവമായിരിക്കും. ഈ അടുത്ത കാലത്ത് വന്‍ വിജയമായ ആട് ജീവിതവുമായി ബന്ധപ്പെട്ട് കലാഭവന്‍ സിനാജ് നടത്തിയ പ്രവര്‍ത്തനം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ഉല്‍ഘാടനത്തിനു ശേഷം ദേശീയ അവാര്‍ഡ് ജേതാവ് നരേഷ് അയ്യരും തിനക് ദിന്‍ ബാന്‍ഡും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ഉണ്ടായിരിക്കും.. നരേഷ് അയ്യരോടൊപ്പം സിനിമ പിന്നണി ഗായകരായ സന മൊയ്തുട്ടിയും സൂരജ് സന്തോഷും ചേരും.
ഇത്തവണ സ്വിറ്റ്സര്‍ലന്‍ഡ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കേരളത്തില്‍ നിന്നുള്ള പ്രമുഖ പാചക വിദഗ്ധന്‍ ഒരുക്കുന്ന പഞ്ചനക്ഷത്ര പാചകവിഭങ്ങളടങ്ങിയ രാത്രി ഭക്ഷണം ഉണ്ടായിരിക്കും..
കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ നല്‍കിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച്, ശബ്ദത്തിനന്റെയും വെളിച്ചത്തിന്റെയും അമിത കോലാഹലങ്ങളില്ലാത്ത, തിക്കും തിരക്കുമൊഴിവാക്കിയുള്ള തീര്‍ത്തും കുറ്റമറ്റ ഉല്‍സവാന്തരീക്ഷം സൃഷ്ടിക്കാന്‍ കേളിയുടെ ഒരുപറ്റം യുവസന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറെടുത്തു കഴിഞ്ഞു.
ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ദീപ മേനോന്‍, സെക്രട്ടറി ജിജിന്‍ രാജഗോപാലന്‍, ഖജാന്‍ജി അജയ് ചന്ദ്രന്‍ നായര്‍, പൊന്നോണം കണ്‍വീനര്‍ സേതുനാഥ് ഒതയോത്ത്, ആര്‍ട്സ് സെക്രട്ടറി റീന എബ്രഹാം, പ്രോഗ്രാം ഓര്‍ഗനൈസര്‍ സിന്‍ജോ നെല്ലിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments: