യൂറോപ്യന്‍ രാജ്യങ്ങളെ കൂടാതെ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിക്കുന്നു. നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള മുഴുവന്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവര്‍ പറയുന്നു
ലബനന്‍ വിഷയത്തില്‍ യു.എന്‍ അടിയന്തര രക്ഷാസമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് സംയുക്ത പ്രസ്താവന. 2023 ഒക്ടോബര്‍ എട്ട് മുതല്‍ ലബനന്‍~ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘര്‍ഷമാവാന്‍ സാധ്യതയുണ്ട്. ഇതിനോട് ഇസ്രായേല്‍, ലബനന്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിര്‍ത്തികളിലുള്ള ജനങ്ങള്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ പറഞ്ഞു.
എല്ലാ വിഭാഗങ്ങളേയും ഞങ്ങള്‍ വിളിക്കും. ഇസ്രായേല്‍, ലബനന്‍ സര്‍ക്കാറുകളുമായി സംസാരിക്കും. ഉടന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാക്കും. പിന്നീട് നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Comments: