
തിരുക്കര്‍മ്മത്തില്‍ ആശീര്‍വ്വദിച്ച് വിശ്വാസികള്‍ക്ക് നല്കുന്നതിനായി രണ്ടുലക്ഷം ഒലിവു ശാഖകള്‍ ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളില്‍ ഒന്നായ ലാത്സിയൊയിലെ സംഘടനയായ ലാത്സിയോയിലെ എണ്ണ നഗരങ്ങള്‍ആണ് ഇത്തവണ ഒലിവു ശാഖകള്‍ സംഭാവന ചെയ്തത്. കഴിഞ്ഞ വര്‍ഷം നല്കിയതിന്‍റെ ഇരട്ടിയാണ് ഇപ്രാവശ്യം നല്‍കിയത്. 40,000~ത്തോളം പേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
അതേസമയം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഓശാന കുര്‍ബാനയുടെ അവസാനത്തില്‍ മാര്‍പ്പാപ്പ ഏവരേയും അത്ഭുതപ്പെടുത്തി കടന്നവന്നത് വിശ്വാസികളെ സന്തോപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തില്‍ നിന്ന് മോചിതനായ88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ, പാം സണ്‍ഡേ കുര്‍ബാനയുടെ അവസാനത്തില്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തിയത് വീല്‍ചെയറിന്റെയും സഹായിയുടെയും അകമ്പടിയിലാണ്. മുമ്പത്തേക്കാള്‍ ദൃഢമായ സ്വരത്തില്‍ എല്ലാവര്‍ക്കും ഓശാന ഞായര്‍ ആശംസകള്‍ നേര്‍ന്നു. മാര്‍പാപ്പായെ നേരിട്ട് കാണാന്‍ അനുവദിക്കുകയും, പങ്കെടുത്തവരില്‍ ചിലരെ വീല്‍ചെയറിനോട് അടുപ്പിച്ചു നിര്‍ത്തുകയും ചെയ്തു. മൂക്കില്‍ ഓക്സിജന്‍ കാനുലകള്‍ ഇല്ലാതെ പത്തു മിനിറ്റോളം സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ മാര്‍പാപ്പ ഉണ്ടായിരുന്നു,
ഓശാന ഞായറാഴ്ച ഒലിവു ശാഖകളും കുരുത്തോലകളും ആശീര്‍വദിക്കുകയും പ്രദഷിണം നയിക്കുകയും ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്നത് സാധാരണഗതിയില്‍ മാര്‍പാപ്പയായിരുന്നു. എന്നാല്‍ ഇത്തവണ ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാല്‍ ഫ്രാന്‍സീസ് പാപ്പായ്ക്കു പകരം, പാപ്പാ തന്നെ നിയോഗിച്ചതനുസരിച്ച്, പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി ആയിരുന്നു പ്രധാന കാര്‍മ്മികന്‍.

Comments: