135 കര്‍ദിനാള്‍മാരില്‍ രണ്ടു പേര്‍ അനാരോഗ്യം മൂലം പങ്കെടുക്കുന്നില്ല. അതോടെ, സിസ്റൈ്റന്‍ ചാപ്പലില്‍ നടക്കുന്ന കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 133 ആയി കുറഞ്ഞു. ഇവരില്‍ മൂന്നില്‍ രണ്ടു പേരുടെ പിന്തുണ (കുറഞ്ഞത് 89 വോട്ടുകള്‍) ലഭിക്കുന്ന ആളാകും അടുത്ത മാര്‍പാപ്പ. ഇറ്റലിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 17 കര്‍ദിനാള്‍മാരാണ് ഇറ്റലിയില്‍ നിന്നു കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത്. രണ്ടാം സ്ഥാനത്ത് യുഎസ്~10. ബ്രസീല്‍ (7), ഫ്രാന്‍സ്, സ്പെയ്ന്‍ (അഞ്ചു വീതം), അര്‍ജന്‍റീന, ക്യാനഡ, ഇന്ത്യ, പോളണ്ട്, പോര്‍ച്ചുഗല്‍ (നാലു വീതം) എന്നിങ്ങനെയാണു മറ്റു പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം.
വന്‍കരകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 53 കര്‍ദിനാള്‍മാര്‍ യൂറോപ്പില്‍ നിന്നാണ്. ഇവരില്‍ സ്പെയ്നില്‍ നിന്നുള്ള ഒരാള്‍ പങ്കെടുക്കുന്നില്ല. അതിനാല്‍ 52 വോട്ടുകള്‍. രണ്ടാം സ്ഥാനം ഏഷ്യയ്ക്കാണ്~23 പേര്‍. ആഫ്രിക്കയ്ക്ക് 18 കര്‍ദിനാള്‍മാരുണ്ട്. കെനിയയില്‍ നിന്ന് ഒരാള്‍ പങ്കെടുക്കുന്നില്ലെന്നതിനാല്‍ 17 വോട്ടുകള്‍. തെക്കേ അമെരിക്കയ്ക്കും 17 വോട്ടുകള്‍. വടക്കെ അമെരിക്കയ്ക്ക് 16 വോട്ടാണുള്ളത്. ഇവരില്‍ 10 പേരും യുഎസില്‍ നിന്ന്. ക്യാനഡയ്ക്കു നാലും മെക്സിക്കോയ്ക്ക് രണ്ടും വോട്ടുകള്‍. മധ്യ അമെരിക്കയ്ക്കുമുണ്ട് നാല് വോട്ടുകള്‍. ഓഷ്യാനിയ ഗ്രൂപ്പിന് നാല് വോട്ടുകള്‍. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പപ്പുവ ന്യൂഗിനിയ, ടോംഗ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരാണ് ഇവര്‍.

Comments: