ബെല്‍ജിയത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ, ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ കൊപ്പോള, ബെല്‍ജിയം അംബാസഡര്‍ പാട്രിക് റെനോ എന്നിവര്‍ പാപ്പായെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
മെഷെലെന്‍~ബ്രസ്സല്‍ ആര്‍ച്ച് ബിഷപ്പ്, മാലിന്‍സ്~ബ്രക്സെല്ലസ്, ലുക്ക് ടെര്‍ലിന്‍ഡന്‍ എന്നിവരും മത~സിവില്‍ അധികാരികളുടെ പ്രതിനിധി സംഘവുമാണ് ടാര്‍മാക്കില്‍ മാര്‍പ്പാപ്പയെ എതിരേറ്റത്.
വത്തിക്കാനിലെയും ബെല്‍ജിയത്തിലെയും ദേശീയ ഗാനങ്ങള്‍ ആലപിച്ച സൈനിക ബാന്‍ഡും ഗാര്‍ഡ് ഓഫ് ഓണറും പാപ്പ സ്വീകരിച്ചു. കുട്ടികളുടെ ഗായകസംഘവും പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യുന്ന ഗാനങ്ങള്‍ ആലപിച്ചു. 1995~ല്‍ സെന്റ് ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ബെല്‍ജിയം സന്ദര്‍ശിച്ച മാര്‍പാപ്പ.
വെള്ളിയാഴ്ച രാവിലെ ലിയോപോള്‍ഡ് ലോഡ്വിക്ക് മരിയ രാജാവിനെയും മാത്തില്‍ഡെ ഡി ഉഡെകെം ഡി അക്കോസ് രാജ്ഞിയെയും സന്ദര്‍ശിച്ചു. അധികാരികളുമായും സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ പ്രമുഖ ദൈവശാസ്ത്ര ഫാക്കല്‍റ്റികളിലൊന്നായ 1425 ല്‍ സ്ഥാപിതമായ ല്യൂവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയുടെ 600~ാം വാര്‍ഷികം ആഘോഷിക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ഒരു പ്രത്യേകത. സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 29 ഞായറാഴ്ച, 35,000~ത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ബ്രസല്‍സിലെ കിംഗ് ബൗഡുയിന്‍ സ്റേറഡിയത്തില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിയ്ക്കും.ദചവബലിയി്ക്കിടെ അന്ന ഡി ജീസസിനെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തും.

Comments: