വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റതായി വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പ താമസിക്കുന്ന സാന്ത മാര്‍ത്ത ഗസ്ററ് ഹൗസില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കൈ ഒടിഞ്ഞിട്ടില്ല. എന്നിരുന്നാലും കൈ അനക്കാതെ ഇരിക്കാനായി സ്പ്രിംഗ്സില്‍ ഇട്ടിരിക്കുകയാണ്.
പരിക്കേറ്റെങ്കിലും മാര്‍പാപ്പ ഇന്നലെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു.

Comments: